twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനുവാദമില്ലാതെ കൈയ്യില്‍ കയറിപ്പിടിച്ച് ഉപദ്രവിച്ചു, മോശമായി സംസാരിച്ചു, പ്രയാഗ വ്യക്തമാക്കുന്നു

    By Rohini
    |

    ഫേഷ്യല്‍ കൂടിപ്പോയതിന് നടി പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ്മാനെ മര്‍ദ്ദിച്ചു എന്നു തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ കലാസംവിധായകന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് പ്രകാരം, പ്രയാഗ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു എന്നുമുണ്ടായിരുന്നു.

    ഫേഷ്യല്‍ കളര്‍ കൂടി, മേക്കപ്പ് മാനെ തല്ലാനൊരുങ്ങി നായിക, ഷൂട്ടിങ്ങ് സെറ്റ് ഒന്നടങ്കം നിശ്ചലമായി

    സംഭവത്തില്‍ സോഷ്യല്‍ മീഡിയ കൂട്ടത്തോടെ പ്രയാഗയ്‌ക്കെതിരെ തിരിഞ്ഞു. എന്നാല്‍ സംഭവത്തില്‍ പ്രയാഗയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കണ്ടേ. അവിടെ നടന്നത് എന്താണെന്ന് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രയാഗ വിശദമായി പറഞ്ഞു, തുടര്‍ന്ന് വായിക്കൂ...

    പുറത്തുവന്ന വാര്‍ത്തകള്‍

    പുറത്തുവന്ന വാര്‍ത്തകള്‍

    പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'വിശ്വാസപൂര്‍വ്വം മന്‍സൂര്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് നടി പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ്മാനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു എന്നും, അത് തടയാന്‍ ശ്രമിച്ച മേക്കപ്പ്മാനെ പരസ്യമായി മര്‍ദ്ദിച്ചു എന്നുമൊക്കെയായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ അവിടെ സംഭവിച്ചത് അതൊന്നുമല്ലെന്ന് പ്രയാഗ പറയുന്നു.

    മേക്കപ്പ് വേണ്ടാത്ത വേഷം

    മേക്കപ്പ് വേണ്ടാത്ത വേഷം

    ചിത്രത്തിന്റെ ഷൂട്ടിങ് അതിരാവിലെ ആയിരുന്നു. 4.30 ന് തന്നെ ഷൂട്ടിനായി ഞാന്‍ സെറ്റിലെത്തി. സിനിമയില്‍ ഞാന്‍ ചെയ്യുന്ന മുംതാസ് എന്ന കഥാപാത്രത്തിന് മേക്കപ്പ് ആവശ്യമേയില്ല. അത്രയും റിയലിസ്റ്റിക്കായിട്ടുള്ള വേഷമാണ്. അത്രയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാനോ, എന്റെ ടീമോ ആണ് ചെയ്യാറുള്ളത്.

    മേക്കപ്പ്മാന്റെ അടുത്ത് പോയത്

    മേക്കപ്പ്മാന്റെ അടുത്ത് പോയത്

    രാവിലെ ഷൂട്ടിനായി വന്നപ്പോള്‍ പിടി സര്‍ പറഞ്ഞു മുഖം കുറച്ച് ഡള്‍ ആക്കണമെന്ന്. എന്റെ കൈയ്യില്‍ അതുപോലുള്ള ഷേഡ് ഇല്ല എന്ന് ഞാന്‍ സാറിനോട് പറഞ്ഞു. സാരമില്ല നമ്മുടെ മേക്കപ്പ്മാനോട് സഹായം ചോദിക്കാം, അദ്ദേഹം ചെയ്തു തരുമെന്ന് പിടി സാര്‍ പറഞ്ഞു. തുടര്‍ന്ന് സാറിന്റെ നിര്‍ദ്ദേശപ്രകാരം മുഖത്ത് മേക്കപ്പ് ചെയ്‌തോളൂ എന്ന് ഞാന്‍ മേക്കപ്പ്മാനോട് പറഞ്ഞു.

    കാരണമില്ലാതെ ദേഷ്യപ്പെട്ടു

    കാരണമില്ലാതെ ദേഷ്യപ്പെട്ടു

    മേക്കപ്പ് ചെയ്യാനിരുന്ന എന്നോട് ഒരു കാര്യവുമില്ലാതെ അയാള്‍ ദേഷ്യപ്പെടാന്‍ തുടങ്ങി. 'നിന്റെയൊക്കെ വിചാരം ആരാന്നാ' എന്നൊക്കെ ചോദിച്ച് ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പറ്റാത്ത അത്രയും മോശമായി അയാള്‍ എന്നോട് സംസാരിച്ചു. പിടി സാറും രാധാകൃഷ്ണന്‍ സാറും ഉള്‍പ്പടെയുള്ളവര്‍ തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു. മേക്കപ്പ്മാന്റെ പെരുമാറ്റം കണ്ട് അവരും അതിശയിച്ചു.

    ഷൂട്ടിന് തടസ്സം വരാതെ

    ഷൂട്ടിന് തടസ്സം വരാതെ

    റോഡ് സൈഡിലായിരുന്നു ഷൂട്ട്. അപ്പോള്‍ എടുക്കേണ്ട ഷൂട്ട് മുടങ്ങേണ്ട എന്ന് കരുതി ഞാന്‍ പ്രതികരിച്ചില്ല. പക്ഷെ എനിക്ക് ഭയങ്കര വഷമമായി. ഏകദേശം എഴ് മണിയായപ്പോഴാണ് ആ ഷൂട്ട് കഴിഞ്ഞത്. ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ഞാന്‍ അച്ഛനോടും അമ്മയോടും പറഞ്ഞു. 'പ്രയാഗാ നീ ഞങ്ങളോട് പറയുന്നതിന് മുന്‍പ് അവിടെ പ്രതികരിക്കണമായിരുന്നു' എന്ന് അമ്മ പറഞ്ഞു.

    അമ്മ ചോദിച്ചപ്പോഴുള്ള പെരുമാറ്റം

    അമ്മ ചോദിച്ചപ്പോഴുള്ള പെരുമാറ്റം

    കാരണം എന്താണെന്ന് അറിയാന്‍ അമ്മ എന്നെയും കൂട്ടി മേക്കപ്പ്മാന്റെ അടുത്തേക്ക് പോയി. ചേട്ടാ ഒരുമിനിട്ട് വരുമോ എന്ന് ചോദിച്ചപ്പോള്‍ വീണ്ടും അയാള്‍ ദേഷ്യപ്പെട്ടു. ഒന്ന് വരണം എനിക്ക് സംസാരിക്കണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ഇവിടെ നിന്ന് സംസാരിച്ചാല്‍ മതിയെന്നായിരുന്നു പ്രതികരണം. ഞാനും അമ്മയും അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. മകളോട് അപമര്യാദയായി സംസാരിച്ചു എന്നവള്‍ പറഞ്ഞു, എന്താണ് പ്രശ്‌നം എന്ന് അമ്മ ചോദിച്ചപ്പോള്‍, മകള്‍ പറയുന്നതെല്ലാം കേള്‍ക്കുമോ എന്ന് ചോദിച്ചുകൊണ്ട് അയാള്‍ അമ്മയോടും ദേഷ്യപ്പെട്ടു.

    എന്നെ ഉപദ്രവിച്ചു

    എന്നെ ഉപദ്രവിച്ചു

    അമ്മയോട് മര്യാദയില്ലാതെ സംസാരിച്ചപ്പോള്‍ ഞാന്‍ കൈ ചൂണ്ടി, 'മിസ്റ്റര്‍ നിങ്ങള്‍ മാന്യമായി സംസാരിക്കണം' എന്ന് പറഞ്ഞു. 'നീ കൈ ഒന്നും ചൂണ്ടാന്‍ നില്‍ക്കണ്ട.. പ്രയാഗാ നീ വെറും ഒരു പെണ്ണാണ്' എന്ന് പറഞ്ഞിട്ട് അയാള്‍ എന്നെ അടിമുടി വൃത്തികെട്ട നോട്ടം നോക്കി. 'ഞാന്‍ നിങ്ങള്‍ക്ക് നേരെ കൈ ചൂണ്ടി സംസാരിച്ചെങ്കില്‍ ഇതെടുത്ത് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല.. ഞാന്‍ പെണ്ണാടോ' എന്ന് പറഞ്ഞപ്പോള്‍ അയാളെന്റെ വലതു കൈ പിടിച്ചു തിരിച്ചു. പ്രതിരോധിക്കാന്‍ നോക്കിയിട്ട് എനിക്ക് കഴിഞ്ഞില്ല. ഇത് കണ്ട് അയാളെന്റെ ഇടത് കൈയ്യില്‍ ഒരു ഇടി തന്നു. അപ്പോഴേക്കും വേറെ രണ്ടാളുകള്‍ വന്ന് അയാളെ പിടിച്ചു കൊണ്ടു പോയി. അല്ലെങ്കില്‍ എനിക്ക് ചവിട്ടും തല്ലും ഉറപ്പായിരുന്നു.

    താരസംഘടനയെ വിവരമറിയിച്ചു, അയാള്‍ മാപ്പ് പറഞ്ഞു

    താരസംഘടനയെ വിവരമറിയിച്ചു, അയാള്‍ മാപ്പ് പറഞ്ഞു

    ഇത്രയും നേരം ഞാന്‍ പ്രതികരിക്കാതിരുന്നത് താരസംഘടനയായ അമ്മയുടെ നിര്‍ദ്ദശത്തെ തുടര്‍ന്നാണ്. സംഭവം നടന്ന ഉടനെ ഞാന്‍ ആദ്യം ചെയ്തത് അമ്മയിലെ ഭാരവാഹികളെ വിളിച്ച് വിവരം പറയുകയാണ്. പേടിക്കണ്ട, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന് അവര്‍ പറഞ്ഞു. സംവിധായകന്‍ പിടി സാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസുമായി മുന്നോട്ട് പോകാതിരുന്നത്. അവിടെ വച്ച് തന്നെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. അയാള്‍ എന്റെ അടുത്ത് വന്ന് എല്ലാവരുടെയും മുന്നില്‍ വച്ച് സോറി പറഞ്ഞു

    ഫേസ്ബുക്കില്‍ പോസ്റ്റ്

    ഫേസ്ബുക്കില്‍ പോസ്റ്റ്

    ഞാന്‍ നിയമപരമായി പോകുമെന്ന് മനസ്സിലാക്കിയപ്പോള്‍ എനിക്കെതിരെ പ്രതിരോധിക്കാനാണ് അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് സോഷ്യല്‍ മീഡിയവഴി എനിക്കെതിരെ പോസ്റ്റുകള്‍ ഇട്ടത്. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലാത്ത ആര്‍ട്ട് ഡയറക്ടര്‍ ഞാന്‍ മേക്കപ്പ്മാനെ മര്‍ദ്ദിച്ചു എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി.

     രണ്ട് കേസ് കൊടുക്കും

    രണ്ട് കേസ് കൊടുക്കും

    ഈ വിഷയത്തില്‍ രണ്ട് കേസായി പൊലീസില്‍ പരാതി നല്‍കും. ഒന്ന് മേക്കപ്പ്മാനെതിരെ. രണ്ടാമത്തേത് എനിക്കെതിരെ വ്യാജ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആര്‍ട്ട് ഡയറക്ടര്‍ക്കെതിരെ. പിന്നീട് അമ്മയില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചപ്പോഴാണ് അവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തത്. എന്റെ ഭാഗം എനിക്ക് വ്യക്തമാക്കണം. ചെയ്യാത്ത തെറ്റിന് പഴികേള്‍ക്കേണ്ട ആവശ്യമില്ല. സോറി പറഞ്ഞ് ഒഴിവാക്കിയ പ്രശ്‌നം അവര്‍ പിന്നീട് വഷളാക്കുകയായിരുന്നു. ഇപ്പോള്‍ ഒരു നടപടി എടുക്കേണ്ട, ഇന്റസ്ട്രിക്കകത്ത് നിന്ന് പരിഹരിക്കാം എന്ന് താരസംഘടന പറഞ്ഞതുകൊണ്ടാണ് പരാതി ഇപ്പോള്‍ കൊടുക്കാത്തത്- പ്രയാഗ പറഞ്ഞു.

    English summary
    Prayaga explains the real incident happens at Vishwaroopam Mansoor movie location
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X