Don't Miss!
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Lifestyle സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
നിവിന്‍, ഫഹദ്, പൃഥ്വി എന്നിവരോട് മത്സരിക്കാന്‍ മോഹന്‍ലാല്‍
സിനിമാ ലോകത്ത് അത്ഭുതങ്ങള്‍ സംഭവിയ്ക്കുന്നത് വെള്ളിയാഴ്ചയാണ്. ഈ വരുന്ന വെള്ളിയാഴ്ചയും സിനിമാ ലോകത്ത് ചില അത്ഭുതങ്ങള്‍ സംഭവിയ്ക്കും. ജനുവിരി 23, അന്നാണ് തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുടെ വിവാഹ നിശ്ചയം. അതങ്ങ് അയല്‍ സംസ്ഥാനത്ത്. ഇവിടെ ഇങ്ങ് കേരളത്തില്‍ ഒരു ശക്തമായ താര പോരാട്ടം നടക്കും.
പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നീ യുവ താരങ്ങളോട് ഏറ്റുമുട്ടുന്നത് മോഹന്‍ലാല്‍ ആണ്. മലയാളത്തിലെ നാല് ബിഗ് റിലീസുകള്‍ എത്തുന്നത് ജനുവരി 23 നാണ്. പൃഥ്വിയുടെ പിക്കറ്റ് 43, ഫഹദ് ഫാസിലിന്റെ മറിയം മുക്ക്, നിവിന്‍ പോളിയുടെ മിലി, ഒപ്പം മോഹന്‍ലാലിന്റെ രസവും. മമ്മൂട്ടിയുടെ ഫയര്മാന് 23 ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞെങ്കിലും പിന്നീട് മാറ്റി.
നിവിന്‍, ഫഹദ്, പൃഥ്വി എന്നിവരോട് മത്സരിക്കാന്‍ മോഹന്‍ലാല്‍
ക്ലാസ്മേറ്റ്സിനുള്പ്പടെ ഒത്തിരി വിജയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ജെയിംസ് ആല്‍ബേര്‍ട്ട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറിയം മുക്ക്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ സന അല്‍ത്താഫാണ് നായിക. മനോജ് കെ ജയന്, അജു വര്‍ഗീസ്, ജോയി മാത്യു, ദേവി അജിത്ത് തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പാട്ടൊരുക്കിയിരിക്കുന്നത് വിദ്യാസാഗറാണ്. സാം ബിഗ് മൂവീസിന്റെ ബാനറില്‍ എകെ സബീറാണ് ചിത്രം നിര്‍മിക്കുന്നത്.
നിവിന്‍, ഫഹദ്, പൃഥ്വി എന്നിവരോട് മത്സരിക്കാന്‍ മോഹന്‍ലാല്‍
ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് മിലി. മിലിയെന്ന ടൈറ്റില്‍ റോളില്‍ അമല പോള്‍ എത്തുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായക വേഷം ചെയ്യുന്നത്. സനുഷ, ഷംന കാസിം, പ്രവീണ, സിജ റോസ്, സായികുമാര്‍ തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഗോപി സുന്ദറും ഷാന്‍ റഹ്മാനും ചേര്‍ന്ന് സംഗീതമൊരുക്കിയ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് അനീഷ് ലാലാണ്. ഓര്‍ഡിനറി ഫിലീംസും ക്രോസ് പിക്ചേര്‍സും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
നിവിന്‍, ഫഹദ്, പൃഥ്വി എന്നിവരോട് മത്സരിക്കാന്‍ മോഹന്‍ലാല്‍
രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രസം. ഇന്ദ്രജിത്ത് മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍, മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയി തന്നെ ഒരു പ്രധാന വേഷം ചെയ്യുന്നു. പുതുമുഖതാരം വരുണ ഷെട്ടിയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, ദേവന്, മൈഥിലി, നന്ദു, അംബിക മോഹന്‍ തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗായകന് ജോബ് കുര്യാന് ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. നെടുമുടി വേണുവാണ് ചിത്രത്തിന് സംഭാഷണം ഒരുക്കിയത്.
നിവിന്‍, ഫഹദ്, പൃഥ്വി എന്നിവരോട് മത്സരിക്കാന്‍ മോഹന്‍ലാല്‍
പൃഥ്വിരാജും മേജര്‍ രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പിക്കറ്റ് 43. ബോളിവുഡ് താരം ജാവേദ് ജാഫ്രി പൃഥ്വിയ്ക്കൊപ്പം ഒരു പ്രധാനകഥാപാത്രമായി ചിത്രത്തിലെത്തുന്നു. രഞ്ജി പണിക്കര്‍, സുധീര്‍ കരമന, അനു മോഹന്‍, ശോഭ മോഹന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമോന് ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'