twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലി തരംഗം അടങ്ങുന്നു??? പ്രതീക്ഷയോടെ ഒരുപിടി ചിത്രങ്ങള്‍ തിയറ്ററിലേക്ക്!!!

    ബാഹുബലി തരംഗം ഭയന്ന് റിലീസ് നീട്ടിവച്ച ഒരുപിടി ചിത്രങ്ങള്‍ വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തുകയാണ്.

    By Karthi
    |

    ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായി മാറിയ ബാഹുബലി ദ കണ്‍ക്ലുഷന്‍ റിലീസ് ചെയ്ത് നാലാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ എക്കാലത്തേയും മികച്ച കളക്ഷന്‍ നേടി ചിത്രം കുതിപ്പ് തുടരുകയാണ്.

    ബാഹുബലിയെ വാനോളം പുകഴ്ത്തുന്ന പ്രേക്ഷകര്‍ കണ്ടിട്ടുണ്ടോ ഈ ചിത്രങ്ങൾ???ബാഹുബലിയെ വാനോളം പുകഴ്ത്തുന്ന പ്രേക്ഷകര്‍ കണ്ടിട്ടുണ്ടോ ഈ ചിത്രങ്ങൾ???

    ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

    ബാഹുബലി കേരളത്തിലും ഗംഭീരനേട്ടം കൊയ്തു. അതിവേഗം അമ്പത് കോടി ക്ലബ്ബില്‍ ചിത്രം ഇടം നനേടി. ബാഹുബലി തരംഗം ഭയന്ന് റിലീസ് മാറ്റി വച്ചിരുന്ന ഒരുപിടി ചിത്രങ്ങള്‍ നാളെ തിയറ്ററിലേക്ക് എത്തുകയാണ്.

    ടോവിനോയുടെ ഗോദ

    കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദ വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തുകയാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ പഞ്ചാബി നായിക വമിഖയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ ആഴ്ച റിലീസ് നിശ്ചയിച്ചിരുന്ന സിനിമ നല്ല തിയറ്ററുകള്‍ ലഭിക്കാത്തതിനാല്‍ റിലീസ് മാറ്റുകയായിരുന്നു.

    ജയറാമിന്റെ അച്ചായന്‍സ്

    മെയ് 12ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമായിരുന്നു ആടുപുലിയാട്ടത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ്. സേതു തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അമല പോള്‍, ശിവദ എന്നിവരാണ് നായികമാര്‍.

    അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍

    ഹണീബി 2ന് ശേഷം തിയറ്ററിലെത്തുന്ന ആസിഫ് അലി ചിത്രമാണ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. പലപ്പോഴായി റിലീസ് ഡേറ്റുകള്‍ മാറ്റി മാറ്റി വച്ച് ഒടുവില്‍ വെള്ളിയാഴ്ച സിനിമ തിയറ്ററിലെത്തുകയാണ്. ഭാവനയാണ് ആസിഫ് അലിയുടെ നായികയായി എത്തുന്നത്. നവാഗതമായ രോഹിത് വിഎസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    വികെപിയുടെ കെയര്‍ഫുള്‍

    മരുഭൂമിയിലെ ആനയ്ക്ക് ശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കെയര്‍ഫുള്‍. ഇടവേളയ്ക്ക് ശേഷം ജോമോള്‍ അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നു എന്നൊരു പ്രത്യേകതയും ഉണ്ട് ചിത്രത്തിന്. സൈജു കുറുപ്പ്, വിജയ് ബാബു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള കെയര്‍ഫുള്‍ മാക്‌സ് ലാബാണ് തിയറ്ററിലെത്തിക്കുന്നത്.

    ബാഹുബലി 50 കോടി കടന്നു

    അതിവേഗ കേരള ബോക്‌സ് ഓഫീസില്‍ നിന്നും 50 കോടി നേടുന്ന ചിത്രമായി ബാഹുബലി മാറി. പുലിമുരുകന്റെ റെക്കോര്‍ഡാണ് ചിത്രം മറികടന്നത്. ആഗോള തലത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ 1500 കോടി കടന്നിരിക്കുകയാണ്.

    വൈഡ് റിലീസ്

    കേരളത്തിലും വൈഡ് റിലീസ് നടത്തിയ ചിത്രം മലയാള ചിത്രങ്ങളുടെ കളക്ഷനില്‍ വന്‍ ഇടിവുണ്ടാക്കിയിരുന്നു. കേരളത്തില്‍ ഏറ്റവും അധികം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രവും ബാഹുബലിയായിരുന്നു. ചിത്രം തിയറ്ററിലെത്തിയിട്ട് മൂന്ന് ആഴ്ച പിന്നിടുകയാണ്.

    ഭാഗ്യം പരീക്ഷിക്കാന്‍

    മൂന്ന് ആഴ്ച പിന്നിട്ട സ്ഥിതിക്ക് ബാഹുബലിയുടെ തരംഗം ഒന്ന് കുറഞ്ഞിട്ടുണ്ടാകും എന്ന പ്രതീക്ഷയിലാണ് മലയാള ചിത്രങ്ങള്‍ തിയറ്ററിലെത്തുന്നത്. പല തിയറ്ററുകളും പുതിയ ചിത്രങ്ങള്‍ റിലീസിന് എടുക്കാന്‍ തയാറായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സിനിമകള്‍ കൂട്ടത്തോടെ തിയറ്ററിലെത്തിക്കുന്നത്.

    ഇടയ്ക്ക് റിലീസ് ചെയ്ത ചിത്രങ്ങള്‍

    ബാഹുബലി റിലീസ് ചെയ്ത് ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ രണ്ട് മലയാള ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ദുല്‍ഖറിന്റെ സിഐഎ, ബിജു മേനോന്‍ ഇന്ദ്രജിത്ത് ടീമിന്റെ ലക്ഷ്യം. ലക്ഷ്യത്തിന് തുടക്കത്തിലേ തിരിച്ചടി ഏറ്റു. സിഐഎ ആദ്യ ദിനങ്ങളില്‍ മികച്ച കളക്ഷന്‍ നേടിയെങ്കിലും പിന്നീട് പിന്നോട്ടടിച്ചു. പല തിയറ്ററുകളും ഷോ എണ്ണം കുറയ്ക്കുകയും ചിത്രം മാറ്റുക വരെ ചെയതു.

    രാമന്റെ ഏദന്‍തോട്ടം

    കഴിഞ്ഞ ആഴ്ച തിയറ്ററിലെത്തിയ രാമന്റെ ഏദന്‍തോട്ടം മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ്. ചിത്രത്തെ ബാഹുബലി കാര്യമായി ബാധിച്ചതായി കാണുന്നില്ല. കളക്ഷനില്‍ സ്ഥിരത നിലനിര്‍ത്തി മുന്നോട്ട് പോകുകയാണ് ചിത്രം. വെള്ളിയാഴ്ച മറ്റ് ചിത്രങ്ങളെത്തുന്നതോടെ സ്ഥിതി പരിങ്ങലിലാകും.

    ബാഹുബലി കിതച്ചു തുടങ്ങി

    ബാഹുബലി തിയറ്ററുകളുടേയും പ്രദര്‍ശനങ്ങളുടേയും എണ്ണം കുറയാന്‍ തുടങ്ങിയതോടെ കളക്ഷനിലും കുറവ് വന്ന് തുടങ്ങി. വെള്ളിയാഴ്ച പുതിയ ചിത്രങ്ങളെത്തുന്നതോടെ അത് ബാഹുബലിയുടെ കളക്ഷനെ ബാധിക്കും. തിയറ്ററില്‍ 80 ശതമാനത്തോളം തിരക്ക് കാണാനാകുന്നുണ്ട്. ചിത്രത്തിന്റെ കോപ്പി ഇന്റര്‍നെറ്റില്‍ എത്തിയതും കളക്ഷനെ ബാധിച്ചിട്ടുണ്ട്.

    പ്രതീക്ഷയോടെ ഒരുപിടി ചിത്രങ്ങള്‍

    ബാഹുബലിയുടെ തരംഗം അവസാനിക്കന്നതിനനുസരിച്ച് തിയറ്ററിലെത്താന്‍ ഒരു പിടി നല്ല ചിത്രങ്ങളാണ് കാത്തരിക്കുന്നത്. അതിലെ ഒരു പങ്ക് വെള്ളിയാഴ്ച തിയറ്ററിലെത്തും. യുവതാര ചിത്രങ്ങളാണ് റിലീസിന് തയാറെടുക്കുന്നതില്‍ അധികവും. അതുകൊണ്ടുതന്നെ ബാഹുബലി അവയ്ക്ക് വലിയ ബാധ്യതയാകും.

    English summary
    Four Malayalam movies are going to release on May 12. The release of all these movies were postponed because of Bahubali. Now the Bahubali storm is almost over.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X