പ്രേമത്തിലെ 'ഗിരിരാജന്‍ കോഴി'യുടെ ശരിക്കുള്ള കല്യാണ വീഡിയോ കാണൂ
'ബിസിനസ്സിന്റെ പൊറകേ പോണ പപ്പ, നൈറ്റ് പാര്‍ട്ടിക്കും, ഡി.ജെ'യ്ക്കും പോണ മമ്മി!.. കൊട്ടാരം പോലുള്ള വീട്ടില്‍ ആ രാജകുമാരന്‍ ഒറ്റയ്ക്കായിരുന്നു... ഷാര്‍ജ്ജാ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളിച്ചോണ്ട് നിന്ന എന്നോട് ഒരു അറബി കൂട്ടുകാരന്‍ ചോദിച്ചു! ' 'ഇന്ന അലംക്കു മഹാ ഇന്ന് ഹുവാ തക്ലത്തു ലാ'. ആ ചോദ്യം കേട്ടു പകച്ചുപോയി എന്റെ ബാല്യം...'
പ്രേമത്തിലെ ഈ ഒരൊറ്റ ഡയലോഗു മതി ഗിരിരാജന്‍ കോഴിയെ മനസ്സിലാക്കാന്‍. അതുകൊണ്ട് അധികം പരിചയപ്പെടുത്തല്‍ വേണമെന്ന് തോന്നുന്നില്ല. പ്രേമത്തില്‍ ഗിരിരാജന്‍ കോഴിയായെത്തിയ ഷറഫുദ്ദീന്‍ വിവാഹിതനായി.

പ്രേമം സിനിമ പോലെ ഹിറ്റാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ഷറഫുവിന്റെ വിവാഹ വീഡിയോയും. നിവിന്‍ പോളി, കൃഷ്ണ ശങ്കര്‍ (കോയ), മഡോണ സെബാസ്റ്റിയന്‍ (സെലിന്‍), വില്‍സണ്‍ ജോസ് (ജോസ്) തുടങ്ങി പ്രേമത്തിലെ എല്ലാ സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തതായി വീഡിയോയില്‍ കാണാം.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ ഷറഫുദ്ദീന്റെ വേഷവും ശ്രദ്ധേയമാണ്. ഇതില്‍ 'ദൈവ സഹായം' എന്ന വര്‍ക് ഷോപ്പ് നടത്തുന്നതും പിന്നീട് ഓംശാന്തി ഓശാന എന്ന ഇന്റര്‍കാസ്റ്റ് മാരേജ് ബ്യൂറോ നടത്തുന്നതും ഈ ഗിരിരാജന്‍ കോഴി, അല്ല ഷറഫുദ്ദീന്‍ തന്നെയാണ്
പ്രേമം സിനിമയിലെ ഗിരിരാജന്‍ കോഴിയുടെ കല്യാണം..പ്രേമം സിനിമയിലെ ഗിരിരാജന്‍ കോഴിയുടെ കല്യാണം...അടിപൊളി കണ്ടു നോക്കു Nivin Pauly Vinay Forrt #premam
Posted by Kerala Wedding Styles on Monday, June 22, 2015


Click it and Unblock the Notifications











