twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമ യുവാക്കളുടെ കൈയ്യിലാണെന്ന് പറയുന്നതിന് കാരണം??

    By Aswathi
    |

    മലയാള സിനിമയ്ക്ക് ഇത് നവയുഗമാണ്. സംവിധാനത്തിന്റെ മേഖലയിലായാലും അഭിനയത്തിന്റെ മേഖയിലായാളും സാങ്കേതികതയുടെ മേഖലയിലായലും പുതിയ പുതിയ ആളുകള്‍ കടന്നുവരുന്നു. വ്യത്യസ്തവും പുതുമയുള്ളതുമായ കഥകള്‍, തന്മയത്വത്തോടെ അവതരിപ്പിയ്ക്കുന്നു. മലയാള സിനിമ യുവത്വത്തിന്റെ കൈകളിലാണെന്ന് പറയുന്നതിനും കാരണങ്ങളുണ്ട്.

    പൃഥ്വിരാജ്, ആസിഫ് അലി, ഫഹദ് ഫാസില്‍ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ താരങ്ങളാണ് ഇന്ന് മലയാള സിനിമ വാഴുന്നത്. 'ട്രാഫിക്കി'ന് ശേഷമാണ് ഈ യുവനിരയുടെ തള്ളിക്കയറ്റം അനുഭവപ്പെട്ടു തുടങ്ങിയത്. എന്തുകൊണ്ടാണ് മലയാള സിനിമകള്‍ ഹിറ്റാവുന്നതെന്ന് ഈ യുവതാരങ്ങളുടെ സിനിമകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും.

    ട്രോഫിക്

    മലയാള സിനിമ യുവാക്കളുടെ കൈയ്യിലാണെന്ന് പറയുന്നതിന് കാരണം??

    2011 ല്‍ റിലീസ് ചെയ്ത ട്രാഫിക് മലയാള സിനിമയ്ക്ക് നല്‍കിയത് പുതിയ മാനമാണ്. ബോബി - സഞ്ജയ് ടീമിന്റെ തിരക്കഥ, രാജേഷ് പിള്ള സിനിമയാക്കി. ആസിഫ് അലി വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, റോമ, രമ്യ നമ്പീശന്‍, സന്ധ്യ തുടങ്ങിയ യുവനിരയ്‌ക്കൊപ്പം ശ്രീനിവാസനും റഹ്മാനും ലെനയും കൂടെ ചേര്‍ന്നപ്പോള്‍ ചിത്രം ഹിറ്റ്

     ഇന്ത്യന്‍ റപീ (2012)

    മലയാള സിനിമ യുവാക്കളുടെ കൈയ്യിലാണെന്ന് പറയുന്നതിന് കാരണം??

    തകര്‍ച്ചകളില്‍ നിന്ന് പൃഥ്വിരാജ് കരകയറുകയായിരുന്നു ഇന്ത്യന്‍ റുപീയിലൂടെ. രഞ്ജിത്തിന് മികച്ച ഫീച്ചല്‍ ഫിലീമിനുള്ള ദേശീയ പുരസ്‌കാരം ലഭിയ്ക്കുന്നതിനും ഇന്ത്യന്‍ റുപീ വഴിയൊരുക്കി. റിമ കല്ലിങ്കലാണ് പൃഥ്വിയുടെ നായികയായത്.

    22 ഫീമെയില്‍ കോട്ടയം (2012)

    മലയാള സിനിമ യുവാക്കളുടെ കൈയ്യിലാണെന്ന് പറയുന്നതിന് കാരണം??

    ആഷിഖ് അബുവിന്റെ സംവിധാനത്തിലൊരുങ്ങിയ 22 ഫീമയില്‍ കോട്ടയം മലയാള സിനിമയെ ഒന്ന് കുലുക്കി. ഫഹദ് ഫാസിലിന്റെയും റിമ കല്ലിങ്കലിന്റെയും മികച്ച പ്രകടനമാണ് അതിലെ പ്രധാന കാരണം. റിമയ്ക്ക് കേരള സര്‍ക്കാറിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.

    ഉസ്താദ് ഹോട്ടല്‍ (2012)

    മലയാള സിനിമ യുവാക്കളുടെ കൈയ്യിലാണെന്ന് പറയുന്നതിന് കാരണം??

    അഞ്ജലി മേനോന്റെ തിരക്കഥ അന്‍വര്‍ റഷീദ് സിനിമയാക്കിയപ്പോള്‍ നായകനായെത്തിയത് യങ്‌സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. തിലകനൊപ്പം ദുല്‍ഖര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ദുല്‍ഖറിന് കരിയര്‍ ബ്രേക്ക് നല്‍കിയതും ഉസ്താദ് ഹോട്ടലാണ്.

    ഒഴിമുറി (2012)

    മലയാള സിനിമ യുവാക്കളുടെ കൈയ്യിലാണെന്ന് പറയുന്നതിന് കാരണം??

    സംവിധായകനെന്ന നിലയില്‍ നടന്‍ മധുപാലിന്റെ കന്നി സംരംഭമായിരുന്നു ഒഴിമുറി. ട്രാഫിക്കിന് ശേഷം ആസിഫ് അലിയ്ക്ക് ലഭിച്ച മികച്ച കഥാപാത്രം. ലാലിന് കേരള സര്‍ക്കാറിന്റെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചതും മികച്ച രണ്ടാമത്തെ ചിത്രത്തിന് മധുപാലിന് കേരള സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചതും ഈ ചിത്രത്തിലൂടെയാണ്

    അയാളും ഞാനും തമ്മില്‍

    മലയാള സിനിമ യുവാക്കളുടെ കൈയ്യിലാണെന്ന് പറയുന്നതിന് കാരണം??

    ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് വിമര്‍ശകരുടെ വായ മൂടിക്കെട്ടി. സംവൃത, സുനില്‍, രമ്യ നമ്പീശന്‍, നരേന്‍ പ്രതാപ് പോത്തന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തിയ ചിത്രം 2012 ലെ മികച്ച ചിത്രങ്ങളില്‍ ആദ്യമാണ്. മികച്ച ജനപ്രിയ ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച ഹാസ്യ നടന്‍, എന്നീ അവാര്‍ഡുകള്‍ കേരള സര്‍ക്കാറില്‍ നിന്ന് വാങ്ങിയതും ഈ ചിത്രം തന്നെ.

    സെല്ലുലോയ്ഡ് (2013)

    മലയാള സിനിമ യുവാക്കളുടെ കൈയ്യിലാണെന്ന് പറയുന്നതിന് കാരണം??

    മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലായി പൃഥ്വിരാജ് തകര്‍ത്തഭിനയിച്ച ചിത്രമാണ് സെല്ലുലോയ്ഡ്. കമല്‍ സംവിധാനം ചെയ്ത ചിത്രം കേരള സര്‍ക്കാറിന്റെ ഏഴ് പുരസ്‌കരങ്ങള്‍ നേടി.

    ആര്‍ട്ടിസ്റ്റ് (2013)

    മലയാള സിനിമ യുവാക്കളുടെ കൈയ്യിലാണെന്ന് പറയുന്നതിന് കാരണം??

    ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായക വേഷം ചെയ്തത്. മികച്ച നടനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരവും മികച്ച നടിയ്ക്കുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരവും (ആന്‍ അഗസ്ത്യന്‍) മികച്ച സംവിധായകനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരവും നേടിയത് ആര്‍ട്ടിസ്റ്റാണ്.

    നോര്‍ത്ത് 24 കാതം (2013)

    മലയാള സിനിമ യുവാക്കളുടെ കൈയ്യിലാണെന്ന് പറയുന്നതിന് കാരണം??

    അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്. വൃത്തി രാക്ഷനായി ഫഹദ് അഭിനയിച്ചു തകര്‍ത്ത ചിത്രം മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരവും നേടി.

    1983

    മലയാള സിനിമ യുവാക്കളുടെ കൈയ്യിലാണെന്ന് പറയുന്നതിന് കാരണം??

    ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമേതാണെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും നോമിനേഷന്‍ പട്ടികയില്‍ നിവിന്‍ പോളി നായകനായ 1983 ഉണ്ടാകും. 17 വയസ്സു മുതല്‍ 40 വയസ്സുവരെ രമേശന്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് നിവിന്‍ പോളിയാണ്. എബ്രിഡ് ഷൈനാണ് സംവിധായകന്‍

    English summary
    Malayalam cinema industry is rich with the impeccable talents in acting, film making and technical fields. Our industry has a huge list of amazing actors, in both older and younger generations.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X