twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തകഴിയുടെ കൃഷിക്കാരനായി നെടുമുടി വേണു

    By Gokul
    |

    തകഴിയുടെ പ്രസിദ്ധമായ കൃഷിക്കാരന്‍ എന്ന സിനിമയില്‍ നെടുമുടി വേണു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1950 കളില്‍ പ്രസിദ്ധീകരിച്ച തകഴിയുടെ 'ഞാന്‍ പിറന്ന നാട് 'എന്ന ചെറുകഥാ സമാഹാരത്തിലെ കഥയാണ് കൃഷിക്കാരന്‍. മനുഷ്യനും മണ്ണും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന കൃഷിക്കാരന്‍ നേരത്തെ നാടകമായി അവതരിപ്പിക്കപ്പെട്ടിരുന്നു.

    ഡോക്യുമെന്ററി സിനിമകളിലൂടെയും 'മാടായിപ്പാറ' എന്ന സിനിമയിലൂടെയും പ്രശസ്തനായ എന്‍.എന്‍. ബൈജുവാണ് ചിത്രത്തിന്റെ സംവിധാനം. സിനിമയുടെ പൂജകര്‍മം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തകഴി സ്മാരക കേന്ദ്രത്തില്‍വെച്ച് നര്‍വഹിച്ചു. ഫിബ്രുവരി ആദ്യം ആലപ്പുഴയില്‍ വെച്ച് ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.

    nedumudi-venu

    കേശവന്‍ നായര്‍ എന്ന കൃഷിക്കാരനെ അവതരിപ്പിക്കുന്ന നെടുമുടി വേണുവിനെ കൂടാതെ പ്രൊഫ. നെടുമുടി ഹരികുമാര്‍, ഗണേഷ് കൃഷ്ണ, അംബികാ മോഹന്‍, പി. ജയപ്രകാശ്, ദേവദത്ത്, ജി.പുറക്കാട്, സറീന വഹാബ്, വിദ്യാ ജോസ്, ദൃശ്യ അനില്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

    ഡോ.പി.കെ ഭാഗ്യലക്ഷ്മിയാണ് കര്‍ഷകന് തിരക്കഥയൊരുക്കുന്നത്. വയലാര്‍ ശരത് ചന്ദ്രവര്‍മ, ബൈജു വര്‍ഗീസ്, മധു അമ്പലപ്പുഴ എന്നിവരുടെ ഗാനങ്ങള്‍ക്ക് വിധു ആലപ്പുഴ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എം.ജി.ശ്രീകുമാര്‍, സുദീപ് കുമാര്‍, ബിജു നാരായണന്‍, ദിവീഷ് ഭാരതി എന്നിവരാണ് ആലാപനം. നാടന്‍ ശീലുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും ഗാനങ്ങള്‍ ഒരുക്കുന്നത്.

    English summary
    Nedumudi Venu to play thakazhi's krishikaran
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X