» 

റെഡ് റെയിനില്‍ നരേന്‍ ഗവേഷകനായി എത്തുന്നു

Posted by:

മികച്ച നടനാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമ നടന്‍ നരേന്റെ കഴിവ് വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നതാണ് സത്യം. ഒന്നിലേറെ നായകന്മാരുള്ള ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും കഴിവ് തെളിയിക്കാനും നരേന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തനിച്ചൊരു ഹിറ്റ് മലയാളത്തില്‍ ഉണ്ടാക്കാന്‍ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്ക് പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുകയാണ്. നവാഗത സംവിധായകനായ ആനന്ദ് സദാശിവന്‍ സംവിധാനം ചെയ്യുന്ന റെഡ് റെയിന്‍ എന്ന ചിത്രത്തിലേയ്ക്കാണ് നരേന്‍ കരാറായിരിക്കുന്നത്.

ഈ സയന്‍സ് ഫിക്ഷനില്‍ ഒരു റിസര്‍ച്ച് സ്‌കോളറായിട്ടാണ് നരേന്‍ അഭിനയിക്കുക. 2001ലും മറ്റും കേരളത്തിലുണ്ടായ ചുവന്ന മഴയെന്ന പ്രകൃതി പ്രതിഭാസത്തിന്റെ പൊരുള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് നരേന്റേത്.

ലണ്ടനില്‍ നിന്നും ബിരുദപഠനം കഴിഞ്ഞെത്തിയയാളാണ് ആനന്ദ് സദാശിവന്‍. മലയാളത്തിലെ ആദ്യ സംരംഭത്തിലൂടെ ആനന്ദിന് കഴിവ് തെളിയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കാം. ശാസ്ത്ര ഗവേഷകരില്‍ നിന്നും ശാസ്ത്രജ്ഞന്മാരില്‍ നിന്നുമെല്ലാം കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചാണ് ആനന്ദ് സിനിമയൊരുക്കുന്നത്.

നരേനെക്കൂടാതെ ദേവന്‍, ടിനി ടോം തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ത്രീ ഡോട്‌സ്, ആറു സുന്ദരിമാരുടെ കഥ തുടങ്ങിയവയാണ് നരേന്‍ അഭിനയിച്ച അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഏഴാമത്തെ വരവ്, ഇഎംഎസും പെണ്‍കുട്ടിയും തുടങ്ങിയ ചിത്രങ്ങള്‍ റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

Read more about: narain, red rain, anand sadasivan, tini tom, നരേന്‍, റെഡ് റെയിന്‍, നടന്‍, ആനന്ദ് സദാശിവന്‍, ടിനി ടോം
English summary
Actor Narain is coming back in a lead role once again in Red Rain.
Please Wait while comments are loading...

Malayalam Photos

Go to : More Photos