» 

2014 മോഹന്‍ലാലിന്റെ വര്‍ഷം

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

മലയാളസിനിമയില്‍ സൂപ്പര്‍താരങ്ങളുടെ കാലംകഴിഞ്ഞുവെന്ന് പാടിനടക്കുന്നവര്‍ ഏറെയാണ്. പലപ്പോഴും പല സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഒന്നിനു പുറകേ ഒന്നായി പരാജയപ്പെടുമ്പോഴാണ് ഇത്തരം പ്രചാരണങ്ങള്‍ തകൃതിയായി നടക്കാറുള്ളത്. പക്ഷേ സൂപ്പര്‍താര വാഴ്ച മലയാളത്തില്‍ അടുത്തകാലത്തൊന്നും ഇല്ലാതാകില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍പ്പിന്നെ എങ്ങനെ പലചിത്രങ്ങള്‍ പൊട്ടിയാലും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും നിന്നു തിരിയാന്‍ സമയമില്ലാത്ത രീതിയില്‍ പുതിയ പ്രൊജക്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്.

സൂപ്പര്‍താരവാഴ്ച സിനിമയ്ക്ക് നല്ലതോ ചീത്തയോ എന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അതിന്റെ വഴിയ്ക്ക് വിടാം. പുതുവര്‍ഷത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിന്റെ പ്രൊജക്ടുകളുടെ അവസ്ഥയെന്താണെന്ന് നോക്കാം. പുതുവര്‍ഷത്തില്‍ മോഹന്‍ലാലിന് നിന്നു തിരിയാന്‍ സമയമുണ്ടാകില്ലെന്നാണ് കേള്‍ക്കുന്നത്. 2014ല്‍ 11 സിനിമകള്‍ക്കാണ് ലാല്‍ സമ്മതം നല്‍കിയിരിക്കുന്നത്. 2011, 1012 വര്‍ഷങ്ങളില്‍ അഞ്ച് ചിത്രങ്ങള്‍ എന്ന വീതമാണ് ഓരോ വര്‍ഷവും ലാല്‍ പൂര്‍ത്തിയാക്കിയത്. മികച്ച സിനിമകള്‍ മാത്രം പ്രേക്ഷകര്‍ക്ക് നല്‍കാനായി സിനിമകളുടെ എണ്ണം കുറയ്ക്കുകയായിരുന്നു ലാല്‍ ചെയ്തിരുന്നത്.

2013ലല്‍ 6 ചിത്രങ്ങള്‍

2013ല്‍ ലാലിന്റേതായി തയ്യാറായത് ആറ് ചിത്രങ്ങളാണ്. ഇതില്‍ ചില ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കുന്നതേയുള്ളു. ഇതില്‍ പ്രധാനപ്പെട്ട ചിത്രങ്ങള്‍ ദൃശ്യവും ജില്ലയും കൂതറയുമാണ്.

2014ലും 2015ഉം ഹൗസ്ഫുള്‍

2014ല്‍ ലാല്‍ കരാറായിരിക്കുന്ന 11 ചിത്രങ്ങള്‍ പൂര്‍ത്തിയാനും റിലീസ് ചെയ്യാനും 2015ലെ ദിനങ്ങള്‍ കൂടി വേണ്ടിവരുമെന്നാണ് അറിയുന്നത്. അങ്ങനെ നോക്കിയാല്‍ 2014ഉം 2015ഉം ലാലിന്റെ വര്‍ഷങ്ങള്‍ തന്നെയായിരിക്കും.

കൂതറ ഉടന്‍ ഒരുങ്ങും

ഇതിനൊപ്പം ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കൂതറയെന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ലക്ഷ്ദ്വീപും കൊച്ചിയുമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ലാലിനൊപ്പം യുവതാരങ്ങള്‍ അണിനിരക്കുന്ന വര്‍ഷമാണിത്.

2014ലെ അട്രാക്ഷന്‍ ലാല്‍-രഞ്ജിത്ത് ചിത്രം

പുതുവര്‍ഷത്തില്‍ മോഹന്‍ലാലിന്റെ ആദ്യ പ്രൊജക്ട് മഞ്ജു വാര്യരും പൃഥ്വിരാജും കൂടി അഭിനയിക്കുന്ന രഞ്ജിത്ത് ചിത്രമായിരിക്കും. ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിയോടെ തുടങ്ങുമെന്നാണ് സൂചന.

ജോഷിയുടെ ലൈല ഓ ലൈല

അതുകഴിഞ്ഞാല്‍ ജോഷി ഒരുക്കുന്ന ലൈല ഓ ലൈല ആയിരിക്കും ലാല്‍ ജോയിന്‍ ചെയ്യുന്ന അടുത്ത ചിത്രം.

പെരുച്ചാഴി, അന്തിക്കാട് ചിത്രം

ഏപ്രില്‍ മെയ് മാസങ്ങളില്‍ അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയ്ക്കുവേണ്ടിയാകും മോഹന്‍ലാല്‍ സമയം മാറ്റിവെയ്ക്കുക. ഇതിന് പിന്നാലെ വരുന്നത് സത്യന്‍ അന്തിക്കാടിന്റെ ചിത്രമാണ്. ഈ ചിത്രം നിര്‍മ്മിക്കുന്ന ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

മിസ്റ്റര്‍ ഫ്രോഡും ലൂസിഫറും

ബി ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡ്, മുരളി ഗോപിയുടെ തിരക്കഥയില്‍ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്നിവയും ലാലിന്റെ 2014ലെ പ്രൊജക്ടുകളാണ്.

പേരിടാത്ത ചിത്രങ്ങള്‍

അനിലിന്റെ ചിത്രം, വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം, രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം, എന്നിവയെല്ലാം 2014ലും 2015ലുമായി തയ്യാറാകാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രങ്ങളാണ്.


Read more about: mohanlal, super star, ranjith, new year, peruchazhi, koothara, മോഹന്‍ലാല്‍, സൂപ്പര്‍താരം, രഞ്ജിത്ത്, ലൂസിഫര്‍, ലൈല ഓ ലൈല, പുതുവര്‍ഷം
English summary
Mohanlal signed for more than 10 film in 2014 . The main attraction of 2014 is Mohanlal's Ranjith movie with Manju Warrier and Prithviraj

Malayalam Photos

Go to : More Photos