twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയത്തില്‍ പ്രണവിന് നൂറില്‍ നൂറ്: മേജര്‍ രവി

    By Aswathi
    |

    സഹസംവിധായകനായിട്ടാണെങ്കില്‍ കൂടെ പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം വരവിനെ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. എന്നിരിക്കിലും പ്രണവിന്റെ അഭിനയം ഒരിക്കല്‍ കൂടെ അഭ്രപാളിയില്‍ കാണാന്‍ ആഗ്രഹമുണ്ട്. നടനെന്ന നിലയില്‍ പ്രണവിന്, സംവിധായകന്‍ മേജര്‍ രവി നൂറില്‍ നൂറ് മാര്‍ക്ക് നല്‍കു. അടുത്തിടെ സിനിമാ സ്‌കോപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം

    മേജര്‍ രവി സംവിധാനം ചെയ്ത 'പുനര്‍ജനി' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പ്രണവ് മോഹന്‍ലാലിന് മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. പ്രണവിന്റെ രണ്ടാ വരവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രണവെന്ന നടനെ കുറിച്ച് മേജര്‍ രവി പറഞ്ഞത്.

    major-ravi-pranav-mohanlal

    പ്രണവ് വളരെ മികച്ച നടനാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ അവന് അവന്റേതായ ചില ലക്ഷ്യങ്ങളുണ്ട്. ഒരുപാട് യാത്ര ചെയ്യണം, പുസ്തകം വായിക്കണം, പുസ്തകം എഴുതാനുള്ള ആഗ്രഹവുമുണ്ട്. ഞാനവനെ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഇപ്പോള്‍ അതിനോട് യാതൊരു താത്പര്യവുമില്ലെന്നാണ് പറഞ്ഞത്. ഇപ്പോള്‍ അവന്‍ സംവിധാനം പഠിക്കുന്നു. പഠിക്കട്ടെ. അവന് അതും അറിയണം എന്ന് ആഗ്രഹമുണ്ട്. അല്ലാതെ അവനത് പ്രൊഫഷണലായി ഏറ്റെടുക്കാനൊന്നും പോകുന്നില്ല- മേജര്‍ രവി പറഞ്ഞു.

    പുനര്‍ജനിയുടെ സമയത്താണ് പ്രണവിന് അഭിനയിക്കാനുള്ള സ്റ്റഫിനെ കുറിച്ച് എനിക്ക് ബോധ്യമായത്. മുതിര്‍ന്ന ശേഷം അവന്‍ വരികയാണെങ്കില്‍ മികച്ച നടനായി മാറും, ഉറപ്പ്. ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവിന് മാര്‍ക്ക് നല്‍കേണ്ടത് ജീത്തു ജോസഫാണ്. എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ പ്രണവിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കും.

    പുനര്‍ജനി എന്ന ചിത്രം ചെയ്യുമ്പോള്‍ പ്രണവ് ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ഷോട്ടുകള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അവന്‍ കളിച്ചു കളിച്ചാണ് അത് കേട്ടത്. നീ ഇത് കേള്‍ക്കുന്നുണ്ടോ അപ്പൂ എന്ന് ഞാന്‍ ദേഷ്യപ്പെട്ടു. കേട്ടു അങ്കിള്‍ എന്നവന്‍ പറഞ്ഞു. ക്യാമറ സ്റ്റാര്‍ ചെയ്ത് ഷോട്ട വച്ചപ്പോള്‍ അവനെന്ന ഞെട്ടിച്ചു. ആ ലോങ് ഷോട്ട് വളരെ ഭംഗിയായി അവന്‍ ചെയ്തു. അന്നെനിക്ക് മനസ്സിലായി ഇവന്‍ മോഹന്‍ലാലിന്റെ മകന്‍ തന്നെ, ആ പെര്‍ഫക്ഷന്‍ ഞാനവനില്‍ കണ്ടു- മേജര്‍ രവി പറഞ്ഞു.

    English summary
    Pranav Mohanlal is an excellent actor said Major Ravi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X