»   » ഗള്‍ഫിലും യൂറോപ്പിലും തളിര്‍ക്കാനൊരുങ്ങി മുന്തിരിവള്ളികള്‍, ദൃശ്യം റെക്കോര്‍ഡ് തകര്‍ക്കുമോ ??

ഗള്‍ഫിലും യൂറോപ്പിലും തളിര്‍ക്കാനൊരുങ്ങി മുന്തിരിവള്ളികള്‍, ദൃശ്യം റെക്കോര്‍ഡ് തകര്‍ക്കുമോ ??

കേരളത്തില്‍ വന്‍വിജയമായ ചിത്രം യുഎഇ യിലും യൂറോപ്പിലും പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്.

Written by: Nihara
Subscribe to Filmibeat Malayalam
ദീര്‍ഘനാള്‍ നീണ്ടു നിന്ന സിനിമാ പ്രതിസന്ധിക്ക് വിരാമമിട്ടു കൊണ്ട് തിയേറ്ററുകള്‍ വീണ്ടും സജീവമായി. ജോമോന്റെ സുവിശേഷങ്ങളാണ് ആദ്യം റിലീസ് ചെയ്തത്. തൊട്ടു പിന്നാലെ മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളും റിലീസ് ചെയ്തു. മികച്ച പ്രതികരണം നേടിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

കേരളത്തില്‍ വന്‍വിജയമായ ചിത്രം യുഎഇ യിലും യൂറോപ്പിലും പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 16, 17 തീയതികളിലായാണ് ചിത്രം രണ്ടിടത്തുമായി റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യമാണ് വിദേശത്ത് തുടര്‍ച്ചയായി 125 ദിവസം പ്രദര്‍ശിപ്പിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുള്ളത്. കുടുംബ ചിത്രങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകര്‍ മുന്തിരുവള്ളിയും ഏറ്റെടുക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

മുന്തിരിവള്ളികള്‍ വിദേശത്തേക്ക്

ആനിയമ്മയും ഉലഹന്നാനും ഇനി വിദേശത്തേക്ക്

കേരളത്തില്‍ വന്‍വിജയമായ ചിത്രം യുഎഇ യിലും യൂറോപ്പിലും പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 16, 17 തീയതികളിലായാണ് ചിത്രം രണ്ടിടത്തുമായി റിലീസ് ചെയ്യുന്നത്.

മോഹന്‍ലാലിനെ നായകനാക്കാന്‍ കാരണമുണ്ട്

നിര്‍മ്മാതാവിന് പറയാനുള്ളത്

മലയാള സിനിമയിലെ മുടിചൂടാമന്നനാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മലയാളിയുടെ സ്വകാര്യ അഹങ്കാരമെന്നും വിശേഷിപ്പിക്കാം. സാധാരണ പ്രേക്ഷകരെപ്പോലെ സോഫിയയും കട്ട മോഹന്‍ലാല്‍ ഫാനാണ്. പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹം സോഫിയയുടെ ഉള്ളില്‍ ഉണ്ടായിരുന്നു.

കഥ കേട്ടപ്പോഴേ നായകനെ തീരുമാനിച്ചു

ഒറ്റ കേള്‍വിയില്‍ത്തന്നെ നായകനെ തീരുമാനിച്ചു

സിനിമയിലെ ഒരു സുഹൃത്ത് മുഖേനയാണ് തിരക്കഥാകൃത്തായ സിന്ധുരാജ് കഥ പറയാന്‍ എത്തിയത്. കഥ കേട്ടപ്പോള്‍ മുതല്‍ ഉലഹന്നാനായി സങ്കല്‍പ്പിച്ചത് മോഹന്‍ലാലിനെയാണ്. പിന്നീട് ലാലേട്ടനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും കഥ നന്നായി ഇഷ്ടപ്പെട്ടു.

വിദ്യാ ബാലനെ സമീപിച്ചിരുന്നു

ആനിയമ്മയാവാന്‍ വിദ്യാ ബാലനെ ക്ഷണിച്ചിരുന്നു

ഉലഹന്നാന്റെ പ്രിയ പത്‌നി ആനിയമ്മയുടെ വേഷം അവതരിപ്പിക്കുന്നതിനായി വിദ്യാ ബാലനെ കാസ്റ്റ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ വിദ്യയുടെ ഡേറ്റ് ലഭിച്ചില്ല. പിന്നീട് അധികമാരെയും അന്വേഷിക്കാതെ മീനയെ സമീപിക്കുകയായിരുന്നു. മലയാളികള്‍ക്ക് സുപരിചിതയായ മീനയെ ആനിയമ്മയാവാന്‍ ക്ഷണിച്ചു.

English summary
Munthirivallikal thalirkumpol is going to release in UKand UAE.
Please Wait while comments are loading...

Malayalam Photos

Go to : More Photos