» 

യൂട്യൂബില്‍ തരംഗമായി ഹര്‍ത്താല്‍ പങ്ക്

Posted by:

പൊതുവെ ഹര്‍ത്താല്‍ ദിനം ആഘോഷമാക്കുന്നവരാണ് മലയാളികള്‍. എന്നാല്‍, തുമ്മിയാല്‍ ഹര്‍ത്താലിന് അഹ്വാനം ചെയ്യുന്ന നേതാക്കളുടെ നടപടികളില്‍ ഏറ്റവും കഷ്ടത അനുഭവിക്കുന്നവരും ജനങ്ങള്‍ തന്നെ. അതുകൊണ്ടാകുമല്ലോ ഹാര്‍ത്താലിനെ കളിയാക്കി ഇറങ്ങിയ പാട്ടിന് യൂട്യൂബില്‍ വന്‍ സ്വീകരണം നല്‍കിയത്.

നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിന് വേണ്ടി റഫീഖ് അഹമ്മദ് എഴുതിയ ഹര്‍ത്താന്‍ പങ്ക് എന്ന പാട്ടാണ് യൂട്യൂബില്‍ തരംഗമായി മാറുന്നത്. നവാഗതനായ ഗോവിന്ദ് മേനോന്‍ ഈണം നല്‍കിയ പാട്ട് പാടിയിരിക്കുന്നത് അനീഷ് കൃഷ്ണനും ഗോവിന്ദ് മേനോനും ചേര്‍ന്നാണ്.

ഒരു ഹര്‍ത്താന്‍ ദിവസത്തെ കുറിച്ചാണ് സിനിമ പറയുന്നത്. അപ്രതീക്ഷിതമായി പ്രഖ്യപിച്ച ഹര്‍ത്താലില്‍ കണ്ടുമുട്ടുന്ന ചില വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഹാര്‍ത്താലിന്റെ എല്ലാ ദൂഷ്യവശങ്ങളും പാട്ടില്‍ തുറന്നടിക്കുന്നു. ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ ഇത്തരം ഹര്‍ത്താലുകള്‍ എങ്ങനെ ബാധിക്കുന്നു എന്നത് ഗാനം വരച്ചുവയ്ക്കുന്നു.

ഫഹദ് ഫാസിലിനെ നായകനാക്കി അനില്‍ രാധാകൃഷ്ണ മേനോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആമേനിലെ ഫഹദിന്റെ നായികയായ സ്വാതിതന്നെയാണ് ഈ ചിത്രത്തിലും നായിക. നെടുമുടി വേണുവും ശ്രീനാഥ് ഭാസിയുമാണ് മറ്റ് രണ്ട് പ്രധാനകഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നത്.

English summary
The song in Anil Radhakrishna Menon's North 24 Kaatham, Hartal Pangu.. starring Fahad Fazil has already received thousands of viewers within one day of its release.
Please Wait while comments are loading...

Malayalam Photos

Go to : More Photos