twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഭൂമിയിലേക്കിറങ്ങി വരുന്നു

    By Nirmal Balakrishnan
    |

    കേരളത്തിലിറങ്ങിയ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ സിനിമയേതെന്നു ചോദിച്ചാല്‍ എല്ലാവര്‍ക്കും നല്‍കാനുള്ള ഉത്തരം സത്യന്‍ അന്തിക്കാടിന്റെ 'സന്ദേശം'തന്നെ. ശ്രീനിവാസനുമൊത്ത് ചെയ്ത സന്ദേശത്തിനു ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ രാഷ്ട്രീയ ചിത്രമാണ് ഒരു 'ഇന്ത്യന്‍ ലവ് സ്‌റ്റോറി'. യുവാക്കളെ രാഷ്ട്രീയ നേതാക്കള്‍ സ്വന്തം കാര്യത്തിനായി ഉപയോഗിക്കുന്നതിനെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ച ചിത്രമായിരുന്നു സന്ദേശം.

    ശ്രീനിവാസനും ജയറാമും പ്രതിനിധീകരിച്ച രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുടെയും അവയുടെ നേതാക്കളുടെയും കൊള്ളരുതായ്മകളെ ശരിക്കും കളിയാക്കുകയായിരുന്നു സത്യനും ശ്രീനിവാസനും. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാട് ഇപ്പോഴത്തെ രാഷ്ട്രീയസംഭവങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ കളിയാക്കുകയാണ്.

    Fahad Fazil

    കേരളത്തിലെ ഇടതും വലതും മുന്നണികളെയായിരുന്നു സന്ദേശത്തില്‍ കളിയാക്കിയതെങ്കില്‍ വ്യക്തികളുടെ പേരില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെയും അവയുടെ നേതാക്കളുടെ പിന്നാലെ പോകുന്ന യുവാക്കളെയുമാണ് സത്യന്‍ അന്തിക്കാട് കളിയാക്കാന്‍ ശ്രമിക്കുന്നത്. കോട്ടയത്തെ ഒരു യുവ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതത്തിലൂടെയാണ് സത്യനും തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറവും സഞ്ചരിക്കുന്നത്.

    ഫഹദ് ഫാസില്‍ ആദ്യമായി രാഷ്ടീയക്കാരന്റെ കുപ്പായമണിയുന്ന ചിത്രമാണിത്. അമല പോളാണ് നായിക. ഇന്നസെന്റ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഫഹദിന് വലിയൊരു വെല്ലുവിളിയായിരിക്കും ഇതിലെ അയ്‌നമം സിദ്ദാര്‍ഥ്. കോട്ടയത്തു മാത്രമുള്ള പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയാണ് സിദ്ധാര്‍ഥ്.

    എന്നെങ്കിലും താനൊരു എംഎല്‍എയാകും എന്ന പ്രതീക്ഷയിലാണ് അയാള്‍. ഇന്നസെന്റ് അവതരിപ്പിക്കുന്ന രാഷ്ട്രീയ നേതാവിന്റെ വലം കൈ. ഈ നേതാവിന്റെ ബന്ധുവായ ഒരു യുവതി അമേരിക്കയില്‍ നിന്നു നാട്ടില്‍ വരികയാണ്. ഒരു ഡോക്യുമെന്റി ചിത്രീകരിക്കാനാണ് ഐറിന്‍ (അമല പോള്‍) വരുന്നത്. അവള്‍ക്ക് സഹായിയായി സിദ്ധാര്‍ഥനെ നിയോഗിക്കുകയാണ്. സിദ്ധാര്‍ഥനും ഐറിനും തമ്മിലുള്ള ബന്ധമാണ് പിന്നീട് ഹാസ്യത്തിന്റെ മേമ്പൊടിയിലൂടെ അവതരിപ്പിക്കുന്നത്.

    മുന്‍പ് കുഞ്ചാക്കോ ബോബനെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ കോമഡി അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു സത്യന്‍. എന്നാല്‍ ചോക്ലേറ്റ് നായകനായിരുന്നു കുഞ്ചാക്കോ ബോബന്‍ ആ ശ്രമത്തില്‍ പരാജയപ്പെട്ടുപോയി. പക്ഷേ ഫഹദിന്റെ കാര്യത്തില്‍ അങ്ങനെയൊരു പരാജയമുണ്ടാകില്ല എന്ന പ്രതീക്ഷയിലാണ് സത്യന്‍. മെട്രോ സിറ്റി നായകനായിരുന്ന ഫഹദിന്റെ ഡൗണ്‍ ടു എര്‍ത്ത് കഥാപാത്രമായിരിക്കും ഈ ചിത്രത്തിലെ സിദ്ധാര്‍ഥ്.

    English summary
    Sathyan Anthikkad's movie Oru Indian Pranaya Katha is a political satire story.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X