twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന്മാരെ അപേക്ഷിച്ച് മക്കളെല്ലാം മര്യാദക്കാരും ഡീസന്റുമാണ്; താരപുത്രന്മാരെ കുറിച്ച് മുകേഷ്

    By Rohini
    |

    മലയാള സിനിമയില്‍ പുതിയ തലമുറയുടെ കാലമാണിത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ശ്രീനിവാസന്‍ തുടങ്ങിയവരുടെയെല്ലാം മക്കള്‍ സിനിമയിലെത്തി.

    കലഹങ്ങളുണ്ടാക്കിയും പരസ്പരം പഴിച്ചും തെറ്റിപ്പിരിഞ്ഞ താരദാമ്പത്യം

    തനിക്ക് നേരിട്ട് പരിചയമുള്ള മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ മക്കളുടെ സിനിമകളിലും എന്തെങ്കിലും പങ്ക് വഹിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് മുകേഷ്. താരപുത്രന്മാരെ കുറിച്ച് മുകേഷിന് എന്താണ് പറയാനുള്ളത് എന്ന് വായിക്കാം

    അതിശയിപ്പിച്ചു

    അതിശയിപ്പിച്ചു

    ഇന്നത്തെ നടന്മാരുടെയെല്ലാം മക്കളുടെ പെരുമാറ്റം ഒരു പോലെയാണെന്നും അത് തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്നും മുകേഷ് പറയുന്നു. മമ്മൂക്കയുടെ മക്കളായാലും മോഹന്‍ലാലിന്റെ മക്കളായാലും സുരേഷ് ഗോപിയുടെ മക്കളായാലും ജയറാമിന്റെ മക്കളായാലും ശ്രീനിവാസന്റെ മക്കളായാലുമൊക്കെ അങ്ങനെ തന്നെയാണ്.

    നല്ല കുട്ടികള്‍

    നല്ല കുട്ടികള്‍

    പഠിച്ച സ്‌കൂളിന്റെയോ വളര്‍ന്ന് വന്ന സാഹചര്യത്തിന്റെയോ സവിശേഷതയാകാമത്. ഒരേ കാറ്റഗറിയില്‍പ്പെടുന്ന കുട്ടികളാണെല്ലാവരും. വിനയവും ബഹുമാനവും മര്യാദയുമൊക്കെയുള്ള നല്ല കുട്ടികള്‍.

    സുരേഷ് ഗോപിയുടെ മകന്‍

    സുരേഷ് ഗോപിയുടെ മകന്‍

    സുരേഷ് ഗോപിയുടെ മകന്റെ ആദ്യ സിനിമയ്ക്ക് ഫാസ്റ്റ് ക്ലാപ്പടിച്ചത് ഞാനാണ്. തിരുവനന്തപുരത്ത് വച്ച് ഞാനന്ന് പ്രസംഗിച്ചു, ഞങ്ങളുടെ തലമുറയിലെ ഒട്ടുമിക്കവരുടെയും മക്കള്‍ സിനിമയില്‍ വന്നു കഴിഞ്ഞു. മമ്മൂട്ടിയുടെ മകന്‍, ലാലിന്റെ മകന്‍, ജയറാമിന്റെ മകന്‍, ശ്രീനിയുടെ മക്കള്‍, ഇപ്പോള്‍ സുരേഷ് ഗോപിയുടെ മകനും. ഇവരെയും ഇവരുടെ അച്ഛന്മാരെയും എനിക്ക് നന്നായി അറിയാം.

    ഒരു സത്യം

    ഒരു സത്യം

    എന്റെ കാഴ്ച്ചപ്പാടില്‍ ഞാനൊരു കാര്യം വെട്ടിത്തുറന്ന് പറയുന്നു;'അച്ഛന്മാരെ അപേക്ഷിച്ച് മക്കളെല്ലാം നല്ല മര്യാദക്കാരും ഡീസെന്റുമാണ്'- മുകേഷ് പറഞ്ഞു.

    ദുല്‍ഖറിന്റെ ഫോട്ടോസിനായി

    English summary
    Mukesh telling about mollywood star kids
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X