» 

ഇതിലെ 'ഗെയിമര്‍'സ്‌ എല്ലാം നവാഗതര്‍

Posted by:

പുതുമുഖങ്ങളുടെ കൂട്ടായ്മയില്‍ മറ്റൊരു ചിത്രംകൂടെ മലയാളത്തില്‍ ഒരുങ്ങുന്നു. 'ഗെയിമര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ മുതല്‍ അഭിനയം വരെ എല്ലാം പുതുമുഖങ്ങള്‍ തന്നെയാണ് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. എംആര്‍ അനൂപ് രാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിമറില്‍ നടന്‍ വിജയരാഘവന്റെ മകന്‍ ദേവദേവന്‍, ജോണ്‍, ബേസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. തമിഴ് നടി തേജശ്രീയാണ് നായിക.

ക്യാമറാമാന്‍ നാരായണ്‍ സ്വാമിയും എഡിറ്റര്‍ സുജിത് സഹദേവനും നവാഗതര്‍ തന്നെ. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് നവാഗതനായ ഷഹീന്‍ അബ്ബാസാണ്. മൂന്ന് ചെറുപ്പകാരെ കേന്ദ്രീകരിച്ച് ആദ്യാവസാനം വരെ സസ്‌പെന്‍സ് സൂക്ഷിച്ച് മുന്നേറുന്ന ചിത്രത്തില്‍ നെടുമുടി വേണു, ജഗദീഷ്, തലൈവാസല്‍ വിജയ് കൃഷ്ണ കുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ബ്ലാക് പാന്തര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗെയിമര്‍

പുതുമുഖങ്ങളുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഗെയിമര്‍

 

 

പരീക്ഷണം

ചിത്രത്തിന്റെ കഥമുതല്‍ അഭിനയം വരെ എല്ലാം പുതുമുഖങ്ങള്‍ തന്നെ.

 

 

സംവിധാനം

നവാഗതനായ അനൂപ് രാജാണ് ഗെയിമറിന്റെ സംവിധായകന്‍

 

 

സീനിയേഴ്‌സ്

നെടുമുടി വേണുവും ജഗദീഷും തലെവാസല്‍ വിജയ്യും ചിത്രത്തിന്‍ പ്രധാനമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്

 

 

തലമുറ

നടന്‍ വിജയരാഘവന്റെ മകന്‍ ദേവദേവനാണ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മൂന്ന് നവാഗത നടന്മാരില്‍ ഒരാള്‍

 

 

നായിക

തമിഴ് നടി തേജശ്രീയാണ് ഗെയിമറിലെ നായിക

ഗാനം

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് നവാഗതനായ ഷഹീസ് അബ്ബാസാണ് സംഗീതം നല്‍കുന്നത്

 

 

കഥ

മൂന്ന് ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് ആദ്യാവസാനം വരെ സസ്‌പെന്‍സ് സൂക്ഷിച്ചുകൊണ്ടാണ് ചിത്രം മുന്നേറുന്നത

See next photo feature article

നിര്‍മ്മാണം

ബ്ലാക് പാന്തലിന്റെ ബാനറിലാണ് ഗെയിമര്‍ നിര്‍മ്മിക്കുന്നത്.

Read more about: malayalam, movie, gamer, actor, direction, nedumudi venu, jagadish, മലയാളം, സിനിമ, ഗെയിമര്‍, നടന്‍, സംവിധാനം, നെടുമുടി വേണു, ജഗദീഷ്
English summary
Gamer written and directed by new comer M R Anoop Raj will mark versatile actor Vijaya Raghavan’s son Devadevan making his entry into Malayalam films.
Please Wait while comments are loading...

Malayalam Photos

Go to : More Photos