»   » ദുല്‍ക്കര്‍ രക്ഷപ്പെട്ടു, രാഘവന്‍ മമ്മൂട്ടിയെ രക്ഷിക്കുമോ

ദുല്‍ക്കര്‍ രക്ഷപ്പെട്ടു, രാഘവന്‍ മമ്മൂട്ടിയെ രക്ഷിക്കുമോ

Posted by:

ദുല്‍ക്കറിനു അഞ്ജലി മേനോന്‍ രക്ഷകയായി. മമ്മൂട്ടിയെ വേണു രക്ഷിക്കുമോ?

ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്ന മമ്മൂട്ടിക്കും മകന്‍ ദുല്‍ക്കറിനും ഇപ്പോള്‍ തിരിച്ചുവരവിന്റെ നാളുകളാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ ദുല്‍ക്കര്‍ ശക്തമായ തിരിച്ചുവരവ് നടത്തി. ഇനി മമ്മൂട്ടിയുടെ ഊഴമാണ്. വേണു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പാണ് മമ്മൂട്ടിയുടെതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഇതിലെ തടവുപുള്ളിയിലാണ് ഇനി മമ്മൂട്ടിയുടെ പ്രതീക്ഷയത്രയും.

തുടര്‍ച്ചയായി 21 ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി പൊട്ടിയത്. ഏറ്റവുമൊടുവില്‍ ആഷിക് അബുവിന്റെ ഗാങ്സ്റ്ററും തകര്‍ന്നടിഞ്ഞു. തോല്‍വിയില്‍ ദുല്‍ക്കറും പിതാവിനോടു മല്‍സരിക്കുകയായിരുന്നു എന്നുതോന്നുന്ന രീതിയിലാണ് അയാളുടെ കരിയറും മുന്നോട്ടുപോയികൊണ്ടിരുന്നത്. പട്ടംപോലെ, സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിനു ഹാനികരം എന്നീ ചിത്രങ്ങള്‍ പൊട്ടി ഹാട്രിക് അടിച്ചു നില്‍്ക്കുമ്പോഴാണ് അഞ്ജലിയുടെ ചിത്രം റിലീസ് ചെയ്യുന്നത്. ഇതിലെ തലതെറിച്ചവനായ പയ്യനായി ദുല്‍ക്കര്‍ ശരിക്കും കയ്യടി നേടി.

dulquar-mammootty

ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവരെക്കാള്‍ കയ്യടി നേടിയത് ദുല്‍ക്കറായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ബൈക്ക് റേസ് തന്നെയാണ് ദുല്‍ക്കറിന് യുവാക്കളുടെ കയ്യടി നേടികൊടുത്തത്. പോരാത്തതിന് സാറ എന്ന വികലാംഗപെണ്‍കുട്ടിയെ ഇഷ്ടപെടുന്നിടത്ത് പെണ്‍കുട്ടികളും ദുല്‍ക്കറെ ഇഷ്ടപ്പെട്ടപോയി. അതോടെ കരിയര്‍ ഗ്രാഫ് കുത്തനെ കയറിയിരിക്കുകയാണ് ദുല്‍ക്കറിന്റെത്.

ഇനി പ്രധാനപ്പെട്ട രണ്ടു ചിത്രങ്ങളാണ് ദുല്‍ക്കറിന്റെതായി റിലീസ് ചെയ്യാനുള്ളത്. രഞ്ജിത്തിന്റെ ഞാനും ലാല്‍ജോസിന്റെ വിക്രമാദിത്യനും. രണ്ടിലും നല്ല കാരക്ടര്‍ തന്നെയാണ്. ഏതായാലും ദുര്‍ക്കറിന്റെ ഗ്രഹണ സമയം കഴിഞ്ഞു. ഇനി മമ്മൂട്ടിയുടെ കാര്യമാണ്. വേണു ഏറെക്കാലത്തിനു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പിന് കഥയും തിരക്കഥയും എഴുതുന്നത് ആര്‍ .ഉണ്ണിയാണ്. അപര്‍ണയാണ് നായിക. രാഘവന്‍ എന്ന ജയില്‍ പുള്ളിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഏതായാലും മുന്നറിയിപ്പ് തിയറ്ററില്‍ രക്ഷപ്പെട്ടാല്‍ മമ്മൂട്ടിയും രക്ഷപ്പെടും.

English summary
Munnariyippu can save Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos