twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ രണ്ട് വര്‍ഷം ഇനി ആട് ജീവിതത്തിന് വേണ്ടി; മറ്റൊരു സിനിമയ്ക്കും ഡേറ്റില്ലേ...?

    By Aswini
    |

    ഒടുവില്‍ ബ്ലെസിയുടെ നീണ്ടനാളത്തെ സ്വപ്നം സഫലമാകുന്നു. മോഹന്‍ലാലും ഫഹദ് ഫാസിലും വിക്രമും ഒന്നുമല്ല, പൃഥ്വിരാജ് ആടു ജീവിതത്തിലെ നജീബായി എത്തും. കുവൈത്തില്‍ വച്ചു നടന്ന പത്രസമ്മേളനത്തില്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

    പൃഥ്വിരാജിന്റെ രണ്ട് വര്‍ഷങ്ങളാണ് ചിത്രത്തിന് വേണ്ടി മാറ്റിവച്ചത്. ഈ കാലയളവില്‍ മറ്റൊരു ചിത്രവും ചെയ്യില്ല എന്നതിനാല്‍ പലരും ഈ ചിത്രം ചെയ്യേണ്ടതില്ലെന്ന് പൃഥ്വിയോട് പറഞ്ഞിട്ടുണ്ടത്രെ. പക്ഷെ ആടുജീവിതം ഒരു സാധാരണ സിനിമയല്ല എന്നാണ് അവരോട് പൃഥ്വിയ്ക്ക് പറയാനുള്ളത്.

    ചിത്രം പ്രഖ്യാപിച്ചു

    പൃഥ്വിരാജിന്റെ രണ്ട് വര്‍ഷം ഇനി ആട് ജീവിതത്തിന് വേണ്ടി; മറ്റൊരു സിനിമയ്ക്കും ഡേറ്റില്ലേ...?

    കുവൈത്തില്‍ വച്ചു നടന്ന പത്രസമ്മേളനത്തില്‍ ആടു ജീവിതം എന്ന നോവല്‍ സിനിമയാക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്വപ്നങ്ങളുമായി മരുഭൂമിയിലെത്തിയ നജീബ് എന്ന യഥാര്‍ത്ഥ കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തും.

    എന്ന് നിന്റെ മൊയ്തീന് ശേഷം

    പൃഥ്വിരാജിന്റെ രണ്ട് വര്‍ഷം ഇനി ആട് ജീവിതത്തിന് വേണ്ടി; മറ്റൊരു സിനിമയ്ക്കും ഡേറ്റില്ലേ...?

    എന്ന് നിന്റെ മൊയ്തീന് ശേഷം തനിക്ക് ലഭിക്കുന്ന മികച്ച കഥാപാത്രമാണ് ആടു ജീവിതത്തിലെ നജീബ്. പ്രൊജക്ടുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലെസി സമീപിച്ചപ്പോള്‍തന്നെ നജീബ് തന്റെ മനസിനെ കീഴ്‌പ്പെടുത്തിയെന്നും പൃഥ്വിരാജ് പറഞ്ഞു.

    പൃഥ്വിയുടെ രണ്ട് വര്‍ഷം

    പൃഥ്വിരാജിന്റെ രണ്ട് വര്‍ഷം ഇനി ആട് ജീവിതത്തിന് വേണ്ടി; മറ്റൊരു സിനിമയ്ക്കും ഡേറ്റില്ലേ...?

    പൃഥ്വിരാജിന്റെ രണ്ട് വര്‍ഷങ്ങളാണ് ചിത്രത്തിന് വേണ്ടി മാറ്റിവച്ചത്. ഈ കാലയളവില്‍ മറ്റൊരു ചിത്രവും ചെയ്യില്ല എന്നതിനാല്‍ പലരും ഈ ചിത്രം ചെയ്യേണ്ടതില്ലെന്ന് പൃഥ്വിയോട് പറഞ്ഞിട്ടുണ്ടത്രെ.

    പൃഥ്വിയുടെ മറുപടി

    പൃഥ്വിരാജിന്റെ രണ്ട് വര്‍ഷം ഇനി ആട് ജീവിതത്തിന് വേണ്ടി; മറ്റൊരു സിനിമയ്ക്കും ഡേറ്റില്ലേ...?

    ആടു ജീവിതം ഏറ്റേടുക്കേണ്ട എന്ന് പറഞ്ഞവരോട് പൃഥ്വിയ്ക്ക് ഒറ്റ മറുപടിയേയുള്ളൂ, ഇതൊരു സാധാരണ സിനിമയല്ല. നല്ലൊരു ദൃശ്യവിസ്മയമായി ഈ ചിത്രത്തെ മാറ്റാന്‍ ബ്ലെസിയുടെ അനുഭവങ്ങള്‍ക്കും പ്രയത്‌നങ്ങള്‍ക്കും കഴിയും. മലയാള സിനിമാ ചരിത്രത്തില്‍ ഈ സിനിമ പുതിയൊരു അനുഭവമായിരിക്കും. മലയാള സിനിമയ്ക്ക് വലിയൊരു സംഭാവന കൂടെയായിരിക്കും ഈ സിനിമ - പൃഥ്വി പറഞ്ഞു.

     2008 ല്‍ പറഞ്ഞ സിനിമ

    പൃഥ്വിരാജിന്റെ രണ്ട് വര്‍ഷം ഇനി ആട് ജീവിതത്തിന് വേണ്ടി; മറ്റൊരു സിനിമയ്ക്കും ഡേറ്റില്ലേ...?

    2008 ലാണത്രെ ബ്ലെസി ഈ സിനിമയെ കുറിച്ച് പൃഥ്വിരാജിനോട് സംസാരിച്ചത്. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോകുകയായിരുന്നത്രെ. ഈ സിനിമയ്ക്ക് വേണ്ടി ഒരു കോംപ്രമൈസിനും ബ്ലസി തയ്യാറാവില്ല എന്നത് തന്നെയായിരുന്നു ചിത്രം വൈകാനുള്ള കാരണം. ഒടുവില്‍ അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തിയാകുന്നു.

     സ്വപ്നം യാഥാര്‍ത്ഥ്യമാവും

    പൃഥ്വിരാജിന്റെ രണ്ട് വര്‍ഷം ഇനി ആട് ജീവിതത്തിന് വേണ്ടി; മറ്റൊരു സിനിമയ്ക്കും ഡേറ്റില്ലേ...?

    ഒരു ലാര്‍ജ് സ്‌കെയിലിലാണ് ബ്ലെസി ഈ ചിത്രം ഒരുക്കാന്‍ പദ്ധതിയിട്ടത്. നിര്‍മാതാക്കളെ കിട്ടാതെ വൈകി. പക്ഷെ തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ നല്ലൊരു നിര്‍മാതാവിനെ കിട്ടി, സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ബ്ലെസി വെറുതെ സമയം പാഴാക്കുന്നു എന്ന് പലരും പറഞ്ഞിരുന്നു. പക്ഷെ എനിക്കറിയാം, ആത്മാര്‍ത്ഥമായുള്ള സ്വപ്നം യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യും -പൃഥ്വി പറഞ്ഞു.

    English summary
    Rumours had been rife for quite a few years that director Blessy has plans to recreate Benyamin's acclaimed novel Aadujeevitham on the silver screen.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X