twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ഒടിയാനെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം... ? ആരാണ് ആ നാലാമന്‍ ?

    By Rohini
    |

    വി എ ശ്രീകുമാര്‍ മേനോന്‍ എന്ന പേര് ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചതമായിക്കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി ആയിരം കോടി ബജറ്റില്‍ മഹാഭാരതം എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സംവിധായകന്‍! എന്നാല്‍ മഹാഭാരതമല്ല ശ്രീകുമാറിന്റെ ആദ്യ ചിത്രം.

    ഇതുവരെ പറഞ്ഞതൊന്നുമല്ല ഒടിയന്‍, ഏറ്റവും വലിയ പ്രത്യേകത ഇതാണ്, മോഹന്‍ലാലിനേ ഇതു പറ്റൂ

    പരസ്യ സംവിധാനത്തില്‍ കഴിവ് തെളിയിച്ച വിഎ ശ്രീകുമാര്‍ മേനോന്‍ മഹാഭാരതത്തിന് മുന്‍പ് ഒടിയാന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നതായ വാര്‍ത്തകള്‍ നേരത്തെ വന്നതാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിരിയ്ക്കുന്നു. എന്താണെന്ന് വായിക്കാം..

    പിരിയോഡിക്കല്‍ ചിത്രം

    പിരിയോഡിക്കല്‍ ചിത്രം

    ഒരു മാന്ത്രിക യാഥാര്‍ത്ഥ്യമാണ് ഒടിയാന്റെ ആശയം. ഒരു പിരിയോഡിക്കല്‍ ചിത്രമാണ്. 1950 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സിനിമ മലയാളം ഇതുവരെ പരീക്ഷിക്കാത്ത ഫാന്റസി ത്രില്ലറായിരിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

    നാല് കഥാപാത്രങ്ങള്‍

    നാല് കഥാപാത്രങ്ങള്‍

    നാല് കേന്ദ്ര കഥാപാത്രങ്ങളിലൂടെയാണ് ഒടിയാന്റെ കഥ സഞ്ചരിയ്ക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യരും തെന്നിന്ത്യന്‍ താരം പ്രകാശ് രാജും ചിത്രത്തില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ആ നാലാമത്തെ കഥാപാത്രം ആര് ചെയ്യും എന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.

    പീറ്റര്‍ ഹെയിന്‍ വീണ്ടും

    പീറ്റര്‍ ഹെയിന്‍ വീണ്ടും

    പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരെ കൈയ്യിലെടുത്ത സ്റ്റണ്ട് കൊറിയോഗ്രാഫറാണ് പീറ്റര്‍ ഹെയിന്‍. മോഹന്‍ലാലിന്റെ ഒടിയാന് വേണ്ടി പീറ്റില്‍ വീണ്ടുമെത്തുന്നു. മഹാഭാരത്തിനും പീറ്റര്‍ തന്നെയാണ് സ്റ്റണ്ട് കൊറിയോഗ്രാഫി നടത്തുന്നത് എന്ന വാര്‍ത്തകളുണ്ട്.

    അണിയറയില്‍

    അണിയറയില്‍

    ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്ത് ഹരികൃഷ്ണനാണ് ഒടിയാന് തിരക്കഥ ഒരുക്കുന്നത്. സാബു സിറിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്ങ്. എം.ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. ബാഹുബലി, കമീനേ, റങ്കൂണ്‍ എന്നിവയുടെ സൗണ്ട്ഡിസൈനര്‍ സതീഷാണ് ചിത്രത്തിന്റെ ശബ്ദലേഖനം. ഗോകുല്‍ ദാസാണ് കലാ സംവിധായകന്‍

    സാങ്കേതിക മികവ്

    സാങ്കേതിക മികവ്

    ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ ദൃശ്യാനുഭവമാകും ഒടിയന്‍ സമ്മാനിക്കുകയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാഗ്ദാനം. വി എഫ് എക്‌സിനുവേണ്ടി ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന ചിത്രവുമാകും ഇത്. വിദേശസാങ്കേതികവിദഗ്ദ്ധരാണ് വി.എഫ്.എക്‌സ് രംഗങ്ങളൊരുക്കുക. പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.

    English summary
    Odiyan is the Mohanlal starring fantasy thriller, directed by VA Shrikumar Menon. Here is everything you want to know about Odiyan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X