»   » അവസാന സമയത്ത് പ്രേം നസീറിനെ കാണാന്‍ പോയപ്പോള്‍ തിരിച്ചറിഞ്ഞില്ല, മലയാളത്തിന്റെ ദു:ഖപുത്രി പറയുന്നത്

അവസാന സമയത്ത് പ്രേം നസീറിനെ കാണാന്‍ പോയപ്പോള്‍ തിരിച്ചറിഞ്ഞില്ല, മലയാളത്തിന്റെ ദു:ഖപുത്രി പറയുന്നത്

മലയാളത്തിന്‍റെ നിത്യഹരിത നായകന്‍ പ്രേംനസീറിനെക്കുറിച്ചുള്ള ഒാര്‍മ്മകള്‍ പങ്കുവെച്ച് നടി ശാരദ.

Written by: Nihara
Subscribe to Filmibeat Malayalam

അവസാന സമയത്ത് പ്രേംനസീറിനെ കാണാന്‍ ആശുപത്രിയില്‍ പോയപ്പോള്‍ അദ്ദേഹം തിരിച്ചറിഞ്ഞില്ല, മലയാളത്തിന്റെ ദു:ഖപുത്രി പറയുന്നത് മലയാള സിനിമയിലെ നിത്യ ഹരിത നായകന്‍ പ്രേംനസീറിന്റെ ജന്‍മദിനമായിരുന്നു കഴിഞ്ഞ വാരം. മണ്‍മറഞ്ഞു പോയ നിത്യ ഹരിത നായകനെ അനുസ്മരിക്കുന്നതിനായി പ്രേംനസീര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചു. നസീറിനോടൊപ്പം പ്രവര്‍ത്തിച്ചവരുടെ സംഗമവേദി കൂടിയായി പരിപാടി മാറി.

പ്രേംനസീറിനോടൊപ്പം കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ജോഡിയായി മാറിയ ഷീല, കെ ആര്‍ വിജയ, സീമ, അംബിക, ശ്രീകുമാരന്‍ തമ്പി, ബാലചന്ദ്ര മേനോന്‍, മണിയന്‍പിള്ളരാജു തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആളെ മനസ്സിലായില്ല

അവസാന കാലത്ത് സന്ദര്‍ശിച്ചപ്പോള്‍ തന്നെ തിരിച്ചറിഞ്ഞില്ല

അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ തന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയൊരു വിഷമമായി അവശേഷിക്കുന്ന കാര്യമാണ് ഇതെന്ന് മുന്‍കാല നായികമാരിലൊരാളായ ശാരദ പറഞ്ഞു.

ഏറെ വിഷമിച്ചിരുന്നു

ദു:ഖപുത്രിയായി മാറിയത് അന്നാണ്

തെലുങ്ക് സിനിമയിലെ തിരക്കിനിടയിലാണ് താന്‍ നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയത്. എന്നാല്‍ ആശുപത്രിയിലെത്തിയ തന്നെ അദ്ദേഹം തിരിച്ചറിഞ്ഞില്ല. ആ സംഭവം തന്നെ ഏറെ വിഷമിപ്പിച്ചിരുന്നു . അന്നാണ് താന്‍ ശരിക്കും ദു:ഖപുത്രിയായി മാറിയതെന്നും ശാരദ പറഞ്ഞു.

 സെറ്റില്‍ മധുരവിതരണം

അവാര്‍ഡ് വിവരം അറിഞ്ഞപ്പോള്‍ സെറ്റില്‍ മധുരവിതരണം നടത്തി

മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാര്‍ഡ് മലയാള സിനിമയിലേക്ക് ആദ്യമായെത്തിയത് ശാരദയിലൂടെയായിരുന്നു. അവാര്‍ഡ് വിവരം അറിഞ്ഞയുടന്‍ പ്രേം നസീര്‍ സെറ്റില്‍ മധുരവിതരണം നടത്തിയിരുന്നുവെന്നും ശാരദ പറഞ്ഞു. തനിക്ക് കിട്ടിയില്ലല്ലോ എന്ന തരത്തിലൊന്നും ചിന്തിക്കാത്ത മനുഷ്യനാണ്.

ഇന്നും ഒാര്‍ക്കുന്നു

മലയാളത്തിന്‍റെ നിത്യഹരിത നായകന്‍

മലയാള സിനിമയിലെ നിത്യ ഹരിത നായകന്‍ വിശേഷണം എന്നും പ്രേം നസീറിന് തന്നെയാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലും കളര്‍ ചിത്രങ്ങളിലുമായി ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന സൂപ്പര്‍ താരത്തെ പ്രേക്ഷകര്‍ ഇന്നും ഒാര്‍ത്തിരിക്കുന്നുണ്ട്.

English summary
Sharadha shared her experience with Prem Naseer.
Please Wait while comments are loading...

Malayalam Photos

Go to : More Photos