» 

ലസാഗു ഉസാഗയില്‍ പത്മസൂര്യ നായകന്‍

Posted by:
Give your rating:

പേരുകളിലൂടെ ശ്രദ്ധപിടിച്ചുപറ്റുകയെന്നത് മലയാള സിനിമയിലെ പുതിയ പ്രവണതയാണ്. പുതുതായി ഇറങ്ങുന്ന പല പടങ്ങളുടെയും പേരുകള്‍ ആദ്യം ഉച്ചരിയ്ക്കുമ്പോള്‍ അര്‍ത്ഥം പോലും പിടികിട്ടാത്തവയായിരിക്കും, ചിലതാണെങ്കിലും ലളിതവും സുന്ദരവുമായിരിക്കും. എന്തായാലും വിചിത്രമായ പേരുകളുള്ള ചിത്രങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഒന്നുകൂടി എത്തുകയാണ് ലസാഗു ഉസാഗ.

ഈ പേര് മനസ്സിലാകാത്തവരായി ആരും ഉണ്ടാകാനിടയില്ല, പേരുമായി ചിത്രത്തിനുള്ള ബന്ധം എന്താണെന്ന് ഇപ്പോള്‍ വ്യക്തമല്ലെങ്കിലും മലയാളം മീഡിയം സ്‌കൂളില്‍ ഗണിതശാസ്ത്രം പഠിച്ച ആര്‍ക്കും ലസാഗുവും ഉസാഗയും മറന്നുകളയാന്‍ കഴിയില്ല.

അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവതാരം പത്മസൂര്യ ഗോവിന്ദ് ആണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന് വെറുതേയല്ല ഇത്തരത്തിലൊരു പേരിട്ടതെന്നും ജീവിതത്തില്‍ കണക്കുകൂട്ടലുകളുമായി നടക്കുന്നവരുടെ കഥയാണ് ചിത്രം പറയുന്നതെന്നും പത്മസൂര്യ പറയുന്നു. സാമൂഹിക പ്രസക്തിയുള്ള ഒട്ടേറെകാര്യങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നും താരം പറയുന്നു. നവാഗത സംവിധായക ജോഡിയായ കിച്ചുവും ജോസുമാണ് ചിത്രത്തിന്റെ സംവിധായകര്‍. ഏപ്രില്‍ മധ്യത്തോടെ ലസാഗു ഉസാഗയുടെ ചിത്രീകരണം ആരംഭിയ്ക്കും. ചിത്രത്തിലെ ബാക്കി താരനിര്‍ണയം നടന്നുവരുകയാണ്.

ഇതുവരെ അഞ്ച് ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും ശ്രദ്ധിക്കപ്പെട്ട താരമാണ് പത്മസൂര്യ. അടയാളങ്ങള്‍ക്കു പിന്നാലെ സുരേഷ് ഗോപി നായകനായ ഐജി, ഭൂമിമലയാളം, ഡാഡി കൂള്‍, കോളെജ് ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളും ചെയ്തു. പിന്നീട് പഠനത്തിന് വേണ്ടി അഭിനയത്തിന് ഇടവേള നല്‍കിയ ഗോവിന്ദ് പത്മസൂര്യ ലസാഗു ഉസാഗയിലൂടെ വീണ്ടും എത്തുകയാണ്.

Read more about: padmasoorya govind, lasagu usaga, director, actor, പത്മസൂര്യ ഗോവിന്ദ്, ലസാഗു ഉസാഗ, നടന്‍, സംവിധായകന്‍
English summary
Young actor Padmasoorya Govind to do the lead role in Lasagu Usaga directed by debutants Kicchu and Jose.
Please Wait while comments are loading...

Malayalam Photos

Go to : More Photos
 
X

X
Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive