» 

10 ദിവസംകൊണ്ട് പാര്‍വ്വതി കുറച്ചത് 7കിലോഗ്രാം !

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലെത്തിയ താരമാണ് പാര്‍വ്വതി നമ്പ്യാര്‍. റിയാലിറ്റിഷോയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പാര്‍വ്വതിയ്ക്ക് ഷോയില്‍ ജൂറിയായി എത്തിയ ലാല്‍ ജോസാണ് സിനിമയിലെ ആദ്യ അവസരം നല്‍കിയത്.

റിയാലിറ്റി ഷോവേദിയില്‍ നിന്നും തന്റെ ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലേയ്ക്ക് രണ്ടാം നായികയായി തിരഞ്ഞെടുക്കുമ്പോള്‍ ലാല്‍ ജോസ് ഒരേയൊരു നിബന്ധനമാത്രമേ പാര്‍വ്വതിയ്ക്ക് മുന്നില്‍ വച്ചുള്ളു, 10കിലോ ഭാരം കുറയ്ക്കണം, അതും 10 ദിവസത്തിനുള്ളില്‍.

10 ദിവസംകൊണ്ട് പാര്‍വ്വതി കുറച്ചത് 7കിലോഗ്രാം !

പത്തുദിവസത്തിനുള്ളില്‍ പത്തുകിലോ ഭാരം കുറയ്ക്കുകയെന്നത് അസാധ്യമായ കാര്യമാണ്. പക്ഷേ സിനിമയോടുള്ള അഭിനിവേശത്തിന് മുന്നില്‍ പാര്‍വ്വതി ഇതൊന്നുമൊരു കാര്യമാക്കിയില്ല. പത്തുദിനം കൊണ്ട് പത്തുകിലോ കുറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഏഴ് കിലോ കുറയ്ക്കാന്‍ പാര്‍വ്വതിയ്ക്കു കഴിഞ്ഞു.

പത്തുദിവസം കൊണ്ട് ഏഴു കിലോ കുറച്ചാണ് താന്‍ ഏഴു സുന്ദര രാത്രികളിലെ മോഡലിന്റെ വേഷം സ്വന്തമാക്കിയതെന്ന് പാര്‍വ്വതി പറയുന്നു. വളരെ കൃത്യമായ ഡയറ്റ് പിന്തുടര്‍ന്നാണ് താന്‍ പത്തു ദിവസം കൊണ്ട് 7കിലോ കുറച്ചതെന്ന് പാര്‍വ്വതി പറയുന്നു. മാത്രമല്ല ലാല്‍ ജോസ് ചിത്രത്തില്‍ അഭിനയിക്കുകയെന്ന ആഗ്രഹിത്തിന് മുന്നില്‍ ഭക്ഷണം തനിയ്‌ക്കൊരു പ്രശ്‌നമായിരുന്നില്ലെന്നും ദിവസം കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്‌തെന്നും പാര്‍വ്വതി പറയുന്നു.

Read more about: parvathy nambiar, ezhu sundara rathrikal, reality show, lal jose, പാര്‍വ്വതി നമ്പ്യാര്‍, ഏഴു സുന്ദര രാത്രികള്‍, ലാല്‍ ജോസ്, നടി, റിയാലിറ്റി ഷോ
English summary
Parvathy Nambiar has reduced 10 kgs for Ezhu Sundara Rathrikal Pretty actress Parvathy Nambiar managed to lose seven kgs and grabbed the role of a model in Ezhu Sundara Rathrikal

Malayalam Photos

Go to : More Photos