twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോടികള്‍ എറിയാന്‍ ഇനി മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളും

    By Aswathi
    |

    കോടികള്‍ മുടക്കിയ അന്യഭാഷ ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകള്‍ കൈയ്യടക്കുമ്പോള്‍ സ്വാഭാവികമായും മലയാള സിനിമകള്‍ക്ക് തിയേറ്ററുകള്‍ കുറയുന്നു. അതോടെ മലയാള സിനിമകളും കോടികളിറക്കിയാലോ എന്ന് ചിന്തിച്ചു തുടങ്ങി. തമിഴ്, ഹിന്ദി സിനിമയോട് മുട്ടി നില്‍ക്കാന്‍ പോലും കഴിയില്ലെങ്കിലും പണ്ട് ഒരു മലയാള സിനിമ പൂര്‍ണമായി ചിത്രീകരിച്ച് റിലീസ് ചെയ്യുന്നതിന്റെ ചെലവാണ് ഇപ്പോള്‍ ഒറ്റ സിനിമയുടെ ഒരു സെറ്റ് ഒരുക്കുന്നതിന്.

    ദിലീപിനെ നായകനാക്കി നവാഗതനായ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന 'മര്യാദരാമാന്‍' എന്ന ചിത്രത്തിന് ഏകദേശം ഒന്നേകാല്‍ കോടി രൂപ ചെലവിട്ടാണ് ഒരു വീടിന്റെ സെറ്റിട്ടിരിക്കുന്നത്. ഇത് കൂടാതെ പത്ത് ദിവസത്തേയ്ക്ക് ഒരു ട്രെയിനും വാടകയ്‌ക്കെടുത്തിട്ടുണ്ട്. ആന്റോ ജോസഫ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പളനിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

    super-star

    ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ 'ഫയര്‍മാന്‍' എന്ന ചിത്രമാണ് മറ്റൊന്ന്. മിലന്‍ ജലീല്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് പാലക്കാട് ഒരുകോടിയുടെ സെറ്റാണത്രെ ഒരുക്കിയിരിക്കുന്നത്. ഇതിലൊക്കെ കടുപ്പമാണ് കുഞ്ചാക്കോ ബോബന്‍ ഇന്ദ്രജിത്ത് തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'കസിന്‍സി'ന്റെ കാര്യം. ചിത്രത്തിലെ ഒരു പാട്ടിന് വേണ്ടിമാത്രം 50 ലക്ഷം രൂപയാണത്രെ ചെലവിട്ടത്. വൈശാഖ് രാജന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ മൊത്തം ബജറ്റ് പത്ത് കോടിയ്ക്ക് മുകളിലാണത്രെ.

    'റണ്‍ ബേബി റണ്ണി'ന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'ലൈല ഓ ലൈല'യും ഒട്ടും പിശുക്ക് കാണിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ബോളിവുഡ് തിരക്കഥാകൃത്തായ സുരേഷ് നായരുടെ തിരക്കഥ അത്ര 'റിച്ചാ'ണെന്നാണത്രെ. ക്രൗഡ് ഫൗണ്ടിങ് ഫോര്‍മാറ്റില്‍ ഫൈന്‍കട്ട് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

    പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണിവെയിന്‍, ആര്യ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് സംവിധാനം ചെയ്യുന്ന 'ഇരട്ടക്കുഴലും' ഹൈ ബജറ്റ് ചിത്രമാണ്. മലയാളത്തിലെ ഹോളിവുഡ് എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് നിവിന്‍ പോളി ഭാവന എന്നിവരെ കേന്ദ്രകഥാപാത്രങ്ങലാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'ഇവിടെ' എന്ന ചിത്രവും ബിഗ് ബജറ്റാണ്. ചിത്രത്തിന്റെ തൊണ്ണൂറ് ശതമാനവും നടക്കുന്നത് അമേരിക്കയിലാണ്.

    സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളെന്ന് ഒരിക്കല്‍ കൂടെ അടിവരയിട്ടു പറയുന്നു. കാരണം, ഒരു താരപ്പൊലിമയുമില്ലാതെ കുറഞ്ഞ ബജറ്റിലൊരുക്കിയ രണ്ട് ചിത്രങ്ങള്‍ ഇപ്പോഴും കേരളത്തിലെ തിയേറ്ററുകളില്‍ ഓടുന്നുണ്ട്. ദീപാവലിക്കിറങ്ങിയ അന്യഭാഷ ചിത്രങ്ങളുടെ കുത്തൊഴുക്കില്‍ പെട്ടിട്ടും തുഴഞ്ഞുനീങ്ങുന്ന വെള്ളിമൂങ്ങയും ഇതിഹാസയും. കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ മികച്ച ചിത്രങ്ങള്‍. രണ്ടും സംവിധാനം ചെയ്തത് നവാഗതരാണെന്നതും ശ്രദ്ധേയമാണ്.

    English summary
    Mollywood ready to follow the foot steps of Bollywood and Kollywood industries in case of big budget film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X