» 

ഒരു പൊട്ടിത്തെറിയുമായി പിയ ബാജ്‌പേയ് വീണ്ടും

Posted by:

മാസ്റ്റേഴ്‌സിന് ശേഷം പിയ ബാജ്‌പേയ് വീണ്ടും മലയാളത്തിലേക്ക്. ശ്വേത മേനോനും മനോജ് കെ ജയനും മുഖ്യ വേഷത്തിലെത്തുന്ന കേള്‍വി എന്ന ചിത്രത്തിലൂടെയാണ് പിയ മലയാളം ഒന്നുകൂടെ പരീക്ഷിക്കുന്നത്. ഹാഷിം മരയ്ക്കാര്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ്റ്റേഴ്‌സിലെ കഥാപാത്രത്തിന് സമാനമായ വേഷം തന്നെയാണ് പിയയ്ക്ക്. ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ് ചിത്രത്തില്‍ പിയ.

പൃഥ്വിരാജും ശശികുമാറും ഒന്നിച്ച മാസ്റ്റേഴ്‌സ് മികച്ച വിജയമായിരുന്നു. ചിത്രത്തിലെ ഒരു പ്രധാനവേഷം തന്നെയാണ് പിയ കൈകാര്യം ചെയ്തത്. പകയുടെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ മാസ്റ്റേഴ്‌സ് പിയയെ സംബന്ധിച്ചിടത്തോളം മലയാളത്തില്‍ നല്ല തുടക്കമായിരുന്നു. കേള്‍വിയിലും ഒരുപൊട്ടിത്തെറിയുമായാണത്രെ പിയ എത്തുന്നത്. പിയയെ കുറിച്ച് കൂടുതലറിയാല്‍ ചിത്രങ്ങള്‍ കാണൂ.

പിയ ബാജ്‌പേയ്

മിക്ക നടിമാരെയും പോലെ മോഡലിങിലൂടെതന്നെയാണ് പിയയും ബിഗ്‌സ്‌ക്രീനിലേക്കെത്തിയത്.

വെള്ളിത്തിരയില്‍

പൊയ് സൊല്ല പോറോം എന്ന തമിഴ് ചിത്രത്തിലൂടെയാണ് പിയ ബാജ്‌പേയിയുടെ അരങ്ങേറ്റം.

ഈഗനിലെ പിയ

അജിത്തും നയന്‍താരയും ജോഡികളായ ആഗന്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്ത് പിയയും വന്നിട്ടുണ്ട്.

തെലുങ്കിലേക്ക്

നിന്നു കളിസിക എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചു.

ഭാഗ്യം കൊണ്ടുവന്ന ഗോവ

പിയ വാജ്‌പേയിക്ക് തമിഴില്‍ സമയം തെളിഞ്ഞത് ഗോവ എന്ന ചിത്രത്തിലൂടെയാണ്. ഇതില റോഷ്ണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ബാലേ പാണ്ഡിയയില്‍ ഒരു പരീക്ഷണം

ഗോവയ്ക്ക് ശേഷം പിയ തമിഴില്‍ കാലുറപ്പിച്ചു. പിന്നെ ചെയ്ത ചിത്രമാണ് ബാലേ പാണ്ഡിയ

ജീവയ്‌ക്കൊപ്പം കൊ

മാധ്യമപ്രവര്‍ത്തകരുടെ കഥ പറഞ്ഞ കോയാണ് പിന്നെ പിയയ്ക്ക് തമിഴില്‍ ഭാഗ്യം കൊണ്ടുവന്നത്. കാര്‍ത്തികയാണ് ചിത്രത്തിലെ നായികയെങ്കിലും തുല്യപ്രാധാന്യം പിയയ്ക്കുമുണ്ടായിരുന്നു

മാസ്റ്റേഴ്‌സിലൂടെ മലയാളത്തില്‍

പൃഥ്വിരാജും ശശികുമാറും ഒന്നിച്ച മാസ്റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പിയ കേരളക്കരയിലെത്തിയത്. അത് ക്ലിക്കായി

തെലുങ്കില്‍ വീണ്ടും

ബാക്ക് ബഞ്ച് സ്റ്റുഡന്റ്, ഡലാം എന്നീ ചിത്രത്തിലൂടെ പിയ വീണ്ടും തെലുങ്കിലേക്ക് തരിച്ചുപോയി

See next photo feature article

ഗ്ലാമറസ്സാകാന്‍ മടിയില്ല

പിയ ബാജ്‌പേയും ഗ്ലമാറസ്സാകാന്‍ മടിയില്ലാത്ത നായികമാരുടെ കൂട്ടത്തില്‍ പെട്ടതാണ്.

English summary
Piaa Bajpai made her Mollywood debt with the movie Masters along with Prithviraj and Sasikmuar. Now, the actress is back with a bang into the industry once again.
Please Wait while comments are loading...

Malayalam Photos

Go to : More Photos