» 

നല്ലസിനിമയെടുക്കുന്നവരെ അവഗണിക്കുന്നു:പ്രകാശ് ബാരെ

Posted by:
 
Share this on your social network:
   Facebook Twitter Google+    Comments Mail

കൂടുതലും അവഗണനകള്‍ മാത്രം: പ്രകാശ് ബാരെ
മലയാള സിനിമയുടെ ആരോഗ്യപരമായ വിപണനം സാധ്യമല്ലാതായിരിക്കുകയാണെന്നും പൈറസി ഗുരുതരമായ സിനിമയെ ബാധിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും നടനും നിര്‍മ്മാതാവും സംവിധായകനുമായ പ്രകാശ് ബാരെ. കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ അവയുടെ സി ഡി ഇറക്കി സിനിമാപ്രവര്‍ത്തകരുടെ കഠിന പരിശ്രമത്തെ തകര്‍ക്കുകയാണ് ചിലര്‍. ഇത് തടയുന്നതിന് വേണ്ടിയാണ് ഏജന്റ ്ജാദു പോലുള്ള ആന്റിപൈറസി സോഫ്റ്റ്‌വെയറിന് രൂപം നല്‍കുവാന്‍ കാരണം. പക്ഷെ ഇത് കൊണ്ട് പൈറസിയെ മുഴുവനായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ല. ആയിരത്തി അഞ്ഞൂറ് തിയേറ്ററുകളുണ്ടായിരുന്ന കേരളത്തില്‍ ഇന്നിതിന്റെ എണ്ണം മുന്നൂറായി കുറഞ്ഞു. ഇത്തരം അവസ്ഥയില്‍ പൈറസി സിനിമാനിര്‍മ്മാതാക്കളെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്നും പ്രകാശ് ബാരെ പറഞ്ഞു.

തട്ടുപൊളിപ്പന്‍ പടങ്ങള്‍ മാത്രം ഓടുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. ഭരതന്‍, പത്മരാജന്‍ തുടങ്ങി സംവിധായകര്‍ ഉണ്ടാക്കിയ സിനിമകള്‍ പോലുള്ളവ ഇന്നത്തെ സാഹചര്യത്തില്‍ ഒരു സംവിധായകന്‍ പോലും ചെയ്യാന്‍ ധൈര്യം കാണിക്കില്ല. മലയാളസിനിമയെ നല്ല രീതിയില്‍ കൊണ്ടുപോകുവാന്‍ പരിശ്രമം എടുക്കുന്നവരുമുണ്ടെങ്കിലും അവരുടെ പരിശ്രമങ്ങള്‍ക്കൊന്നും ഫലം കാണുന്നില്ല. നല്ല സിനിമകള്‍ക്ക് തിയേറ്ററുകളില്‍ ആളുകയറാത്ത അവസ്ഥയാണുള്ളത്.

വിവാദം ഉണ്ടാക്കുവാന്‍ ഏറെ താത്പര്യം കാണിക്കുന്ന കേരള സമുഹം കവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിതകഥയെ ആസ്പദമാക്കി ഏടുത്ത 'ഇവന്‍ മേഘരൂപ'നെ കുറിച്ചും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ സിനിമയെ നല്ല രീതിയില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. മഹാകവിയുടെ ഊര്‍ജ്ജം ചിത്രത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും അവര്‍ സമ്മതിച്ചിട്ടുണ്ട്. മനുഷ്യന്റെ വളരെ സങ്കീര്‍ണ്ണവും അതിലളിതവുമായ മനസ്ഥിതിയെയാണ് ഈ സിനിമയില്‍ തുറന്ന് കാട്ടിയത്. കച്ചവടതാത്പര്യമില്ലാതെ ഒരു കൂട്ടം ആളുകള്‍ എടുത്ത സിനിമയാണ് ഇവന്‍ മേഘരൂപനെന്നും പ്രകാശ്ബാരെ പറഞ്ഞു.

Topics: papilio buddha, censor board, gandhiji, prakash bare, പപ്പീലിയോ ബുദ്ധ, സെന്‍സര്‍ ബോര്‍ഡ്, ഗാന്ധിജി, പ്രകാശ് ബാരെ
English summary
In Kerala no one respect or encourage good film makers, says director Prakash Bare

Malayalam Photos

Go to : More Photos