twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹൃദയസ്പര്‍ശിയായ 'ഒരു വാപ്പച്ചിക്കഥ' കാണൂ

    By Aswathi
    |

    അച്ഛനും മകനും തമ്മില്‍ ഒരു ജനറേഷന്റെ വ്യത്യാസമുണ്ടെന്നാണ് പറയാറുള്ളത്. അങ്ങനെ വരുമ്പോള്‍ മമ്മൂട്ടി സ്‌റ്റൈലില്‍ ചോദിക്കാം, ന്യൂ ജനറേഷന്‍ ഓള്‍ഡ് ജനറേഷന്‍ എന്നൊക്കെയുണ്ടോ, എല്ലാം കാലത്തിനനുസരിച്ച മാറ്റമല്ലേ എന്ന്. എന്ത് തന്നെ മാറിയാലും അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം മാറുന്നില്ലല്ലോ.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ഹ്രസ്വ ചിത്രമാണ് 'ഒരു വാപ്പച്ചിക്കഥ'. ഗള്‍ഫില്‍ ഒരുമിച്ച് താമസിക്കുന്ന പിതാവും ഒരു ന്യൂജനറേഷനില്‍ പെട്ട മകനും തമ്മിലുള്ള ആത്മബന്ധം ഒരു ചെറിയ സംഭവത്തിലൂടെ സിനിമയില്‍ പറയുന്നു.

    oru-vappach-kadha

    തമാര്‍ എന്ന സംവിധായകന്‍ വളരെ കയ്യടക്കതോടെയാണ് ചെറുതെങ്കിലും വളരെ മികച്ച ഒരു കഥാതന്തുവിനെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. അബുദാബിയില്‍ നടന്ന ഐ എസ് സി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കരാവും ഇതിലൂടെ തമാറിന് ലഭിച്ചു.

    അഞ്ച് മനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്‌നേഹത്തിന്റെ ഉറവിടമാണ് ഓരോ പിതാവിന്റെയും ഹൃദയം എന്ന സത്യവും ചിത്രം ഓര്‍മ്മപ്പെടുത്തുന്നു.

    English summary
    The short film Oru Vappachi Kadha is the emotional story of a father and son who are living together as expatriates, written and directed by Thamar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X