twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവിന്റെ റേഞ്ചിലുള്ള ഒരു നടി പിന്നെ വന്നിട്ടില്ല: രണ്‍ജി പണിക്കര്‍

    By Aswathi
    |

    പത്രം എന്ന ചിത്രത്തില്‍ എതിരാളികളെ വാക്കുകള്‍ കൊണ്ട് തോല്പിക്കുന്ന ദേവിക ശേഖര്‍ മലയാള സിനിമയിലെ എന്നും കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളില്‍ ഒരാളാണ്. വര്‍ഷങ്ങളെത്ര പിന്നിട്ടാലും അതങ്ങനെ തന്നെ ഇരിയ്ക്കും. അതിനൊരു പ്രധാന കാരണം മഞ്ജു വാര്യരുടെ അഭിനയമികവ് തന്നെയാണ്.

    അതു തന്നെയാണ് ആ കഥാപാത്രത്തിന് ജന്മം നല്‍കിയ രണ്‍ജി പണിക്കര്‍ക്കും പറയാനുള്ളത്. വിസ്മയിപ്പിച്ച അഭിനയമുഹൂര്‍ത്തങ്ങളാണ് പത്രം എന്ന ചിത്രത്തില്‍ 20 കാരിയായ മഞ്ജുവില്‍ നിന്ന് ലഭിച്ചതെന്ന് അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.

    manju-renji-paniker

    1999 ലാണ് പത്രം റിലീസ് ആകുന്നത്. പത്രത്തിലാണ് മഞ്ജു വിവാഹത്തിന് മുമ്പ് ഒടുവില്‍ അഭിനയിച്ചതും. അന്ന് മഞ്ജുവിന് ഒരു 20 വയസ്സ് മാത്രമേ പ്രായമുണ്ടാവൂ. ആ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത തരത്തിലുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ മഞ്ജുവില്‍ നിന്നും ഉണ്ടായിട്ടുണ്ടത്രെ

    15 വര്‍ഷത്തിനിടെ മഞ്ജുവിന്റെ റേഞ്ചിലുള്ള ഒരു നടി ആ പ്രായത്തില്‍ പിന്നെ വന്നിട്ടില്ലെന്നാണ് രണ്‍ജി പണിക്കറിന്റെ അഭിപ്രായം. 2014 ല്‍, മഞ്ജു വീണ്ടും അഭിനയിക്കാന്‍ വരുമ്പോള്‍ മഞ്ജു മുതിര്‍ന്ന ഒരു സ്ത്രീയാണ്. അങ്ങനെ ഫയറുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ പറ്റിയ മറ്റൊരു നടി വന്നിട്ടില്ല- രണ്‍ജി പണിക്കര്‍ പറഞ്ഞു.

    English summary
    No actress is there to match with Manju Warrier says Renji Panicker
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X