»   » പൃഥ്വി വളര്‍ന്നതും മോശം ചിത്രങ്ങളിലൂടെ

പൃഥ്വി വളര്‍ന്നതും മോശം ചിത്രങ്ങളിലൂടെ

Posted by:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="previous"><a href="/news/new-gen-films-alone-wont-do-sibi-udayan-team-1-103004.html">« Previous</a>
Prithviraj
മലയാള സിനിമയില്‍ മോശം ചിത്രങ്ങള്‍ ഓടുന്നത് ഒരു അപകടകരമായ പ്രവണതയാണെന്ന് നടന്‍ പൃഥ്വിരാജ് അഭിപ്രായപ്പെട്ടിരുന്നു. നല്ല സിനിമകള്‍ ഓടാത്തത് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ചീത്ത സിനിമകള്‍ വന്‍ വിജയം നേടുന്നത് തികച്ചും ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. തമിഴിലും നല്ല സിനിമകള്‍ പരാജയപ്പെടുന്നുണ്ടെങ്കിലും മോശം സിനിമകളേയും അവര്‍ പരാജയപ്പെടുത്തുന്നുണ്ടെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണെന്നും പൃഥ്വി പറഞ്ഞിരുന്നു.

മോശം പടങ്ങള്‍ ഓടുന്നതാണ് മലയാള സിനിമയുടെ ശാപം എന്ന് ഒരു യുവതാരം അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നുവല്ലോ എന്ന ചോദ്യത്തിന് ഇത്തരം ചിത്രങ്ങളിലൂടെയല്ലേ ആ നടനും പ്രേക്ഷകരുടെ കയ്യടി കിട്ടിയതും താരപദവിയിലേയ്ക്കുയര്‍ന്നതും എന്നായിരുന്നു സിബി കെ തോമസും ഉദയകൃഷ്ണയും നല്‍കിയ മറുപടി. സിനിമകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കാനുള്ള സ്വാതന്ത്ര്യം ഈ നടനും ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.

താരകേന്ദ്രീകൃതമായ സിനിമകള്‍ തന്നെയാണ് മലയാള സിനിമയ്ക്കാവശ്യം എന്ന് പറഞ്ഞ ഇരുവരും പുതു പരീക്ഷണങ്ങള്‍ മലയാള സിനിമയില്‍ ചില മാറ്റങ്ങള്‍ വരാന്‍ ഇടയാക്കിയിട്ടുണ്ടെന്നും സമ്മതിക്കുന്നു. അഭിനേതാക്കള്‍ക്ക് മാത്രമല്ല ടെക്‌നീഷ്യന്‍സിനും താരപദവിയിലേയ്ക്ക് എത്താം എന്നു തെളിയിച്ചത് ഇത്തരം സിനിമകളാണ്. ആഷിക് അബുവെന്ന സംവിധായകനെ താരമൂല്യമുള്ള പദവിയിലേയ്ക്കുയര്‍ത്തിയതും ഇത്തരം സിനിമകളാണെന്നും ഇരട്ടതിരക്കഥാകൃത്തുക്കള്‍ അഭിപ്രായപ്പെടുന്നു.

ആദ്യ പേജില്‍
സൂപ്പര്‍താരങ്ങള്‍ തന്നെയാണ് സിനിമയുടെ നട്ടെല്ല്

<ul id="pagination-digg"><li class="previous"><a href="/news/new-gen-films-alone-wont-do-sibi-udayan-team-1-103004.html">« Previous</a>
English summary
The so-called new generation films is only a trend, and that a film industry cannot sustain itself without its quota of commercial cinema
Please Wait while comments are loading...

Malayalam Photos

Go to : More Photos