» 

പപ്പീലിയോ ബുദ്ധ വരും

Posted by:

Papilio Buddha
ന്യൂയോര്‍ക്കിലെ ഫിലിം സ്‌ക്കൂള്‍ അദ്ധ്യാപകനും പ്രശസ്ത ഡയറക്ടറുമായ മലയാളി ജയന്‍ ചെറിയാന്‍ സംവിധാനം നിര്‍വ്വഹിച്ച പപ്പീലിയോ ബുദ്ധയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള സാദ്ധ്യത തെളിഞ്ഞു.

പ്രകാശ് ബാരേ, തമ്പി ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് തിയറ്റര്‍ റിലീസിംഗിനുള്ള വഴി തുറക്കുകയാണ് സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കുന്നതോടെ. ഗാന്ധിയേയും ബുദ്ധനേയും അപകീര്‍ത്തികരമാം വിധം പരാമര്‍ശിക്കപ്പെടുന്ന എന്ന വിവാദമുയര്‍ത്തിയാണ് ആദിവാസി ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ പ്രമേയമാക്കുന്ന പപ്പീലിയോ ബുദ്ധയ്ക്കുനേരെ അധികാരകേന്ദ്രങ്ങള്‍ വിമര്‍ശനമുന്നയിച്ചത്.

ഫേസ്ബുക്ക്, ട്വിറ്റര്‍തുടങ്ങിയ നെറ്റ് ശൃംഖലയിലൂടെയും അല്ലാതെയും നിരവധിസാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ പപ്പീലിയോ ബുദ്ധയ്ക്കുവേണ്ടി വാദിച്ചുകഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖചലച്ചിത്രമേളകളിലേക്കും സെന്‍സര്‍ പ്രശ്‌നത്തിന്റെ പേരില്‍ ചിത്രത്തിന് പ്രവേശനം അനുവദിച്ചില്ല.

കേരളത്തിലെ പശ്ചിമഘട്ടപ്രകൃതി സൗന്ദര്യവും വയനാടന്‍ ഹരിതഭംഗിയും ദൃശ്യചാരുത നല്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എം.ജെ രാധാകൃഷ്ണനാണ്. തമ്പിആന്റണി, പ്രകാശ് ബാരേ, പത്മപ്രിയ, ശ്രീകുമാര്‍, സരിത സുനില്‍, കല്ലേന്‍ പൊക്കുടന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് പി. സുരേന്ദ്രനും സംവിധായകന്‍ ജയന്‍ ചെറിയാനും ചേര്‍ന്നാണ്.

സെന്‍സറിംഗ് സാദ്ധ്യമാവുന്ന പക്ഷം വിവാദചിത്രം ഫെബ്രുവരിയോടെ തിയറ്ററുകളിലെത്തിക്കാനാവുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

Read more about: papilio buddha, censor board, prakash bare, jayan cheriyan, പപ്പീലിയോ ബുദ്ധ, സെന്‍സര്‍, സര്‍ട്ടിഫിക്കറ്റ്, റിലീസ്, പ്രകാശ് ബാരെ, ഗാന്ധിജി
Please Wait while comments are loading...

Malayalam Photos

Go to : More Photos