» 

മമ്മൂട്ടിയും ലാലും ഇനി നസ്‌റിയയ്ക്ക് പിന്നാലെ

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായിരിക്കും, എന്നാല്‍ ഫേസ്ബുക്കില്‍ നസ്‌റിയ നസ്രീം എന്ന സുന്ദരിക്കുട്ടിയാണ് താരം. മമ്മൂട്ടിയെക്കാള്‍ ലൈക്ക് കൂടുതലാണ് എന്ന ഗമയില്‍ നടന്ന മോഹന്‍ലാലിനെ നസ്‌റിയ നസീം മറികടന്നതാണ് ഫേസ്ബുക്കില്‍ നിന്നുള്ള പുതിയ വാര്‍ത്ത. 1072169 ലൈക്കുകളാണ് ഫേസ്ബുക്കില്‍ മോഹന്‍ലാലിനിപ്പോള്‍ ഉള്ളത്. നസ്‌റിയക്കാകട്ടെ 1072381 പേരുടെ ലൈക്കുകളുണ്ട്.

മമ്മൂട്ടിയാണോ മോഹന്‍ലാലാണോ കേമന്‍ എന്ന ആരാധകരുടെ മത്സരത്തിനും സംശയത്തിനുമിടയിലാണ് നസ്‌റിയനസീമിന്റെ ഫാന്‍സ് പേജ് ലൈക്കുകളുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ടിരിക്കുന്നത്. മമ്മൂട്ടിയെ ഏറെ പിന്നിലാക്കിയാണ് മോഹന്‍ലാല്‍ ഫേസ്ബുക്ക് ആരാധകരുടെ കാര്യത്തില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. മമ്മൂട്ടിയെക്കാളേറെ വേഗത്തില്‍ പത്ത് ലക്ഷം ലൈക്കുകള്‍ തികയ്ക്കാല്‍ ലാലിന്റെ ഫാന്‍സ് പേജിന് കഴിഞ്ഞത് ആരാധകര്‍ ആഘോഷിച്ചിരുന്നു.

മോഹന്‍ലാലിനെയും നസ്‌റിയ മറികടന്നു

പല യുവതാരങ്ങളും ഫേസ്ബുക്കില്‍ ഫാന്‍പേജുകളുമായി സജീവമാണെങ്കിലും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മറികടക്കാന്‍ നേരം നായിക നസ്‌റിയ തന്നെ വേണ്ടിവന്നു. പത്ത് ലക്ഷം ലൈക്കുകള്‍ കിട്ടുന്ന ആദ്യമലയാളിയായി മാറിയതിന് തൊട്ടുപിന്നാലെയാണ് ഒന്നാം സ്ഥാനം മോഹന്‍ലാലിന്റെ പേജിന് നഷ്ടമാകുന്നതെന്ന പ്രത്യേകതയുമുണ്ട്. അതേസമയം ഫേക്ക് ഐ ഡികള്‍ ഉണ്ടാക്കി മമ്മൂട്ടി ഫാന്‍സ് നസ്‌റിയയുടെ പേജ് ലൈക്കി മോഹന്‍ലാലിനെ തോല്‍പിക്കുകയായിരുന്നു എന്ന ആരോപണവും ഫാന്‍സ് ഉയര്‍ത്തുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കക്കുന്ന ചിത്രത്തില്‍ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് നസ്‌റിയ ഇപ്പോള്‍. നിവിന്‍ പോളി നായകനായ നേരത്തോടെ നേരം തെളിഞ്ഞ നസ്‌റിയയെത്തേടി നിരവധി ഓഫറുകള്‍ എത്തുന്നുണ്ട്. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നസ്‌റിയ മഞ്ച് സ്റ്റാര്‍ സിംഗറിന്റെ അവതാരകയായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more about: mammooty, mohanlal, nazriya nazim, dulquar salman, nivin pauly, neram, നസ്‌റിയ നസീം, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നേരം
English summary
Neram fame actress Nazriya Nazeem overcame super star Mohanlal in terms of Facebook fan page likes. Nazriya got 1072381 likes in her her fan page against Mohan lal's 1072169.

Malayalam Photos

Go to : More Photos