» 

ഇര്‍ഫാന്‍ നടന്‍, പാന്‍സിങ് ടൊമാര്‍ ചിത്രം

Posted by:
Give your rating:

Paan Singh Tomar
ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹിന്ദി ചിത്രമായ പാന്‍ സിങ് ടോമറാണ് മികച്ച ചിത്രം. ഇര്‍ഫാന്‍ ഖാനും(പാന്‍ സിങ് ടോമര്‍) മറാത്തി നടനായ വിക്രം ഖോഖലെയും(അനുമാലി) മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ദാഗ് എന്ന മറാത്തി ചിത്രത്തിലൂടെ ഉഷാ ജാദവ് മികച്ച അഭിനേത്രിയായി. വിക്കി ഡോണറും ഉസ്താദ് ഹോട്ടലുമാണ് മികച്ച ജനപ്രിയ ചിത്രങ്ങള്‍. ദാഗ് എന്ന മറാത്തി ചിത്രം അണിയിച്ചൊരുക്കിയ ശിവാജി ലോട്ടന്‍ പാട്ടീല്‍ മികച്ച സംവിധായകനായി. ശങ്കര്‍ മഹാദേവന്‍ ഗായകനും സംഹിത ഗായികയുമായി തിരഞ്ഞെടുക്കപ്പെട്ടു.

മലയാളത്തിന് 13 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സെല്ലുലോയ്ഡാണ് ഏറ്റവും മികച്ച മലയാള ചിത്രം. സംഭാഷണത്തിനുള്ള ദേശീയ പുരസ്‌കാരം ഉസ്താദ് ഹോട്ടലിലൂടെ അഞ്ജലി മേനോന്‍ നേടി. ഒഴിമുറിയിലെ പ്രകടനം ലാലിനും സ്താദ് ഹോട്ടലിലെ കഥാപാത്രം തിലകനും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി കൊടുത്തു. പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം കളിയച്ഛനിലൂടെ ബിജിപാല്‍ നേടി. തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കല്‍പ്പന മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമാ നിരൂപകനുള്ള പുരസ്‌കാരം പിഎസ് രാധാകൃഷ്ണന്‍ നേടി.

സ്പിരിറ്റാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം. പികെ ബാബു സംവിധാനം ചെയ്ത ബിഹൈന്‍ ദി മിസ്റ്റ് മികച്ച സാമൂഹ്യ പ്രസക്തിയുള്ള ഡോക്യുമെന്ററിയായി. 101 ചോദ്യങ്ങള്‍ എന്ന ചിത്രമൊരുക്കിയ സിദ്ദാര്‍ത്ഥ് ശിവയാണ് മികച്ച നവാഗത സംവിധായകന്‍. ഈ ചിത്രത്തില്‍ അഭിനയിച്ച മിനനാണ് ബാലതാരം. ബാബു തിരുവല്ലയുടെ തനിച്ചല്ല ഞാന്‍ ഏറ്റവും മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

Read more about: award, lal, celluloid, kalpana, thilakan, spirit, anjali menon, irfan khan, paan singh tomar, vicky donor, ഉസ്താദ് ഹോട്ടല്‍, കളിയച്ഛന്‍, തിലകന്‍, അഞ്ജലി മേനോന്‍, ഇര്‍ഫാന്‍ ഖാന്‍
English summary
National Awards: Paan Singh Tomar is the best feature film; Irrfan wins Best Actor. Celluloid is the best malayalam Movie,
Please Wait while comments are loading...

Malayalam Photos

Go to : More Photos