»   » തിരിച്ചുവരവില്‍ ഏറെ കടപ്പെട്ടിരിക്കുന്നത് നാദിര്‍ഷയോട്; സലീം കുമാര്‍

തിരിച്ചുവരവില്‍ ഏറെ കടപ്പെട്ടിരിക്കുന്നത് നാദിര്‍ഷയോട്; സലീം കുമാര്‍

തന്‍റെ രണ്ടാം വരവില്‍ ഏറെ കടപ്പെട്ടിരിക്കുന്നത് നാദിര്‍ഷയോടാണെന്ന് സലീം കുമാര്‍.

Written by: Nihara
Subscribe to Filmibeat Malayalam


സിനിമാ ജീവിതത്തില്‍ താന്‍ ഏറെ കടപ്പെട്ടിരിക്കുന്നത് നാദിര്‍ഷയോടാണെന്ന് സലീം കുമാര്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളിലും നാദിര്‍ഷയുടെ സാന്നിധ്യമുണ്ട്. ആദ്യമായി സിനിമയില്‍ അഭിനയിച്ചത്, ആദ്യ ദുബായ് യാത്ര, അമേരിക്കന്‍ യാത്ര, മറ്റ് താരങ്ങളുമായുള്ള സൗഹൃദം തുടങ്ങി എല്ലാത്തിലും അവന്റെ സാന്നിധ്യമുണ്ട്.

കുറച്ചു കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന സലീമ കുമാറിന്റെ തിരിച്ചുവരവിന് പിന്നിലും നാദിര്‍ഷ തന്നെ കാരണമായി. പുതിയ ചിത്രമായ കട്ടപ്പനയിലെ ഋതിക് റോഷനിലെ നക്‌സല്‍ ചന്ദ്രന്റെ റോള്‍ ആരെക്കൊണ്ടു ചെയ്യിപ്പിക്കുമെന്നതിന് അധികം ആലോചിക്കാനുണ്ടായിരുന്നില്ല നാദിര്‍ഷയ്ക്ക്. പഴയ പ്രഭാവത്തോടെ സലീം കുമാറിനെ തിരിച്ചു കൊണ്ടുവരാന്‍ നാദിര്‍ഷയ്ക്ക് കഴിഞ്ഞു.

 തിരിച്ചുവരവ്

കട്ടപ്പനയിലൂടെ തിരിച്ചുവരവ്

ജോലിക്കുപോയാല്‍ കുടുംബം രക്ഷപ്പെടും. രാജ്യം രക്ഷപ്പെടും അതോടെ ലോകവും രക്ഷപ്പെടും, അപ്പോള്‍ പാകിസ്ഥാനും രക്ഷപ്പെടും അതുകൊണ്ട് ഞാന്‍ ജോലിക്ക് പോകില്ലെന്ന നക്‌സല്‍ ചന്ദ്രന്റെ ഡയലോഗ് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സൂപ്പര്‍ താരങ്ങളില്ലാത്ത സിനിമയായതിനാല്‍ വിജയിക്കുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറവുകള്‍ കൂടുതലുള്ളവന്റെ കഥ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 ക്ലാപ്പടി

പതിവ് ക്ലാപ്പടി

നാദിര്‍ഷയുടെ ആദ്യ ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കാന്‍ സാധിച്ചിരുന്നില്ല. ശാരീരിക അസ്വസ്ഥതകള്‍ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു. പക്ഷേ ആ ചിത്രത്തിന് ക്ലാപ്പടിച്ചത് താനാണെന്നും സലീംകുമാര്‍ പറഞ്ഞു. കട്ടപ്പനയിലെ ഋതിക് റോഷനിലും ആ റോള്‍ ഞാനാണ് ചെയ്തത്.

 ഇടവേള

ബോറടിച്ചപ്പോള്‍ ഇടവേള എടുത്തു

ബോറടിച്ചാല്‍ സിനിമ വിടുമെന്ന് നേരത്തേ ഞാന്‍ പറഞ്ഞിരുന്നു. മൂന്നുവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്നു. എന്റെ രോഗങ്ങളും അതിനൊരു കാരണമായെന്ന് സലീം കുമാര്‍ പറയുന്നു.

 താല്‍പര്യം

ഹാസ്യനടനായി അഭിനയിക്കാനാണ് താല്‍പര്യം


ആത്യന്തികമായി താന്‍ ഹാസ്യനടനാണ്. കോമഡിയാണ് എന്നെ വളര്‍ത്തിയത്. കോമഡി റോളുകള്‍ ചെയ്യാനാണ് കൂടുതല്‍ താല്‍പര്യമെന്നും താരം വ്യക്തമാക്കി.

English summary
Salim kumar says that Nadirsha is his best friend and he is the only reason for his comeback ti film through Kattapanayile Rithik Roshan
Please Wait while comments are loading...

Malayalam Photos

Go to : More Photos