» 

ജയറാമിന്റെ നായികയായി നൈല

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

കുഞ്ഞനന്തന്റെ കടയെന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി എത്തിയ നൈല ഉഷയെന്ന പുതുനായികയ്ക്ക് മലയാളത്തില്‍ പ്രിയമേറുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന രണ്ടാമത്തെ ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി അഭിനയിക്കുന്ന നൈല വീണ്ടുമൊരു പുതിയ ചിത്രത്തിനുവേണ്ടി കരാറായിക്കഴിഞ്ഞു.

സംവിധായകന്‍ സുഗീത് ഒരുക്കുന്ന 'ഒന്നും മിണ്ടാതെ' എന്ന ചിത്രത്തിലാണ് നൈല മൂന്നാമതായി അഭിനയിക്കുന്നത്. ഇതില്‍ ജയറാമാണ് നായകന്‍. കുഞ്ഞനന്തന്റെ കടയിലെ പ്രകടനത്തിന് നൈലയ്ക്ക് ഏറെ പ്രശംസകള്‍ ലഭിച്ചുകഴിഞ്ഞു. പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് നൈല എത്തുന്നത്.

Nyla Usha

ദുബൈയില്‍ താമസിക്കുന്ന നൈല വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. മലയാളത്തില്‍ മികച്ച തുടക്കം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം. വളരെ പക്വത വന്ന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള അഭിനേത്രിയെന്ന നിലയ്ക്കാണ് മലയാളചലച്ചിത്രലോകം നൈലയെ കാണുന്നത്.

Read more about: nyla usha, jayaram, sugeeth, onnum mindathe, punyalan agarbathees, നൈല ഉഷ, ജയറാം, സുഗീത്, ഒന്നും മിണ്ടാതെ, പുണ്യാളന്‍ അഗര്‍ബത്തീസ്
English summary
New actress Nyla Usha has already become much sought after actress in Malayalam, she signed for her third movie with Jayaram in lead role.
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos