twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വില്ലന്‍റെ ഫസ്റ്റ് ലുക്ക് ഒന്നുമല്ല, ഇത് അതുക്കും മേലെ, മോഹന്‍ലാലിന്‍റെ സെക്കന്‍ഡ് ഗെറ്റപ്പ് കാണാം

    ഫസ്റ്റ് ലുക്കിനെ കടത്തിവെട്ടുന്ന ലുക്കിലുള്ള ഫോട്ടോയാണ് സംവിധായകന്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

    By Nihara
    |

    പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍റെ രണ്ടാം ഗെറ്റപ്പ് പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ സംവിധായകനാണ് ചിത്രത്തിന്റെ രണ്ടാമത്തെ ഗെറ്റപ്പ് പുറത്തുവിട്ടിട്ടുള്ളത്. റോക്ക്‌ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക.

    നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമായ താരം ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് വേഷമിടുന്നത്.വില്ലന്റെ ഷൂട്ട് തിരുവനന്തപുരത്ത് ആരംഭിച്ചു കഴിഞ്ഞു. ആയുര്‍വേദ ചികിത്സയിലൂടെ ശരീരഭാരം കുറച്ച് ചുള്ളനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. റിട്ടയേര്‍ഡ് പോലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരം റാഷി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

    ഗുഡ് ഈസ് ബാഡ്

    ഫസ്റ്റ് ലുക്കിനും മേലെ

    ഗുഡ് ഈസ് ബാഡ് എന്ന ടാഗ് ലൈനുമായി പുറത്തിറങ്ങുന്ന വില്ലന്‍റെ ആദ്യ ഷെഡ്യൂള്‍ അവസാനിക്കാരിക്കെയാണ് ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് സംവിധായകന്‍ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുള്ളത്. മുഴുവനായും 8കെ റെസല്യൂഷനുള്ള ക്യാമറയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തേ പുറത്തുവന്നിരുന്നു.

    ഗെറ്റപ്പിനെക്കുറിച്ച്

    സെക്കന്‍ഡ് ഗെറ്റപ്പിനെക്കുറിച്ച്

    ഫസ്റ്റ് ലുക്കായി പുറത്തെത്തിയ ലുക്കില്‍ താടി വച്ച് സോള്‍ട്ട് ആന്റ് പെപ്പറിലായിരുന്നു മോഹന്‍ലാലെങ്കില്‍ ഇതില്‍ മീശ മാത്രം നിര്‍ത്തി ഷേവ് ചെയ്ത രൂപത്തിലാണ്. മുടി മുന്നില്‍മാത്രം അല്‍പം നരച്ചിട്ടുണ്ട്. 'വില്ലന്‍' ചിത്രീകരണത്തിനുവേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചിരുന്നു. ഇതിനുവേണ്ടി പാലക്കാട് പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിറ്റേജ് ചികിത്സാകേന്ദ്രത്തില്‍ 21 ദിവസത്തെ ആയുര്‍വേദ ചികിത്സ അദ്ദേഹം നടത്തിയിരുന്നു.

    വ്യത്യസ്ത ലുക്കുമായി മോഹന്‍ലാല്‍

    ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചു

    ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചത്. ജനതാ ഗാരേജിലെ ലുക്കിനോട് അടുത്തു നില്‍ക്കുന്ന സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്.

    ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും മഞ്ജുവും

    ഭാര്യഭര്‍ത്താക്കന്‍മാരായി മഞ്ജുവും മോഹന്‍ലാലും

    മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും വേഷമിടുന്നത്. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഓരോ അപ്‌ഡേഷനും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

    English summary
    Mohanlal's second appearance in Villain.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X