»   » കൂതറ, പെരുച്ചാഴി, ഫ്രോഡ്, മോഹന്‍ലാല്‍

കൂതറ, പെരുച്ചാഴി, ഫ്രോഡ്, മോഹന്‍ലാല്‍

Posted by:
Subscribe to Filmibeat Malayalam

പെരുച്ചാഴി, ഫ്രോഡ്, കൂതറ... പുതിയ ചിത്രങ്ങള്‍ ഏതൊക്കെയെന്നു ചോദിച്ചാല്‍ മോഹന്‍ലാലിനു പറയാന്‍ നല്ലൊരു പേരില്ലാത്ത അവസ്ഥയാണ്. പറയാനുള്ളതാകട്ടെ രണ്ടാളോടു മാന്യമായി പറയാന്‍ പറ്റാത്ത പേരുകളും. കവിത തുളുമ്പുന്ന പേരുകളുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ലാലിന് ന്യൂജറനേഷന്‍ സിനിമാകാലത്ത് വന്നൊരു ഗതികേടു നോക്കൂ.

സെക്കന്‍ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കൂതറ അണിയിച്ചൊരുക്കുന്നത്. ന്യൂജനറേഷന്‍ സംവിധായകനാണ് ശ്രീനാഥ്. ഏറ്റവും തല്ലിപ്പൊളി എന്നാണ് കുതറ എന്ന വാക്കിന്റെ അര്‍ഥം. ന്യൂജനറേഷന്‍ സിനിമകളിലാണ് കൂതറ അധികം ഉപയോഗിക്കുന്നത്. സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ മറ്റൊരു താരം. ലാലിനൊപ്പം ആദ്യകാല നായിക രഞ്ജിനിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Mohanlal

ബി. ഉണ്ണികൃഷ്ണനാണ് ഫ്രോഡിന്റെ സംവിധായകന്‍. ലാലിന നായകനാക്കി മാടമ്പിയെന്ന ഹിറ്റൊരുക്കിയ ഉണ്ണികൃഷ്ണന്‍ തട്ടിപ്പുകാരന്റെ കഥയാണ് ഫ്രോഡിലൂടെ പറയുന്നത്. അച്ചമുണ്ട് അച്ചമുണ്ട് എന്ന തമിഴ്ചിത്രത്തിന്റെ സംവിധായകനായ അനില്‍ വൈദ്യനാഥന്റെ ആദ്യ മലയാളചിത്രമാണ് പെരുച്ചാഴി. വിശ്വരൂപത്തില്‍ കമല്‍ഹാസന്റെ നായികയായിരുന്ന പൂജാകുമാര്‍ ആണ് ഇതില്‍ ലാലിന്റെ നായിക. അമേരിക്കയില്‍ നടക്കുന്നൊരു കഥയാണിത്.

മൂന്നു തല്ലിപ്പൊളിപേരു ചിത്രങ്ങളും 2014ല്‍ ആണ് റിലീസ് ചെയ്യുന്നത്. അടുത്തവര്‍ഷം ലാലിനെ കൂതറയായിട്ടേ കാണാന്‍ പറ്റൂ എന്നര്‍ഥം. മഞ്ജുവാര്യരും പൃഥ്വിരാജും കൂടെ അഭിനയിക്കുന്ന രഞ്ജിത്ത് ചിത്രമാണ് ഇനി ലാലിനു പ്രതീക്ഷയുള്ളത്. ഈ ചിത്രത്തിനു ഇനിയും പേരിട്ടിട്ടില്ല. അതെങ്കിലും പറയാന്‍ കൊള്ളാവുന്ന പേരാകണേ എന്നായിരിക്കും ലാല്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

English summary
Mohanlal's upcoming movies names like Koothara, Peruchazhi and Fraud.
Please Wait while comments are loading...

Malayalam Photos

Go to : More Photos