» 

ഓണത്തിനെത്തുന്ന പ്രധാന ചിത്രങ്ങള്‍

Posted by:

ദേശീയ ഉത്സവമായ ഓണം കൊഴുപ്പിക്കുന്നതിന് പ്രധാനമായും അഞ്ചു ചിത്രങ്ങളാണ് മോളിവുഡില്‍ ഒരുങ്ങുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ശൃംഗാരവേലന്‍,, എഴാമത്തെ വരവ്, ഡി കമ്പനി, നോര്‍ത്ത് 24കാതം.

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ മമ്മുട്ടിയാണ് നായകന്‍. ഹണി റോസും സനം ഷെട്ടിയും പ്രധാന റോളുകളിലെത്തുന്നുണ്ട്.

ജനപ്രിയ നായകന്‍ ദിലീപിന്റെ ഓണച്ചിത്രമാണ് ശിങ്കാരവേലന്‍. കോളിവുഡ് താരം വേദികയാണ് നായിക. ഇന്ദ്രജിത്തും ഭാമയും വിനീതും ഒന്നിക്കുന്ന ഏഴാമത്തെ വരവ് എംടി-ഹരിഹരന്‍ കൂട്ടുക്കെട്ടാണ് ഒരുക്കുന്നത്.

മൂന്നു ആക്ഷന്‍ ചിത്രങ്ങളുടെ ആന്തോളജിയാണ് ഡി കമ്പനി എന്ന ചിത്രം. ഫഹദ് ഫാസിലും സ്വാതി റെഡ്ഡിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് നോര്‍ത്ത് 24കാതം.

മോളിവുഡിലെ ഓണച്ചിത്രങ്ങള്‍

മമ്മുട്ടി നാടകക്കാരനായി അഭിനയിക്കുന്ന ചിത്രമാണിത്.

മോളിവുഡിലെ ഓണച്ചിത്രങ്ങള്‍

വേദികയുടെ മലയാളത്തിലെ കന്നിച്ചിത്രമാണിത്.

മോളിവുഡിലെ ഓണച്ചിത്രങ്ങള്‍

ചിത്രത്തില്‍ ഭാവന ഇന്ദ്രജിത്തിന്റെ ഭാര്യയായി അഭിനയിക്കുന്നു. ഒരു ഗവേഷകന്റെ റോളിലാണ് വിനീത് എത്തുന്നത്.

മോളിവുഡിലെ ഓണച്ചിത്രങ്ങള്‍

അനൂപ് മേനോന്‍, ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

മോളിവുഡിലെ ഓണച്ചിത്രങ്ങള്‍

ഒളിപ്പോരിന്റെ ദയനീയ തോല്‍വി മറക്കാന്‍ നോര്‍ത്ത് 24കാതത്തിലൂടെ കഴിയുമെന്നാണ് ഫഹദിന്റെ പ്രതീക്ഷ.

Read more about: mollywood, onam, daivathinte swantham cleetus, sringara velan, ezhamathe varavu, d company, north 24 kaatham, മോളിവുഡ്, ഓണം, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, ശൃംഗാരവേലന്‍, ഏഴാമത്തെ വരവ്, ഡി കന്പനി
English summary
Onam will have five major releases - Daivathinte Swantham Cleetus, Sringara Velan, Ezhamathe Varavu, D Company and North 24 Kaatham.
Please Wait while comments are loading...

Malayalam Photos

Go to : More Photos