twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രസീത ഇനി സംവിധായിക

    By Leena Thomas
    |

    Praseetha Menon
    പഴയ നടികളില്‍ ഭൂരിഭാഗം പേരും സംവിധാന രംഗത്തേക്ക് കടന്നു വരുന്ന ഈ സാഹചര്യത്തില്‍ പ്രസീത മേനോനും നടി എന്ന ലേബലില്‍ നിന്ന് സംവിധായക തൊപ്പി അണിയുകയാണ്. സഹനടിയായി നിരവധി സിനിമകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പ്രസീത. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്ന ഈ സാഹചര്യത്തില്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ഹ്രസ്വ ചിത്രം നിര്‍മ്മിക്കാനൊരുങ്ങുകയാണ് നടി.

    ജനനി- എ മദേഴ്‌സ് ജേര്‍ണി എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം സ്ത്രീ പ്രാധാന്യമുള്ള കഥയാണ്. 75 വയസ്സുള്ള നാരായണി എന്ന കര്‍ഷക സ്ത്രീയെക്കുറിച്ചുള്ള ജീവിതഗന്ധിയായ കഥയാണിത്. കുക്കു പരമേശ്വരനാണ് നാരായണിയെ അവതരിപ്പിക്കുന്നത്.

    നാരായണിയുടെ ജീവിതത്തിലുണ്ടായിരുന്ന ആഗ്രഹങ്ങളും അഭിലാഷങ്ങളുമാണ് ചിത്രത്തില്‍ അനാവരണം ചെയ്യുന്നത്. നിത്യജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നമ്മുടെ വ്യക്തി ബന്ധങ്ങളെ എങ്ങനെ മാറ്റി മറിക്കുമെന്നും ഈ ചിത്രം പറയുന്നു.

    പി ആര്‍ ജി ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രസീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നത് രാജാമണിയാണ്. ഇനി വരുന്ന കാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജനനി പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയുണ്ട്.

    വലിയ ഒരിടവേളയക്കു ശേഷം പ്രസീത വീണ്ടും സിനിമാ ലോകത്ത് തിരക്കേറുകയാണ്. ഷാജൂണ്‍ കാര്യാലിന്റെ ചിത്രമായ ചേട്ടായിസിലും പ്രസീത അഭിനയിച്ചിരുന്നു. ആനിമേറ്റ്രോണിക്‌സ് ടെക്‌നോളജി ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമായ ക്രോക്കഡയല്‍ ലവ് സ്‌റ്റോറിയിലും പ്രസീത അഭിനയിക്കുന്നുണ്ട്.

    English summary
    After a long journey in showbiz, actor praseetha menon wants to try her hand in direction. the actor is getting ready to direct a short film janani-a mother's journey, which is expected to go on floors sunday.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X