» 

ചാക്കോച്ചന്റെ നായികയായി നമിത വീണ്ടും

Posted by:
Give your rating:

മലയാളത്തിന്റെ പുതു നായിക നമിത പ്രമോദ് വീണ്ടും കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നു. പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന ലാല്‍ ജോസ് ചിത്രത്തില്‍ മികച്ച കെമിസ്ട്രി പങ്കുവെയ്ക്കാന്‍ ഈ ജോഡിയ്ക്ക് കഴിഞ്ഞിരുന്നു.

ഈ ചിത്രത്തിന് പിന്നാലെ ലോ പോയിന്റ് എന്ന ചിത്രത്തിലാണ് നമിത വീണ്ടും ചാക്കോച്ചന്റെ നായികയായി എത്തുന്നത്. ഫ്രൈഡേ എന്ന ചിത്രം സംവിധാനം ചെയ്ത ലിജിന്‍ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Namitha Pramod and Kunchacko Boban

ഒരു അഭിഭാഷകന്റെ കോടതിയ്ക്കു പുറത്തുള്ള ജീവിതകഥയാണ് ചിത്രം പറയുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.

ടിവി പരമ്പരകളിലൂടെയാണ് നമിത അഭിനയലോകത്തെത്തിയത്. വളരെ പെട്ടെന്നുതന്നെയാണ് സിനിമയിലെ നായിക പദവിയിലേയ്ക്ക് നമിത ഉയര്‍ന്നത്. ട്രാഫിക്ക് എന്ന ചിത്രത്തില്‍ നമിത ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സത്യന്‍ അന്തിക്കാട് ഒരുക്കിയ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി നായിക വേഷമണിയുന്നത്. ഈ ചിത്രം വിജയമായില്ലെങ്കിലും നമിത ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് ദിലീപിനൊപ്പം സൗണ്ട് തോമയെന്ന ചിത്രത്തിലും നമിത നായികയായി എത്തി.

Read more about: namitha pramod, kunchacko boban, lijin jose, law point, നമിത പ്രമോദ്, കുഞ്ചാക്കോ ബോബന്‍, ലോ പോയിന്റ്, ലിജിന്‍ ജോസ്
English summary
Namitha Pramod and Kunjacko Boban are again going to be part of another movie Law Point', directed by Ljin Jose.
Please Wait while comments are loading...

Malayalam Photos

Go to : More Photos