twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേമം പോലെ, പുതിയ നിയമത്തിനും ട്രെയിലറില്ല: അതെന്താ കാര്യം??

    By Aswini
    |

    സിനിമാ ലോകത്ത് ഇപ്പോഴുള്ള പുതിയ ട്രെന്റാണ് റിലീസ് മുമ്പേ മോഷന്‍ പോസ്റ്റര്‍, ടീസര്‍, ട്രെയലര്‍ അങ്ങനെ കുറേ കാര്യങ്ങള്‍ ഇറക്കി ആദ്യം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുക എന്നത്. ആ പതിവ് തെറ്റിച്ച മലയാള സിനിമയാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം.

    ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന പുതിയ നിയമവും ആ പതിവ് തെറ്റിക്കുന്നു. ചില സാങ്കേതിത തകരാറുകള്‍ കാരണം ചിത്രത്തിന്റെ റിലീസിന് മുമ്പുള്ള ട്രെയിലര്‍ റിലീസ് ഉണ്ടാകില്ല എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

    പുതിയ നിയമം

    പ്രേമം പോലെ, പുതിയ നിയമത്തിനും ട്രെയിലറില്ല: അതെന്താ കാര്യം??

    മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങലാക്കി എകെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതിയ നിയമം. ഇന്റര്‍കാസ്റ്റ് മാര്യേജും ചില നിയമ വശങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

    ട്രെയിലര്‍ ഉണ്ടാവില്ല

    പ്രേമം പോലെ, പുതിയ നിയമത്തിനും ട്രെയിലറില്ല: അതെന്താ കാര്യം??

    ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം നേരത്തെ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്തമായി പുതിയ നിയമത്തിന്റെ റിലീസിന് മുമ്പ് ട്രെയിലര്‍ ഉണ്ടായിരിക്കുന്നതല്ല എന്ന് ടീം ഫേസ്ബുക്കിലൂടെ അറിയിച്ചു

    റിലീസ്

    പ്രേമം പോലെ, പുതിയ നിയമത്തിനും ട്രെയിലറില്ല: അതെന്താ കാര്യം??

    ക്രിസ്മസിന് റിലീസ് ചെയ്യും എന്ന് പറഞ്ഞിരുന്ന ചിത്രം പല കാരണങ്ങള്‍ കൊണ്ടും നീണ്ടു നീണ്ടു പോകുകയായിരുന്നു. ഒടുവില്‍ സിനിമ ഈ വെള്ളിയാഴ്ച, ഫെബ്രുവരി 12 ന് തിയേറ്ററുകളിലെത്തും

    പ്രേമം പോലെ, പുതിയ നിയമത്തിനും ട്രെയിലറില്ല: അതെന്താ കാര്യം??

    ഇതാണ് പുതിയ നിയമത്തിന്റെ ഔദ്യോഗികമായ അറിയിപ്പ്‌

    English summary
    Puthiya Niyamam, the much awaited Mammootty-Nayantara starrer, is all set to be released on February 12th, Friday. According to the latest updates, Puthiya Niyamam is releasing without an official trailer.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X