twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവിനെ തഴഞ്ഞത് ആര്, എന്തിന്?

    By Aswathi
    |

    വീണ്ടുമൊരു നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുമ്പോള്‍ വിവാദങ്ങള്‍ക്കും പതിവ് വിശേഷങ്ങള്‍ തന്നെ. മികച്ചതില്‍ മികച്ചതായി പ്രേക്ഷകര്‍ അംഗീകരിച്ച ചിത്രങ്ങള്‍ ആര് തഴഞ്ഞു, എന്തിന് എന്ന ചോദ്യം ഇത്തവണയും പ്രസക്തമാണ്. ആശയപരമായും അവതരണപരമായും മുന്നില്‍ നിന്ന ഒത്തിരി ചിത്രങ്ങള്‍ നാഷണല്‍ അവാര്‍ഡിനായി അയച്ചപ്പോള്‍, പോയവര്‍ഷം മലായാളി പ്രേക്ഷകര്‍ കൈയ്യടിയോടു കൂടെയും വിശ്വാസത്തോടെയും സ്വീകരിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം ലിസ്റ്റിലില്ലാത്തതാണ് ഇപ്പോള്‍ പ്രശ്‌നം

    വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചു വന്ന് അഭിനയിച്ചതിലൂടെ തുടക്കം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ഹൗ ഓള്‍ഡ് യു. പോയവര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ നിലവാരമുള്ളതില്‍ മുന്നില്‍ നില്‍ക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു അവസാന നിമിഷം ജൂറിയ്ക്കു മുന്‍പില്‍ എത്താതെ പോയത് എന്തുകൊണ്ടാവും. ആരാണ് ആ സിനിമയെ നാഷണല്‍ അവാര്‍ഡ് മത്സരത്തിലെ പട്ടികയില്‍ നിന്നും തഴഞ്ഞത്?

    manju

    അവഗണിയ്ക്കപ്പെടുന്ന സ്ത്രീ സ്വപ്‌നങ്ങളെ കുറിച്ചാണ് ഹൗ ഓള്‍ഡ് ആര്‍ യു പറയുന്നത്. നാഷണല്‍ അവാര്‍ഡ് പട്ടികയിലും സിനിമയ്ക്ക് കഥയിലെ അവസ്ഥയോ? മഞ്ജു വാര്യര്‍ അവതരിപ്പിച്ച നിരുപമ രാജീവ് എന്ന കഥാപാത്രത്തെ തരക്കേടില്ലാത്ത വിധത്തില്‍ തന്നെ ആളുകള്‍ സ്വീകരിച്ചിട്ടുണ്ട്. മഞ്ജു എന്ന നടിയുടെ സാന്നിധ്യത്തിലുപരി, സമൂഹത്തിന് വലിയൊരു സന്ദേശം കൈമാറിയ ചിത്രം കൂടെയാണ് ഹൗ ഓള്‍ഡ് ആര്‍ യു.

    'ഹു ഡിസൈഡ് ദ എക്‌സപൈറി ഡേറ്റ് ഓഫ് വിമണ്‍' എന്ന ചോദ്യം കേരളത്തിലെ പുരുഷന്മാരും ഒരിക്കല്‍ ഇരുന്ന് ചിന്തിക്കേണ്ടതാണ്. നമ്മുടെ വീട്ടിന്റെ അപ്പുറത്തും ഇപ്പുറത്തും ഓരോ ഏഴാമത്തെ വീട്ടിലും ഒരു ക്യാന്‍സര്‍ രോഗി ഉണ്ടാകുമെന്ന സ്ഥിതിവിശേഷം ഏറ്റവും കൂടുതലുള്ള ഇക്കാലത്ത് കീടനാശിനികളില്ലാത്ത ജൈവകൃഷി എന്ന ആശയത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ബോബി സഞ്ജയ് യുടെ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്.

    സിനിമ പുറത്തിറങ്ങിയ ശേഷം മഞ്ജുവിനെ ഓര്‍ഗാനിക്ക് ഫാമിങ് അംബാസിഡര്‍ ആക്കികൊണ്ട് സംസ്ഥാന ഗവണ്‍മെന്റ് ആ ആശയത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സംസ്ഥാന തലത്തില്‍ ഇത്രയും വലിയ അംഗീകാരം ലഭിച്ച ചിത്രം ദേശീയ പുരസ്‌കാരത്തിന് അര്‍ഹമല്ലെന്നോ? ജൈവകൃഷിയെ പ്രോത്സാഹിച്ചെന്നതിനുപരി ഒരു സ്ത്രീ ശാക്തീകരണത്തിന്റെ സിനിമയായിരുന്നില്ലെ ഹൗ ഓള്‍ ഡ് ആര്‍യു?.

    'യുവര്‍ ഡ്രീം ഈസ് യുവര്‍ സിഗ്നേച്ചര്‍' എന്ന് സിനിമ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞത് ഓര്‍ക്കുക. കുടുംബത്തെയും സമൂഹത്തെയും കൂട്ടിയിണക്കുന്ന ചിത്രമായിരുന്നില്ലേ ഹൗ ഓള്‍ഡ് ആര്‍ യു? 'തരുന്ന സ്‌നേഹം അരശതമാനം പോലും കുറയാതെ ലഭിയ്ക്കുന്നത് എവിടയോ അവിടെയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും സ്ഥാനമെന്ന്' നിരുപമ ഉറച്ച മനസ്സോടെ പറയുമ്പോള്‍ അങ്ങനെ ഒരു ഉത്തരം പറയാന്‍ മനസ്സില്‍ കൊണ്ടു നടന്ന സ്ത്രീകള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു പോയി.

    പോയവര്‍ഷം മലയാള സിനിമയില്‍ ചലനം സൃഷ്ടിച്ച സിനിമകളുടെ കണക്കെടുത്താല്‍ വരിലിലെണ്ണാവുന്ന ഒന്ന് രണ്ട് സിനിമകള്‍ മാത്രമേ ലഭിയ്ക്കൂ. അതില്‍ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ സ്ഥാനം ഒട്ടും പിന്നിലല്ല. എന്നിട്ടും സിനിമയെ തഴഞ്ഞതാരാണ്. എന്തിനാണ്? ദേശീയ അവാര്‍ഡിനായി പരിഗണിയ്ക്കുന്ന സിനിമകള്‍ ഫൈനല്‍ റൗണ്ട് പ്രദര്‍ശനത്തിനായി ദേശീയ തലത്തിലുള്ള ജൂറിയ്ക്ക് മുന്‍പില്‍ എത്തുന്നതിന് മുമ്പ് റീജണല്‍ ലെവലിലുള്ള ജൂറി കാണും.

    ഇവര്‍ തിരഞ്ഞെടുക്കുന്ന സിനിമകളാണ് ദേശീയ തലത്തിലുള്ള ജൂറിയ്ക്ക് മുന്‍പിലെത്തുന്നത്. സംവിധായകന്‍ കമല്‍ അധ്യക്ഷനായ പ്രാദേശിക ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. മമ്മൂട്ടിയുടെ മുന്നറിയിപ്പ്, സലിം കുമാര്‍ സംവിധാനം ചെയ്ത കംപാര്‍ട്ട്‌മെന്റ്, രഞ്ജിത്തിന്റെ ഞാന്‍, സനല്‍ കുമാര്‍ ശശിധരന്റെ ഒരാള്‍പ്പൊക്കം തുടങ്ങി 11 ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് പ്രാദേശിക ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങള്‍. അതില്‍ ഹൗ ഓള്‍ഡ് ആര്‍ യു ഇല്ല!

    English summary
    The selection of the Malayalam films for National Film Awards sparked a new controversy after allegations that 'quality' films including Manju Warrier's comeback flick 'How Old Are You' were omitted from the list that was sent to the jury.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X