twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിമുരുഗന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും

    By Mithra Nair
    |

    മോഹന്‍ലാല്‍ വൈശാഖ് കൂട്ടുകെട്ടില്‍ ആദ്യമായി ഒരുങ്ങുന്ന പുലിമുരുഗന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും ആക്ഷന്‍ റോളില്‍ എത്തുന്ന ചിത്രം കുടിയാണിത്

    പീറ്റര്‍ ഹെയിന്‍ എന്ന സ്റ്റണ്ട് കൊറിയോഗ്രാഫര്‍ മലയാളത്തില്‍ ആദ്യമായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് പുലി മുരുഗന്‍. അതുകൊണ്ട് തന്നെ ഈ ചിത്രം ഒരു ഗംഭീര ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    pulimurukhan.jpg -Properties

    . വലിയ മീശയോട് കൂടിയ വ്യത്യസ്തമായ ലുക്കിലായിരിക്കും അദ്ദേഹം ഈ ചിത്രത്തില്‍.തമിഴ് നടന്‍ പ്രഭു ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏകദേശം 60ഓളം വരുന്ന വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവര്‍ ചേര്‍ന്നാണ് പുലിമുരുഗന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുളക് പാടം ഫിലിംസിന്റെ ബാനറില്‍ മുളക്പാടം തൊമ്മിച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    English summary
    earlier reported that director Vysakh is all set to direct a mass entertainer, Pulimurugan, with Mohanlal in the lead.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X