» 

എബിസിഡിയും സിങ്കവും നെറ്റില്‍ തകര്‍ത്തോടുന്നു

Posted by:
Give your rating:

കൊച്ചി: മലയാള സിനിമകള്‍ ഉള്‍പ്പടെയുള്ള റിലീസ് ചിത്രങ്ങള്‍ നിര്‍മാതാക്കളുടെയും സൈബര്‍ സെല്ലിന്റെയും കണ്ണ് വെട്ടിച്ച് വീണ്ടും ഇന്റെര്‍ നെറ്റില്‍ വിലസുന്നു. അടുത്തിടെ റിലീസ് ചെയ്ത ആസിഫ് അലി അഭിനയിച്ച ഹണീബി, ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച എബിസിഡി എന്നീ മലയള സിനിമകള്‍ക്ക് പുറമെ സൂര്യ അഭിനയിച്ച സിങ്കം2 വരെ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം ഇന്റെര്‍ നെറ്റില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

മല്ലുറോക്ക് ഡോട്ട് ടികെ എന്ന വെബ് സൈറ്റിലാണ് പുതിയ ചിത്രങ്ങള്‍ ലഭ്യമാകുന്നത്. ഇതിനോടകം ആയിരത്തിലധികം ആളുകള്‍ സിനിമകള്‍ ഡൗണ്‍ലേഡ് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇന്റെര്‍നെറ്റില്‍ വ്യാജന്മാരെ നിയന്ത്രിക്കാന്‍ നിര്‍മ്മാതാക്കളും സൈബര്‍സെല്ലും ചേര്‍ന്ന് നടപടിയെടുക്കാനിരിക്കെയാണ് എല്ലാവരെയും വെല്ലു വിളിച്ച് സൈറ്റില്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്.

പ്രിന്‍സ് പിക്‌ചേഴ്‌സ് നിര്‍മ്മിച്ച സൂര്യയുടെ സിങ്കം 2 ഒരു ബിഗ് ബജറ്റ് പ്രോജക്ടാണ്. ദുല്‍ഖറിനെ നായകനാക്കി മാര്‍ട്ടിന്‍ പ്രകാശ് സംവിധാനം ചെയ്ത എബിസിഡിയും സിങ്ക2വും ഒരുമിച്ചാണ് റിലീസിങ്ങിനെത്തിയത്. എസ്‌ജെഎം നിര്‍മ്മിച്ച് ലാലിന്റെ മകന്‍ ജീന്‍ പോള്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹണി ബീ. ചിത്രത്തില്‍ ആസിഫ് അലി ഇരട്ടവേഷത്തിലാണ് അഭിനയിച്ചത്.

Read more about: internet, film, abcd, singam 2, surya, dulquar salman, asif ali, ഇന്റര്‍നെറ്റ്, സിനിമ, എബിസിഡി, സിങ്കം 2, ഹണി ബീ, സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി
English summary
Newly released movies ABCD, Singam 2 etc. available in internet. mallurock.tk is one of the website which screening new release movies.
Please Wait while comments are loading...

Malayalam Photos

Go to : More Photos
 
X

X
Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive