twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍ പോളിയുടെ മാന്ത്രികത്തൂവല്‍

    By Nirmal Balakrishnan
    |

    പ്രേമം എന്ന ചിത്രത്തിനു ശേഷം നിവിന്‍പോളി അഭിനയിക്കുന്ന ചിത്രമാണ് മാന്ത്രികത്തൂവല്‍. കേരളത്തിലെ രാഷ്ട്രീയകാലാവസ്ഥ മാറ്റിമറിച്ച അത്ഭുത മാന്ത്രികത്തൂവലിന്റെ കഥയാണ് മാന്ത്രികത്തൂവല്‍. മിയയാണ് നായിക. ഉണ്ണി മുകുന്ദനാണ് മറ്റൊരു നായകന്‍. അഡ്വ. സംഗീത് ലൂയീസ് ആണ് സംവിധായകന്‍.

    നെടുമുടി, ലാലു അലക്‌സ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇനിയ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. കുട്ടനാട്, ബാംഗഌര്‍, കുട്ടിക്കാനം, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ചിത്രീകരണം.

    nivin-pauli

    മിയയും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. വിക്രമാദിത്യനുശേഷം ഉണ്ണി മുകുന്ദന്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രം കൂടിയാണിത്. രാഷ്ട്രീയ ആക്ഷേപത്തിനൊപ്പം ഫാന്റസിക്കു കൂടി പ്രാധാന്യം നല്‍കുന്നൊരു ചിത്രമാണ്. ഫിലിപ്‌സ് ആന്‍ഡ് മങ്കിപ്പെന്‍, ഇതിഹാസ എന്നീ ചിത്രങ്ങളുടെ വിജയത്തെ തുടര്‍ന്നാണ് ഇത്തരമൊരു ഫാന്റസി ചിത്രമൊരുങ്ങുന്നത്.

    ഇലഞ്ഞിക്കാവ് പിഒ, ആശംസകളോടെ അന്ന എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആളാണ് അഡ്വ. സംഗീത് ലൂയീസ്.

    പുതിയ സംവിധായര്‍ക്കാണ് നിവിന്‍പോളി ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വിനീത് ശ്രീനിവാസന്‍ കഥയെഴുതി വിജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ ഇനി അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം അടുത്ത ആഴ്ച തലശേരിയില്‍ തുടങ്ങും.

    ഈ വര്‍ഷം മൂന്നു ചിത്രങ്ങള്‍ ഹിറ്റാക്കിയ നിവിന്‍പോളിയെയാണ് ഇപ്പോള്‍ മലയാളത്തിലെ ചെറുപ്പക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്. മിലിയാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

    English summary
    Nivin Pauly's next titled Manthrikathooval
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X