twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നഗരവാരിധി നടുവില്‍ ഞാന്‍; പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നത്

    By Aswathi
    |

    മനസ്സു തുറന്ന് ചിരിക്കാന്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ശ്രീനിവാസന്‍ തിരക്കഥയെഴുതി നായകനാകുന്ന 'നഗരവാരിധി നടുവില്‍ ഞാന്‍' എന്ന ചിത്രം. ഈ ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ ചിലതൊക്കെ പ്രതീക്ഷിയ്ക്കുന്നുണ്ട്.

    ശ്രീനിവാസന്റെ സ്‌ക്രിപ്റ്റിലെ മാജിക്കാണ് അതിലാദ്യത്തേത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസന്‍ വീണ്ടുമൊരു ചിത്രത്തിന് തിരക്കഥയെഴുതുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ദഹിക്കുന്ന, ആക്ഷേപഹാസ്യ പരിവത്തിലൊരു തിരക്കഥയായിരിക്കും ചിത്രത്തിനെന്നതുകൊണ്ട് തന്നെ പ്രേക്ഷകര്‍ നഗരവാരിധി നടുവില്‍ ഞാന്‍ കാത്തിരിക്കുന്നു. അതിലൂടെ ഒരു സന്ദേശം സമൂഹത്തിന് നല്‍കാനും ശ്രീനിവാസന്‍ മറക്കില്ല.

    nagara-varishi-naduvil-njan

    സംഗീതയുടെ തിരിച്ചുവരവാണ് മറ്റൊരു കാരണം. 'ചിന്താവിഷ്ടയായ ശ്യാമള' എന്ന ഒറ്റ ചിത്രം മതി സംഗീത എന്ന നടി മലയാളികള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നറിയാന്‍. അതോടൊപ്പം ഈ ചിത്രത്തിന് ശേഷം സംഗീത - ശ്രീനിവാസന്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നതും ഒരു കാരണമാണ്.

    സാമൂഹ്യ വിഷയങ്ങള്‍ തന്നെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീക്കാരുടെയും അധികാരികളുടെയും ക്രമക്കേട് ആക്ഷേപഹാസ്യത്തിലൂടെ ശ്രീനിവാസന്‍ എഴുതിയിട്ടുണ്ടാവും. ഇ ഫോര്‍ എന്റര്‍ ടൈന്‍മെന്റാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

    ഇന്നസെന്റ്, വിജയരാഘവന്‍, ലാല്‍, മനോജ് കെ ജയന്‍, ജോയി മാത്യു, ശ്രീജിത്ത് രവി, ഭീമന്‍ രഘു, പാര്‍വ്വതി തുടങ്ങിയ ഒരു വലിയ താരനിരയും ചിത്രത്തിലുണ്ട്. സമീര്‍ ഹാഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊകുക്കുന്നത് തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബ്രാന്റിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് മേനോനാണ്.

    English summary
    Here is what viewers expect from Nagara Varidhi Naduvil Njan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X