»   » യുഎഇയില്‍ മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങള്‍ മത്സരിച്ചു, മുന്തിരിവള്ളികളുടെ ഏറ്റവും പുതിയ കളക്ഷന്‍

യുഎഇയില്‍ മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങള്‍ മത്സരിച്ചു, മുന്തിരിവള്ളികളുടെ ഏറ്റവും പുതിയ കളക്ഷന്‍

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തിയേറ്റുകളില്‍ മികച്ച പ്രതികരണം നേടുകെയാണ്. വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം ജനുവരി...

Written by: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തിയേറ്റുകളില്‍ മികച്ച പ്രതികരണം നേടുകെയാണ്. വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം ജനുവരി 20നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. മീനയാണ് ചിത്രത്തിലെ നായിക. ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിയ്ക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രം ഇതുവരെ 50 കോടി ബോക്‌സോഫീസില്‍ നേടി. 50 കോടി ബോക്‌സോഫീസില്‍ നേടുന്ന മോഹന്‍ലാലിന്റെ അഞ്ചാമത്തെ ചിത്രമാണ് മുന്തിരിവള്ളികള്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പം, 2016ന്റെ അവസാനം തിയേറ്ററുകളില്‍ എത്തിയ ബ്രഹ്മാണ്ഡം പുലിമുരുകന്‍ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ 50 കോടി നേടിയിട്ടുണ്ട്.


യുഎഇ റിലീസ്

യുഎഇ റിലീസ്

ഫെബ്രുവരി 16നാണ് യുഎഇ, ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.


ഇതുവരെ യുഎഇയില്‍

ഇതുവരെ യുഎഇയില്‍

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യുഎഇ ബോക്‌സോഫീസില്‍ പത്തി കോടി നേടി. മോഹന്‍ലാലിന്റെ പുലിമുരുകന്‍ മുമ്പ് യുഎഇയില്‍ നിന്ന് പത്ത് കോടി നേടിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണ് യുഎഇ ബോക്‌സോഫീസില്‍ പത്ത് കോടി കടക്കുന്നത്.


പുലിമുരുകന്‍ വെറും പത്ത് ദിവസംകൊണ്ട്

പുലിമുരുകന്‍ വെറും പത്ത് ദിവസംകൊണ്ട്

പുലിമുരുകന്‍ വെറും പത്ത് ദിവസംകൊണ്ടാണ് യുഎഇയിലെ തിയേറ്ററുകളില്‍ നിന്ന് പത്ത് കോടിയത്. എന്നാല്‍ 21 ദിവസംകൊണ്ടാണ് മുന്തിരിവള്ളികള്‍ യുഎഇ ബോക്‌സോഫീസില്‍ നിന്ന് പത്ത് കോടി കടത്തിയത്.


വരും ദിവസങ്ങളില്‍

വരും ദിവസങ്ങളില്‍

വരും ദിവസങ്ങളില്‍ യുഎഇയില്‍ നിന്ന് മികച്ച കളക്ഷന്‍ കിട്ടുമെന്നാണ് അറിയുന്നത്. അതേസമയം കേരളത്തില്‍ നിന്നും ചിത്രത്തിന് ഏറ്റവും മികച്ച കളക്ഷനാണ് ലഭിച്ചത്. ഇതുവരെ കേരളത്തില്‍ നിന്ന് 30 കോടിയോളം ബോക്‌സോഫീസില്‍ നേടി.


English summary
Munthirivallikal Thalirkkumbol Box Office UAE Collections.
Please Wait while comments are loading...

Malayalam Photos

Go to : More Photos