Don't Miss!
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Automobiles 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- News 'ഇത്രയേറെ ഉപദ്രവിച്ചിട്ട് ഇനി ഞാനാണോ മാപ്പ് പറയേണ്ടത്?' ഷാഫിയോട് ശൈലജ
- Lifestyle ശരീരത്തില്‍ രക്തക്കുറവോ, തലചുറ്റല്‍ സ്ഥിരമോ: ശീലമാക്കണം ഈ പാനീയങ്ങള്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്നു
'റോബിന് ഹുഡ്' എന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനും ബിജു മേനോന് പ്രതിനായകനുമായിരുന്നു. 2009 ല്‍ ജോഷിയാണ് ഇരുവരെയും ഒന്നിപ്പിച്ച ഒരു ചിത്രമെടുത്തത്. അഞ്ച് വര്‍ഷത്തിന് ശേഷ ഈ കൂട്ടുകെട്ടിനെ വീണ്ടും ഒന്നിപ്പിച്ച് തിരക്കഥാകൃത്തായ സച്ചി ഒരു സിനിമയെടുക്കുന്നു.
സച്ചിയുടെ ആദ്യത്തെ സംവിധായന സംരഭമാണ് ഈ ചിത്രം. സച്ചി ഒരു സിനിമ സംവിധാനം ചെയ്യുന്നെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ ഇപ്പോഴാണ് വിഷയത്തില്‍ സ്ഥിരീകരണമായത്. സച്ചിയുടെ ചിത്രം രാജീവ് നായര്‍ നിര്‍മിക്കും. മുഖ്യവേഷത്തില്‍ പൃഥ്വിരാജ് എത്തും.
സംഗീതത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഒരു പ്രണയചിത്രമായിരിക്കുമിതെന്നും ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം തുല്യമായ വേഷമായിരിക്കും ബിജു മേനോനെന്നും രാജീവ് പറഞ്ഞു. മറ്റ് കഥാപാത്രങ്ങളെയും നായികയെയും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ്, ലഖ്നൊ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. സച്ചി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നതും.
'ഓര്‍ഡിനറി'യ്ക്ക് ശേഷം രാജീവ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഈ വര്‍ഷം കഴിഞ്ഞിട്ടേ ചിത്രീകരണം ആരംഭിയ്ക്കുകയുള്ളു. പൃഥ്വിരാജ് ഇപ്പോള്‍ 'എന്ന് നിന്റെ മൊയ്ദീന്' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
ചോക്ലേറ്റ്, റോബിന്‍ഹുഡ് എന്നീ പൃഥ്വിരാജ് ചിത്രങ്ങളില്‍ സേതുവിനൊപ്പം സച്ചി തിരക്കഥയെഴുതിയിട്ടുണ്ട്. റണ്‍ ബേബി റണ്‍, ചേട്ടായീസ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് സച്ചി സ്വതന്ത്രമായി തിരക്കഥയെഴുതിയത്.
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'