»   »  സാമ്രാജ്യത്തിന്റെ രണ്ടാംഭാഗവുമായി പേരരശു

സാമ്രാജ്യത്തിന്റെ രണ്ടാംഭാഗവുമായി പേരരശു

Posted by:
Subscribe to Filmibeat Malayalam

Mammootty
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി നമ്മുടെ സംവിധായകര്‍ അന്യഭാഷകളിലേക്ക് പോകുന്നത് പുതിയൊരു കാര്യമില്ല. കരിയറില്‍ ഉയര്‍ച്ചയും പ്രശസ്തിയും പണവും മോഹിച്ചുള്ള ഈ ചെന്നവസാനിയ്ക്കുന്നത് മിക്കവാറും കോടമ്പാക്കത്തും ബി ടൗണിലുമായിരിക്കും. പ്രിയദര്‍ശന്‍, സിദ്ദിഖ് തുടങ്ങിയവരാണ് മോളിവുഡില്‍ നിന്നും ഇങ്ങനെ യാത്ര ചെയ്തവരാണ്. ഇതിന് വിരുദ്ധമായൊന്ന് ഇപ്പോള്‍ സംഭവിയ്ക്കുകയാണ്.

കോളിവുഡിലെ ഹിറ്റ്‌മേക്കറായ പേരരശുവാണ് മലയാളത്തിലേക്ക് വരികയാണ്. അജിത്ത്, വിജയ് എന്നീ താരങ്ങളെല്ലാം നായകരാക്കി ഹിറ്റ് സിനിമകള്‍ ഒരുക്കിയ പേരരശു ഒരു മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാംഭാഗമൊരുക്കി കൊണ്ടാണ് മലയാളത്തിലേക്കെത്തുന്നത്.

1990ല്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യത്തിന്റെ രണ്ടാംഭാഗമൊരുക്കാനാണ് പേരരശു ഒരുങ്ങുന്നത്. ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ച അലക്‌സാണ്ടറുടെ മകന്റെ കഥയാണ് പേരരശു പറയുന്നത്. പിതാവിനെ വധിച്ചവരോടുള്ള പക വീട്ടുകയാണ് അലക്‌സാണ്ടറുടെ മകന്റെ ദൗത്യം. ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല. ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണെന്നും ഇതിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നുമാണ് നിര്‍മാതാവ് അറിയിച്ചിരിയ്ക്കുന്നത്.

സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന പേരില്‍ സാമ്രാജ്യത്തിന്റെ രണ്ടാംഭാഗമൊരുക്കാന്‍ അമല്‍ നീരദ് ആലോചിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ സിനിമ ചെയ്യുന്നില്ലെന്ന് അമല്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. അമല്‍ കൈവിട്ട പ്രൊജക്ടാണോ പേരരശു ചെയ്യുന്നതെന്ന കാര്യവും വ്യക്തമല്ല.

English summary
It used to be Malayali filmmakers who moved to K’town and B’town in search of a brighter career. Here is a different scenario
Please Wait while comments are loading...

Malayalam Photos

Go to : More Photos