»   » എല്ലാ പദ്ധതിയും പൊളിച്ചു, ബാഹുബലിയുടെ ട്രെയിലര്‍ നേരത്തെ എത്താന്‍ കാരണം ? ലീക്കാക്കിയത് ആര് ?

എല്ലാ പദ്ധതിയും പൊളിച്ചു, ബാഹുബലിയുടെ ട്രെയിലര്‍ നേരത്തെ എത്താന്‍ കാരണം ? ലീക്കാക്കിയത് ആര് ?

Written by: Rohini
Subscribe to Filmibeat Malayalam

ബാഹുബലി: ദ കണ്‍ക്ലൂഷനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ആകെ കാത്തിരിയ്ക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ ബാഹുബലി ടു വിന്റെ ട്രെയിലര്‍ റിലീസ് പോലും ആരാധകരെ ആവേശം കൊള്ളിച്ചതാണ്.

പ്രണയം, പ്രതികാരം, യുദ്ധം, ഒപ്പം ആ രഹസ്യവും!!! കണ്ണഞ്ചിപ്പിക്കുന്ന ബാഹുബലി ട്രെയിലര്‍!!!


ആന്ധ്രയിലും തെലുങ്കാനായിലും മാത്രമായി തെരഞ്ഞെടുത്ത മൂന്നൂറ് തിയറ്ററുകളിലായി, സംവിധായകന്‍ എസ് എസ് രാജമൗലിയുടെയും നായകന്‍ പ്രഭാസിന്റെയും ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെയും സാമിപ്യത്തിലാണ് ബാഹുബലി 2 ന്റെ ട്രെയിലര്‍ റിലീസ് ചെയ്ത്... എന്നാല്‍...


ട്രെയിലര്‍ ലീക്കായി..

ട്രെയിലര്‍ ലീക്കായി..

ഇന്റര്‍നെറ്റില്‍ വ്യാഴാഴ്ച വൈക്കിട്ട് അഞ്ച് മണിയോടെ ബാഹുബലിയുടെ ട്രെയിലര്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അണിയറയില്‍ നിന്ന് ട്രെയിലര്‍ ലീക്കായി. അതോടെ യൂട്യൂബിലും രാവിലെ തന്നെ ട്രെയിലര്‍ ഔദ്യോഗികമായി റിലീസ് ചെയ്യുകയായിരുന്നു..


ബാഹുബലി ലീക്‌സ്

ബാഹുബലി ലീക്‌സ്

ബാഹുബലിയുടെ ഒന്നാം ഭാഗം മുതല്‍ ചിത്രവുമായി ബന്ധപ്പെട്ട പലതും ഇത്തരത്തില്‍ അണിയറയില്‍ നിന്ന് ലീക്കായിരുന്നു. ഒന്നാം ഭാഗത്ത് ഗ്രാഫിക്‌സും മറ്റും ലീക്കായത് ഏറെ ചര്‍ച്ചയായി. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് വളരെ രഹസ്യമായി നടത്തവെ, ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ ലീക്കായതും വാര്‍ത്തയായിരുന്നു.. ഈ സാഹചര്യത്തില്‍ സിനിമാ റിലീസ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നു എന്നതാണ് വാസ്തവം.


എന്തായാലും ട്രെയിലര്‍ പൊളിച്ച്!!

എന്തായാലും ട്രെയിലര്‍ പൊളിച്ച്!!

ട്രെയിലര്‍ ലീക്കായത് സിനിമയെ ബാധിക്കാത്ത തരത്തില്‍ കൈകാര്യം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. പ്രതീക്ഷ ഒട്ടും കെടുത്താതെയാണ് രണ്ട് മിനിട്ട് 22 സെക്കന്റ് ദൈര്‍ഘ്യമുള്ള ബാഹുബലി: ദ കണ്‍ക്ലൂഷന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ ഒന്നാം ഭാഗത്തേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു എന്ന് പറഞ്ഞാലും കൂടിപ്പോകില്ല.


ട്രെയിലറിലെ ആകര്‍ഷണം

ട്രെയിലറിലെ ആകര്‍ഷണം

പ്രണയവും പ്രതികാരവും യുദ്ധവും പ്രേക്ഷകര്‍ ആകാംഷാ പൂര്‍വം കാത്തിരിക്കുന്ന കട്ടപ്പയുടെ ആ രഹസ്യവും ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പ്രഭാസിന്റേയും റാണ ദഗുബതിയുടേയും പോരാട്ടം തന്നെയാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. ട്രെയിലറിലുടനീളം നിറഞ്ഞ് നില്‍ക്കുന്നത് ബാഹുബലിയാണ്. ചിത്രം ഒരു ദൃശ്യ വിസ്മയമാകുമെന്ന് കാര്യത്തില്‍ ട്രെയിലര്‍ കാണുന്ന ആര്‍ക്കും സംശയമുണ്ടാകില്ല.


പശ്ചാത്തല സംഗീതം

പശ്ചാത്തല സംഗീതം

ട്രെയിലറിനെ ആകര്‍ഷകമാക്കുന്ന പ്രധാന ഘടകം അതിന്റെ പശ്ചാത്തല സംഗീതമാണ്. എംഎം കീരവാണിയുടെ സംഗീതം ട്രെയിലറിലെ രംഗങ്ങള്‍ക്ക് കൂടുതല്‍ തീവ്രത നല്‍കുന്നു. അത് സംഘട്ടനമാണെങ്കിലും പ്രണയ രംഗമാണെങ്കിലും. ഒന്നാം ഭാഗത്തിനും മനോഹരമായ സംഗീതമൊരുക്കിയത് കീരവാണിയായിരുന്നു.


കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു

കട്ടപ്പ എന്തിന് ബാഹുബലി കൊന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതിന്റെ ആകാംഷയെ ഒരിക്കലൂടെ ഊട്ടി ഉറപ്പിക്കുകയാണ് ട്രെയിലര്‍. യുദ്ധത്തില്‍ ഇത്രമേല്‍ പ്രാവീണ്യമുള്ള ബാഹുബലിയെ കൊല്ലാന്‍ ആര്‍ക്കാണ് കഴിയുക എന്ന ചോദ്യം ഒന്നാം ഭാഗത്തില്‍ ഉന്നയിക്കുന്നുണ്ട്. കട്ടപ്പ കൂടെയുള്ളപ്പോള്‍ തന്നെ ആര്‍ക്കും കൊല്ലാന്‍ കഴിയില്ലെന്നാണ് രണ്ടാം ഭാഗത്തില്‍ ബാഹുബലി പറയുന്നത്. അപ്പോള്‍ പിന്നെ എങ്ങനെ അത് സംഭവിച്ചു എന്ന ചോദ്യം വീണ്ടും പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിപ്പിക്കുന്നു.


അനുഷ്‌കയുടെ സാന്നിധ്യം

അനുഷ്‌കയുടെ സാന്നിധ്യം

രണ്ടാം ഭാഗത്തില്‍ നായികയായി എത്തുന്ന അനുഷകയാണ് ട്രെയിലറിലെ മറ്റൊരു ശ്രദ്ധേയ സാന്നിദ്ധ്യം. അനുഷ്‌കയുടെ സംഘട്ടന രംഗങ്ങളും ട്രെയിലറിലുണ്ട്. മുന്‍ സിനിമകളില്‍ മികച്ച രീതിയില്‍ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള അനുഷ്‌ക ബാഹുബലിയിലും യുദ്ധം ചെയ്യുന്നുണ്ട്. ഒന്നാം ഭാഗത്തില്‍ നായികയായിരുന്ന തമന്നയ്ക്ക് ട്രെയിലറില്‍ കാര്യമായ സാന്നിദ്ധ്യമാകാന്‍ കഴിഞ്ഞിട്ടില്ല. രമ്യാ കൃഷ്ണനും, നാസറും സത്യരാജും ട്രെയിലറില്‍ കടന്നുവരുന്നുണ്ട്.


ബാഹുബലി എന്ന ദൃശ്യവിസ്മയം

ബാഹുബലി എന്ന ദൃശ്യവിസ്മയം

മികവുറ്റ ദൃശ്യങ്ങളായിരുന്നു ബാഹുബലിയുടെ ഏറ്റവും വലിയ പ്രത്യേകത. രണ്ടാം ഭാഗത്തിലും അതേ മികവ് സംവിധായകന്‍ പുലര്‍ത്തുന്നുണ്ടെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ഏറെ പിരിമുറുക്കം സൃഷ്ടിക്കുന്ന രംഗങ്ങളും യുദ്ധരംഗങ്ങളുമാണ് ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമായിരുന്നു ബാഹുബലിയുടെ ഒന്നാം ഭാഗം. അതിലും അധികമാണ് രണ്ടാം ഭാഗത്തിന്റെ മുതല്‍ മുടക്ക്. ലോക സിനിമയിലെ തന്നെ മികച്ച അണിയറ പ്രവര്‍ത്തകരാണ് ചിത്രത്തിനായി പ്രവര്‍ത്തിച്ചിരിക്കുന്നത്.


ട്രെയിലര്‍ കാണാം

ഒരിക്കല്‍ കൂടെ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ.. പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ഒരു മാസം കൂടെ. ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാല് ഭാഷകളില്‍ ഒരേസമയം ചിത്രം റിലീസിനെത്തിക്കാനാണ് പദ്ധതിയിടുന്നത്. തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ ചിത്രീകരിച്ച സിനിമ മലയാളത്തിലും ഹിന്ദിയിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിനെത്തും.


English summary
Baahubali 2 or Baahubali: The Conclusion trailer was to be launched in the presence of director SS Rajamouli, actor Prabhas and Karan Johar who is presenting the film.
Please Wait while comments are loading...

Malayalam Photos

Go to : More Photos