twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമകള്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കുന്നു

    By Aswathi
    |

    വഴിയരികിലെ ഫ്ളക്‌സ് ബോര്‍ഡുകളില്‍ നിന്ന് മലയാളി സൂപ്പര്‍ സ്റ്റാറുകള്‍ ഇനി നമ്മളെ നോക്കി ചിരിക്കില്ല. മലയാള സിനിമയില്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ ഇല്ലാത്ത ഒരു കാലം യാഥാര്‍ത്ഥ്യമാകുന്നു.

    ജൂണ്‍ ഒന്ന് മുതല്‍ ഫ്ളക്‌സ് ഉപയോഗിച്ചുള്ള സിനിമാ പ്രചാരണം അവസാനിപ്പിയ്ക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും തീരുമാനമെടുത്തിരിയ്ക്കുകയാണ്.

    flex

    പരിസ്ഥിതി സ്‌നേഹം കൊണ്ടാണ് ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കുന്നതെന്ന തോന്നലുണ്ടെങ്കില്‍ അത് വേണ്ട. ചെലവു ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കുന്നത്. ഫ്ളക്‌സ് നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവു കൂടെ വന്നതോടെ അക്കാര്യത്തില്‍ കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

    നേരത്തെ മമ്മൂട്ടി നായകനായ രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷം എന്ന ചിത്രത്തിന് ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിച്ചിരുന്നില്ല. പരസ്യത്തിനായുള്ള ഈ തുക സിനിമയുടെ മറ്റ് മേഖലകളില്‍ ഉപയോഗിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം.

    English summary
    A decision has been taken not to use flexboards for advertising Malayalam movies. The meeting of directors and film distributors held in Kochi has arrived at the decision and will be effective from June 1.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X