»   »  ജീത്തു ജോസഫ് ചിത്രം പ്രണവ് മോഹന്‍ലാല്‍ ഉപേക്ഷിച്ചോ.. നിരാശയോടെ ആരാധകര്‍ ?

ജീത്തു ജോസഫ് ചിത്രം പ്രണവ് മോഹന്‍ലാല്‍ ഉപേക്ഷിച്ചോ.. നിരാശയോടെ ആരാധകര്‍ ?

Written by: Rohini
Subscribe to Filmibeat Malayalam

അന്യഭാഷ ചാനലുകാര്‍ പോലും ഏറെ കൊട്ടിഘോഷിച്ച വാര്‍ത്തയായരുന്നു പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ പ്രണവ് നായകനായി അരങ്ങേറുന്നു എന്ന വാര്‍ത്ത മോഹന്‍ലാല്‍ ഫാന്‍സിനെയും ഏറെ സന്തോഷിപ്പിച്ചു.

എല്ലാവരും നിര്‍ബന്ധിച്ചത് കൊണ്ടാണ് പ്രണവ് ഇത് ചെയ്യുന്നത് എന്ന് മോഹന്‍ലാല്‍, ഇത് മാത്രമേ ചെയ്യൂ?

ചിത്രത്തിന്റെ കഥാപാത്രത്തിനായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നടത്തുകയാണെന്നും മറ്റുമുള്ള വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തെ കുറിച്ച് യാതൊരു വിവരവുമില്ല.. എന്താണ് അണിയറയില്‍ സംഭവിച്ചത്?

2016 ല്‍ പ്രഖ്യാപിയ്ക്കുമെന്ന്

2016 ല്‍ പ്രഖ്യാപിയ്ക്കുമെന്ന്

2016 ഓക്ടോബര്‍ മാസത്തോടെയാണ് പ്രണവ് മോഹന്‍ലാല്‍ ജീത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിക്കുന്നതായ വാര്‍ത്തകള്‍ വന്നത്. 2016 അവനാസത്തോടെ പ്രണവിന്റെ കഥാപാത്രത്തെ കുറിച്ചും മറ്റ് താരങ്ങളെ കുറിച്ചും സിനിമയുടെ പേരും പ്രഖ്യാപിയ്ക്കും എന്നായിരുന്നു ജീത്തു അറിയിച്ചത്.. അതുണ്ടായില്ല..

ഷൂട്ടിങ് 2017 ല്‍

ഷൂട്ടിങ് 2017 ല്‍

2017 ന്റെ തുടക്കത്തില്‍ തന്നെ പ്രണവിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ മാസം മൂന്ന് പൂര്‍ത്തിയാവുമ്പോഴും ചിത്രത്തിന്റെ ഷൂട്ടിങ് പോയിട്ട്, ഒരു വിവരം പോലും പുറത്ത് വരുന്നില്ല...

ആരാധകര്‍ക്ക് നിരാശ

ആരാധകര്‍ക്ക് നിരാശ

പ്രണവ് മോഹലാല്‍ ചിത്രത്തിന് വേണ്ടി പാര്‍ക്കൗര്‍ പരിശീലനം നടത്തുന്നതും മറ്റുമായ വാര്‍ത്തകള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ചിത്രത്തെ കുറിച്ച് ഇപ്പോള്‍ ഒരു അപ്‌ഡേഷനും ഇല്ലാത്തത് ലാല്‍ ഫാന്‍സിനെ വല്ലാതെ നിരാശപ്പെടുത്തുന്നു..

എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

എന്തായാലും സിനിമ ഉപേക്ഷിച്ചിട്ടില്ല എന്ന് ജീത്തു ജോസഫിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മറ്റ് പല കാരണങ്ങള്‍ കൊണ്ടും സിനിമ ആരംഭിയ്ക്കാന്‍ ഇനിയും വൈകും. ഇപ്പോഴും തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ജീത്തു ജോസഫ്. പേരും മറ്റ് കഥാപാത്രങ്ങളെയും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.

ആക്ഷന്‍ ത്രില്ലറായിരിക്കും

ആക്ഷന്‍ ത്രില്ലറായിരിക്കും

ഒരു ത്രില്ലര്‍ - ആക്ഷന്‍ ചിത്രമായിരിക്കും എന്ന് നേരത്തെ തന്നെ ജീത്തു ജോസഫ് വ്യക്തമാക്കിയതാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്. സിനിമയെ കുറിച്ചുള്ള അപ്‌ഡേഷനായി കാത്തിരിയ്ക്കാം...

English summary
Pranav Mohanlal's Debut Movie: What Is The Current Status?
Please Wait while comments are loading...

Malayalam Photos

Go to : More Photos