»   » സൈറ ബാനുവിന് ലഭിച്ച ദൈവിക സ്പര്‍ശമായിരുന്നു ലാലേട്ടന്‍ : മഞ്ജു വാര്യര്‍

സൈറ ബാനുവിന് ലഭിച്ച ദൈവിക സ്പര്‍ശമായിരുന്നു ലാലേട്ടന്‍ : മഞ്ജു വാര്യര്‍

നേരിട്ടല്ലെങ്കിലും ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍.

Written by: Nihara
Subscribe to Filmibeat Malayalam

ആൻറണി സോണി സംവിധാനം ചെയ്ത കെയര്‍ ഓഫ് സൈറാ ബാനു തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മലയാളികള്‍ക്ക് ഏരെ പ്രിയപ്പെട്ട രണ്ട് അഭിനേത്രികള്‍ക്ക് പുറമേ കിസ്മത്തിലൂടെ ശ്രദ്ധേയനായ ഷെയനും ചേര്‍ന്നപ്പോള്‍ ചിത്രം കൂടുതല്‍ ആസ്വാദ്യകരമായി. കേവലം രണ്ടു സിനിമകളിലൂടെ ഇഷ്ടം പിടിച്ചു പറ്റിയ നായികയാണ് അമല അക്കിേനി. സൂര്യപുത്രിയിലെ മായാവിനോദിനിയും ഉള്ളടക്കത്തിലെ കാമുകിയെയും ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് പ്രേക്ഷകര്‍. രണ്ടാം വരവിലും പ്രിയപ്പെട്ടവരുടെ ഇഷ്ടം അതേ പോലെ നിലനിര്‍ത്താന്‍ അമലയ്ക്കു കഴിഞ്ഞു.

നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമായ മഞ്ജു വാര്യരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. സാധാരണക്കാരിയായ പോസ്റ്റ് വുമണായി തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട് മഞ്ജു വാര്യര്‍ . ചിത്രത്തിലെ മറ്റൊരു വലിയ പ്രത്യേകത മോഹന്‍ലാലിന്റെ സാന്നിധ്യമാണ്. അതും ശബ്ദത്തിലൂടെ. ചിത്രത്തിന്റെ റിലീസിങ്ങിന് മുന്‍പ് വരെ അതീവ രഹസ്യമാക്കി വെച്ച കാര്യം കൂടിയാണിത്. നേരിട്ടല്ലെങ്കിലും ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ചിത്രത്തിന്റെ കഥാഗതിയില്‍ തന്നെ നിര്‍ണ്ണായകമാണ് താരത്തിന്റെ ഇടപെടലുകള്‍. ജോഷ്വ പീറ്ററിന്റെ പിതാവായ പീറ്റര്‍ ജോര്‍ജിനെയാണ് താരം പ്രതിനിധീകരിച്ചത്.

മഞ്ജു വാര്യര്‍ പറയുന്നത്

ദൈവിക പരിവേഷം നല്‍കി

നേരിട്ട് അഭിനയിച്ചില്ലെങ്കിലും വാക്കുകളിലൂടെ ചിത്രത്തിന്റെ ഭാഗമായ മോഹന്‍ലാലിലൂടെ ചിത്രത്തിന് ദൈവിക പരിവേഷം കൈവന്നുവെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. മോഹന്‍ലാലിന്റെ ഫേസ് ബുക്ക് പോസ്റ്ര് ഷെയര്‍ ചെയ്തിട്ടുണ്ട് മഞ്ജു വാര്യര്‍.

സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍

ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം

ചിത്രത്തിന്റെ റിലീസിങ്ങിനു മുന്‍പ് അണിയറ പ്രവര്‍ത്തകരുള്‍പ്പടെ എല്ലാവര്‍ക്കും ആശംസ നേര്‍ന്ന മോഹന്‍ലാല്‍ ശബ്ദത്തിലൂടെ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു.

അമലയുടെ ശക്തമായ തിരിച്ചുവരവ്

തിരിച്ചുവരവ് ഗംഭീരമാക്കി അമല

സൂര്യപുത്രിയിലെ മായാവിനോദിനി അത്ര പെട്ടെന്നൊന്നും പ്രേക്ഷകരുടെ മനസ്സില്‍ നിന്നും ഇറങ്ങിപ്പോവില്ല. അച്ഛനെ തേടി പോവുന്ന പതിവു നായികാ സങ്കല്‍പ്പങ്ങളില്‍ നിന്നും മാറി തന്റെ അമ്മയെ തേടി കണ്ടു പിടിക്കുന്ന അമലയുടെ ഒരൊറ്റ കഥാപാത്രം മതി പ്രേക്ഷകര്‍ ഈ അഭിനേത്രിയെ ഓര്‍ത്തിരിക്കാന്‍. അമ്മയും മകളുമായി ശ്രീവിദ്യയും അമലയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു എന്റെ സൂര്യപുത്രിക്ക്. കണ്‍മുന്നില്‍ വെച്ച് അപ്രത്യക്ഷനായ കാമുകനെ കാത്തിരിക്കുന്ന വിരഹിണിയായ അമലയെയാണ് ഉള്ളടക്കത്തിലൂടെ നമ്മള്‍ കണ്ടത്.

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു

മഞ്ജുവും അമലയും ആദ്യമായി ഒന്നിച്ചപ്പോള്‍

തിരിച്ചു വരവില്‍ അമലയോടൊപ്പം പ്രധാന വേഷത്തിലെത്തുന്നതും മലയാളികളുടെ പ്രിയ അഭിനേത്രി തന്നെയാണ്. ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാവുന്ന മഞ്ജു വാര്യരും അമല അക്കിനേനിയും ഒരുമിക്കുന്നുണ്ട് ഈ ചിത്രത്തില്‍. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ടു പേരും ഒന്നിച്ചപ്പോള്‍ അത് ആരാധകര്‍ക്കും എന്നും ഒാര്‍ത്തുവെക്കാവുന്ന മികച്ച ഒരു ചിത്രമായി മാറി.

English summary
Manju Warrier’s C/O Saira Banu was released on March 17 to good response from the auidence, especially the families. Critics have rated it as a decent watch that can be enjoyed with families.
Please Wait while comments are loading...

Malayalam Photos

Go to : More Photos