twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ദൈവമേ പൃഥ്വിരാജിന്റെ കൂടെയോ?!'

    By Aswathi
    |

    അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിലൂടെ മലയാളത്തിന് ഒരു പുതുമുഖ നായികയെക്കൂടി കിട്ടിയിരിക്കുകയാണ്. ഹൈദരാബാദുകാരി നന്ദിത രാജ്. തെലുങ്കിലൂടെയാണ് നന്ദിത വെള്ളിത്തിരയിലെത്തുന്നത്. മലയാള സിനിമയെ കുറിച്ചും അവിടെയുള്ള സൂപ്പര്‍സ്റ്റാറുകളെ കുറിച്ചും ഒത്തിരി കേട്ടിട്ടുള്ള നന്ദിത അരങ്ങേറ്റ ചിത്രം തന്നെ പൃഥ്വിരാജിനൊപ്പമാണെന്നറിഞ്ഞപ്പോള്‍ ആദ്യം പ്രതികരിച്ചത്, 'എന്റെ ദൈവമേ പൃഥ്വിരാജിന്റെ കൂടയോ' എന്നായിരുന്നു.

    തെലുങ്കില്‍ രണ്ട് ചിത്രം ചെയ്ത് ഇരിക്കുമ്പോഴാണ് മലയാളത്തില്‍ നിന്ന് ക്ഷണം വന്നത്. ലണ്ടന്‍ ബ്രിഡ്ജ് എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടി ഒരു പുതുമുഖ നടിയെ തേടി നടക്കുകയായിരുന്നു അനില്‍ സി മേനോന്‍. അങ്ങനെയാണ് നന്ദിതയുടെ അടുത്തെത്തിയത്. പൃഥ്വിരാജാണ് കഥയിലെ നായകനെന്ന് സംവിധായകന്‍ ആദ്യം തന്നെ പറഞ്ഞിരുന്നു. പൃഥ്വിയുടെ ഹിന്ദി സിനിമകണ്ട് ഞെട്ടിയിരിക്കുന്ന നന്ദിതയുടെ ആദ്യ പ്രതികരണം അറിയാതെ വന്ന് പോയതാണ ഇങ്ങനെ.

    Nanditha

    തന്നെപ്പോലൊരു തുടക്കകാരിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ് പൃഥ്വിയ്‌ക്കൊപ്പമെന്ന് നന്ദിത പറയുന്നു. ഒരു ജാഡയുമില്ലാതെ കൂളായി അഭിനയിക്കുന്ന ആളാണ് പൃഥ്വിരാജ്. അദ്ദേഹത്തിനൊപ്പമുള്ള അഭിനയാനുഭവം എന്നെന്നും ഓര്‍ക്കാനിഷ്ടപ്പെടുന്നു- നന്ദിത പറഞ്ഞു.

    കേരളത്തില്‍ നിന്ന് ലണ്ടനില്‍ ജോലിക്കെത്തുന്ന മെറിന്‍ എന്ന കഥാപാത്രത്തെയാണ് നന്ദിത ചിത്രത്തിലവതരിപ്പിക്കുന്നത്. ഒരു പ്രണയകഥയാണ് സിനമ. ആന്‍ഡ്രിയയാണ് ചിത്രത്തിലെ മറ്റൊരു നായിക. രണ്ട് പേര്‍ക്കും ഇതില്‍ തുല്യ വേഷമാണ്. ലണ്ടനിലും കേരളത്തിലും വച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നന്ദിതയ്ക്ക് ഏറ്റവും പ്രയാസമായി തോന്നിയത് മലയാളം സംസാരിക്കുകയാണത്രെ.

    English summary
    Actress Nanditha talking about her first Malayalam movie London Bridge and with the experience of Prithviraj.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X